0%

Chapter Title : ദേവനന്ദ 7 [വില്ലി]

Author : വില്ലി Read All Parts 1324

വഴി ഉണ്ടായിരുന്നില്ല.  അത് കൊണ്ട് തന്നെ ഏടത്തിയുടെ വീട്ടുകാരിങ്ങോട്ടു തിരിഞ്ഞു കൂടി നോക്കാറില്ല.  ഏടത്തിക്കു വിശേഷം ഉണ്ടെന്നു  കേൾക്കുമ്പോൾ എങ്കിലും അവരുടെ മനസ്സലിയും എന്ന് കരുതിയതാണ് പക്ഷെ ഫലം ഒന്നും ഉണ്ടായില്ല എന്ന് ഏട്ടൻ പറയുന്നത് കേട്ടു.....

എങ്കിലും ഏടത്തി ഇവിടെ സന്തോഷവതിയാണ്.. പിന്നെ കൂട്ടിനു ദേവു കൂടി വന്നപ്പോൾ മിണ്ടി പറയാനും കൂട്ടിനും ഒക്കെ ഒരാളായി എന്ന് ഏടത്തിയുടെ പെരുമാറ്റത്തിൽ നിന്ന് തോന്നിയിട്ടുണ്ട് പലപ്പോളും.

ടീവിയിലേക്കു നോക്കാൻ തോന്നിയില്ലെങ്കിലും ദേവുവിലെക്കു പലപ്പോഴായി  കണ്ണ് പാഞ്ഞു .. .. സീരിയലിലെ ഓരോ ഭാഗങ്ങൾക്കും ഒപ്പം മാറുന്ന ദേവുവിന്റെ ഭാവങ്ങൾക്കു അഴകേറെ ഉണ്ടായിരുന്നതായി തോന്നി.  വർണനകൾക്കും അപ്പുറം ആണെന്റെ പെണ്ണിന്റെ അഴക്.  ഇതുവരെയും ഞാൻ വിവരിക്കാത്ത അല്ലെങ്കിൽ ഇതുവരെയും ഞാൻ ശ്രദ്ധിക്കാതെ ഇരുന്നതാണെന്റെ ദേവുവിനെ. പക്ഷെ ഇനി അതിന്റെ ആവശ്യം ഇല്ല .. ഇവൾ ഇനി എന്റെയാണ്. എന്റെ മാത്രം..... അവളുടെ മുഖത്തു നിന്ന് കണ്ണെടുക്കാൻ തോന്നുന്നില്ല...  ഓരോ നിമിഷം പോകുന്തോറും അവളോടുള്ള എന്റെ സ്നേഹം കൂടി വരുന്നത് പോലെ തോന്നി.

" മതിയെടാ..  അതിനെ നോക്കി ദഹിപ്പിച്ചത്...  അവൾ നിന്നെ ഒന്നിനും ശല്യം ചെയ്യാൻ വന്നില്ലല്ലോ.  പിന്നെ എന്തിനാ ഇങ്ങനെ നോക്കി പേടിപ്പിക്കുന്നെ അവളെ..  "

ഏടത്തിയാണെന്നേ സ്വപ്നത്തിൽ നിന്നും ഉണർത്തിയത്.  അതും ചങ്കു തകരുന്ന വാക്കുകളോടെ....   പ്രേമാർദ്രമായി ഞാൻ എന്റെ ദേവുവിനെ   നോക്കിയ നോട്ടം ഏടത്തിയുടെ കണ്ണിൽ എങ്ങനെ ക്രൂരമായി തെളിഞ്ഞു കണ്ടു...  കഷ്ടം !

" മഞ്ഞപിത്തം പിടിച്ചവർക്കു എന്ത് കണ്ടാലും മഞ്ഞയായെ തോന്നു...  "

തോന്നിയ പഴംചൊല്ല് ആരും കേൾക്കാതെ മനസിലൊളിപ്പിച്ചു നേരെ ചെരിഞ്ഞു അവിടെ തന്നെ കിടന്നു ഞാൻ.  പിന്നെ ദേവു ഇരിക്കുന്ന ഭാഗത്തേക്ക് കൂടി നോക്കാൻ പോയില്ല ഞാൻ.

*** **** **---

കൊടുമ്പിരി കൊണ്ട സീരിയലും കളിയും ചിരിയും എപ്പോളോ  കെട്ടടങ്ങി.... ഇടയിൽ  എപ്പോളോ ഞാൻ  ഉറക്കത്തിലേക്കു വഴുതി വീണിരുന്നു..  എന്തോ താഴെ വീഴുന്ന ശബ്ദം കേട്ടാണ് പിന്നെ  ഞെട്ടി ഉണർന്നത്. നോക്കുമ്പോൾ ടീവി റിമോട് ആണ്.  അതങ്ങനെ കയ്യിൽ തന്നെ വച്ച് ഉറങ്ങി പോയി ഞാൻ.  അത് എങ്ങനെയോ

💬 Comments

View all comments