Chapter Title : ദേവനന്ദ 7 [വില്ലി]
അവസ്ഥയിൽ എത്തി. ഏടത്തിയുടെ സഹായത്താൽ ഹാളിൽ ടിവിയുടെ മുന്നിൽ വരെ അന്ന് എത്തിപ്പെട്ടു. തലക്കുള്ള വേദനയും മരവിപ്പും മാത്രമായിരുന്നു അസഹനീയം..
മുറിയിലേക്ക് തിരിച്ചു പോകാനുള്ള മടി കാരണം അന്നത്തെ രാത്രി ഹാളിൽ തന്നെ കഴിച്ചു കൂട്ടം എന്ന് തീരുമാനിച്ചു. അതും അമ്മയോട്ള്ള ഒരു വലിയ യുദ്ധത്തിന് ശേഷം.
പക്ഷെ ആ തീരുമാനത്തിൽ നിരാശ തോന്നിയത് രാത്രിത്തിലെ ഏടത്തിയുടെ കണ്ണീർ പരമ്പര വച്ചപ്പോൾ ആണ്. അതും ഹിന്ദി. ! പരിചയമില്ലാത്ത ഭാഷയാണെങ്കിലും അഭിനയിക്കുന്ന നടിമാരെല്ലാം അടിപൊളിയായിരുന്നു. ഇടക് ദേവുവും വന്നു കൂടി.. ഈ ഏടത്തി ഈ പെണ്ണിനേയും ചീത്തയാക്കുകയാണല്ലോ എന്ന് മനസ്സിൽ പഴിച്ചു മിണ്ടാതെ ഇരുന്നു.ഞാൻ. ഇടക് അവർ എന്തൊക്കെയോ പരസ്പരം സംസാരിക്കുന്നുണ്ട്... എന്നെ തിരിഞ്ഞു പോലും നോക്കുന്നില്ല.
" നിങ്ങൾക്ക് വല്ല നല്ല പരിപാടിയും വച്ചു കണ്ടുകൂടെ... വയറ്റിൽ കിടക്കണ കുഞ്ഞും ഇതൊക്കെയ കണ്ടു പഠിക്കാ... വെറുതെ അതിനെ വഴിതെറ്റിക്കാൻ......... "
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു..
" എന്ത് കണ്ടു പഠിച്ചാലും കൊച്ചച്ചനെ കണ്ടു പടിക്കരുതേ എന്നാ എന്റ പ്രാർഥന... "
ഒറ്റ വാക്കിൽ ഏടത്തി എന്റെ വായടച്ചു... വിശേഷം ഉണ്ടെന്നു അറിഞ്ഞ അന്ന് മുതൽ വലിയ ആകാംക്ഷയിലാണ് ഏടത്തി. ടീവിയിൽ കുട്ടികളുടെ എന്ത് പരിപാടി ഉണ്ടെങ്കിലും അത് ചെറിയ പരസ്യമാണെങ്കിൽ പോലും ഇരുന്നു കാണും.. പക്ഷെ അതിലും ആവേശം ദേവുവിനാണെന്നു എനിക്ക് ചിലപ്പോൾ തോന്നും .
ഓരോ കുട്ടിയെ ടീവിയിൽ കാണുമ്പോൾ ആ കുട്ടിയുടെ മുടിയൊ ഇട്ടിരിക്കുന്ന ഡ്രെസ്സൊ എന്തെങ്കിലും ശ്രദ്ധയിൽ പെട്ടാൽ " നമുക്കും കുഞ്ഞിനെ ഇതുപോലെ ഒരുക്കണം ചേച്ചി.. കുഞ്ഞിന് ഇതുപോലെ ഉള്ള ഉടുപ്പ് വാങ്ങണം ചേച്ചി " എന്ന് പറഞ്ഞു പിരി കേറ്റി കൊടുക്കുന്നത് ദേവു ആണ്. അതിപ്പോ ആണ്കുട്ടിയായാലും പെണ്കുട്ടിയായാലും.......
ആദ്യമായാണ് ഇവർക്കിടയിൽ ഞാൻ വന്നു പെടുന്നത്. അതുകൊണ്ട് തന്നെ അവരുടെ സംസാരം എനിക്ക് കൗതുകമുണർത്തുന്നതായിരുന്നു.
പണ്ട് കോളേജിലെ തന്നെ മികച്ച പ്രണയ ജോഡികൾ ആയിരുന്നു ഏട്ടനും ഏടത്തിയും എന്ന് കേട്ടിട്ടുണ്ട്. പക്ഷെ വീട്ടുകാർ തമ്മിലുള്ള വാക്ക് തർക്കവും അഭിപ്രായ വ്യത്യാസവും എല്ലാം ചേർന്നപ്പോൾ ഇറങ്ങി പോരുക അല്ലാതെ ഏടത്തിക്കു വേറെ
💬 Comments
View all comments