Chapter Title : ദേവനന്ദ 7 [വില്ലി]
പ്രാർഥിച്ചു.
" അപ്പോൾ തന്റെ ഭാവിയോ ? ഞാൻ കാരണം ഇല്ലാതാവില്ലേ.? "
" എനിക്ക് എന്ത് ഭാവി ആണ് നന്ദുവേട്ട... എവിടെയോ തീരേണ്ട എന്റെ ജീവിതം ഇവിടെ ഇങ്ങനെയൊരു വലിയ വീട്ടിൽ വരെ എത്തി ഇല്ലേ... എല്ലാം ദൈവത്തിന്റെ കൈയിൽ ആാാ.... "
ഒരു പുച്ഛത്തോടെ എന്ന വണ്ണം അവൾ അത് പറഞ്ഞു..
" അല്ലെങ്കിലും ഒന്നും നന്ദുവേട്ടന്റെ തെറ്റല്ലല്ലോ എല്ലാം എന്റെ തെറ്റല്ലേ..... ഇനി പറഞ്ഞിട്ട് കാര്യമില്ല... .. "
നിറഞ്ഞു തുളുമ്പുന്ന മിഴികൾ തുടച്ചു കൊണ്ടവൾ പറഞ്ഞു...
" ഞാൻ പോട്ടേ... ഇല്ലേ ചേച്ചി തിരക്കും.... "
ആഗ്രഹങ്ങളും സങ്കടങ്ങളും എല്ലാം മനസിലൊതുക്കി നടന്നു നീങ്ങിയ ദേവുവിനെ നോക്കി നില്ക്കാൻ മാത്രമേ അപ്പോൾ എനിക്ക് കഴിഞ്ഞൊള്ളു... ആ നിമിഷം ഞാൻ എന്ത് പറഞ്ഞാലും അവളുടെ അച്ഛനിലെ അതെത്തി നിൽക്കു എന്നെനിക്കു നന്നായി അറിയാം...
ഞാൻ അറിഞ്ഞ സത്യങ്ങളത്രയും എന്റെ നാവിൽ നിന്നുമവൾ ഒരിക്കലും അറിയാൻ ഇടവരരുതെന്നു തോന്നി... എനിക്ക്...... അതിനിനിയും ഞാൻ എന്റെ മനസിനെ പാകപ്പെടുത്തേണ്ടി ഇരിക്കുന്നു.....
രാവിലെ അമ്മയാണ് എന്നെ പിടിച്ചു വലിച്ചു റൂമിൽ കൊണ്ട് കിടത്തിയത്. അപ്പോൾ തന്നെ ഹരിയെ വിളിച്ചു ഞാൻ ഒരു പണി ഏൽപ്പിച്ചു. പോലീസിൽ നൽകിയ ആ പരാതി പിൻവലിക്കാൻ.. അന്ന് ഞാനും അവനും ചേർന്നാണ് കംപ്ലൈന്റ്റ് ചെയ്തത്.... കാരണമെന്തെന്ന് അവൻ ചോദിച്ചപ്പോൾ " പറയാം "എന്നു മാത്രമേ ഞാൻ മറുപടി കൊടുത്തുള്ളൂ.. .. എങ്കിലും മറുത്തൊന്നും പറയാതെ അവനതു അനുസരിച്ചു. ഉച്ചയോടെ കേസ് പിൻവലിച്ചു എന്നവൻ എന്നെ വിളിച്ചറിയിച്ചു... പിന്നെ അവൻ നേരെ വന്നത് വീട്ടിലേക്കു ആണ്....ഇത്തിരി പാടുപെട്ടിട്ടാണെങ്കിലും എന്നെ കൊണ്ട് എല്ലാ രഹസ്യങ്ങളും അവൻ പറയിപ്പിച്ചു..
.
" എന്നിട്ടു നീ അയാളെ ഒന്നും ചെയ്തില്ലേ ? "
എല്ലാം കേട്ട് കഴിഞ്ഞു അവൻ എന്നോട് ചോദിച്ചു.
"പറ്റിയില്ലേടാ.... തല എവിടെയോ ഇടിച്ചു.. കിളി പോയ അവസ്ഥ ആയിരുന്നു പിന്നെ .. "
" ഒരവസ്ഥ... നാണമില്ലല്ലോ ഇത് പറയാൻ ? എന്നിട്ട് എന്ത് തീരുമാനിച്ചു നീയ്..? എന്നാ അയാൾക്കിട്ടൊരു മറുപണി കൊടുക്കുന്നത് ?
💬 Comments
View all comments