Chapter Title : ദേവനന്ദ 7 [വില്ലി]
"
ഹരിയുടെ വാക്കുകളിൽ രാഘവനോടുള്ള വെറുപ്പും അതിനപ്പുറം എന്റെ മറുപടി എന്തെന്നു അറിയാനുള്ള അതിയായ ആകാംഷയും ഉണ്ടായിരുന്നു..
" ഇല്ലെടാ... ഈ വിഷയത്തിൽ ഇനി അയാളുടെ പിറകെ ഞാൻ ഇല്ല....അത് വിട്ടേക്ക്.. ഞാൻ ബൈക്കിൽ നിന്നും വീണു അങ്ങനെ തന്നെ അറിഞ്ഞാൽ മതി എല്ലാരും... "
എന്റെ ഉത്തരം കേട്ട ഹരി അതിശയത്തോടെ എന്നെ നോക്കി പോയി..
" അന്ന് കോളേജിൽ വച്ച് ഏതോ ഒരുത്തിയെ റാഗ് ചെയ്തതിന് ആ ശ്യാമിനെ ക്രിക്കറ്റ് ബാറ്റിനു തല തല്ലി പൊളിച്ച നീയാണോ ഇതൊക്ക പറയുന്നത്.....
അളിയാ സത്യം പറ...... തലയ്ക്കു അടി കിട്ടിയപ്പോൾ ഉണ്ടായിരുന്ന വെളിവ് കൂടി പോയോ... "
" ഞാൻ അവൾക്കു വാക്ക് കൊടുത്തെടാ... ഇതിന്റെ പേരിൽ ഇനി ഒരു വഴക്കിനും പോവില്ല എന്ന്.. . "
"ആഹ് അങ്ങനെ പറ... അപ്പൊ അതാണ് കാരണം... "
അവനെന്നെ കളിയാക്കി ചിരിച്ചു കൊണ്ട് ചോദിച്ചു .. അതിനു മറുപടി എന്നവണ്ണം ഒന്ന് പുഞ്ചിരിച്ചു ഞാൻ തുടർന്ന്..
" എനിക്കിപ്പോൾ അത്യാവശ്യം ഒന്നും ദേവു അറിയാതെ ഇരിക്കുക എന്നതാണ്.. അതുകൊണ്ട് തന്നെ ആണ് നിന്നോട് ആ കേസ് പിൻവലിക്കാൻ ഞാൻ പറഞ്ഞതും... അതോടെ ആ രാഘവനും അടങ്ങും.. പിന്നെ എനിക്ക് ദേവുവിനെ എന്റെ ഇഷ്ടം എങ്ങനെ എങ്കിലും പറഞ്ഞു മനസിലാക്കണം... ആരുമില്ല എന്നൊരു തോന്നൽ വരുത്താതെ അവളെ സ്നേഹിക്കണം.... കൂടെ ഇരുത്തണം.... എന്തിനും കൂടെ നിക്കണം... "
മനസ്സിൽ ഉള്ളതെല്ലാം പറഞ്ഞു തീർത്തപ്പോൾ തന്നെ ഒരാശ്വാസം തോന്നി.. ഒരു അത്ഭുത വസ്തു എന്നപോലെ എന്നെ നോക്കി ഇരിക്കയായിരുന്നു അപ്പോൾ ഹരി
" നീ വല്ലാതെ മാറിപ്പോയി... "
ഹരി ഒരു നിമിഷം അങ്ങനെ പറഞ്ഞപ്പോൾ ഞാൻ തന്നെ അത്ഭുതപ്പെട്ടു പോയി.
" എന്ത് കാര്യത്തിനും ദേഷ്യപ്പെട്ടിരുന്ന നീ ആണീ ഡയലോഗ് പറയുന്നതെന്ന് ഓർക്കുമ്പോൾ ചിരി വരുന്നു..... "
ഹരിയുടെ വാക്കുകൾ അക്ഷരാർഥത്തിൽ ശരി ആയിരുന്നു. പ്രണയം നമ്മെ വല്ലാതെ മാറ്റിമറിക്കും എന്ന് പറയുന്നത് സത്യം തന്നെ ആണെന്ന് എനിക്കും തോന്നി...
ഓരോരോ വിശേഷങ്ങൾക്കൊടുവിൽ അവസാനം വൈകുന്നേരം അവൻ തിരിച്ചു
💬 Comments
View all comments