0%

Chapter Title : ദേവനന്ദ 7 [വില്ലി]

Author : വില്ലി Read All Parts 1329

പോകാൻ ഒരുങ്ങി..

" ഡാ... ആ കേസ് പിൻവലിച്ച കാര്യം ആരും അറിയണ്ടാ.. "

" അതെന്താ ഞങ്ങൾ കൂടി അറിഞ്ഞാൽ.. "

ഹരിയോടതു പറഞ്ഞു തീർത്തതും  അമ്മയുടെ ശബ്ദം ഉയർന്നു കേട്ടതും  ഒരുമിച്ചായിരുന്നു...  അമ്മ അത് കേട്ടു എന്നെനിക്കുറപ്പായിരുന്നു..അതമ്മയുടെ രൗദ്രഭാവത്തിൽ വ്യക്തമായിരുന്നു.... ..  നടക്കാൻ  പോകുന്ന സംഭവങ്ങൾ എല്ലാം മനസിലേക്കോടി വന്നു എന്നെ ഒരു നിമിഷം ഭയപ്പെടുത്തി......

..*****------****-**-------*******

അമ്മയുടെയും ഏടത്തിയുടെയും ഇടയിലേക്ക് ഒരു ബലിയാടെന്ന പോലെ എന്നെ വലിച്ചെറിഞ്ഞു കൊടുത്തു  ഒന്നും പറയാൻ നിക്കാതെ ഹരി സ്ഥലം വിട്ടു. അവരുടെ ചോദ്യങ്ങളെല്ലാം എനിക്ക് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു..  അത് കൊണ്ട് തന്നെ എന്ത് വന്നാലും സത്യം തുറന്നു പറയരുതെന്ന് ഞാൻ മനസ്സിലുറപ്പിച്ചു  ....

നീ  ആ കേസ് പിൻവലിച്ചോ?  "

അമ്മയുടെ അത്ഭുതത്തോടെ ഉള്ള ചോദ്യം ഉയർന്നു..

ഉവ്വ്..  "

" എന്തിനു ?  അവളുടെ അച്ഛനെ കണ്ടു പിടിക്കാൻ ഉണ്ടായിരുന്ന അവസാനത്തെ വഴിയല്ലേ അത് . ? "

" നീ തന്നെയല്ലേ അന്ന് കേസ് കൊടുത്തത്..  ഇന്ന് നീ തന്നെ അത് പിൻവലിക്കന്നു പറഞ്ഞ...  നിനക്കു എന്താ പറ്റിയത്.. "

ഏടത്തിയും അമ്മയോടൊപ്പം കൂടി ചോദിച്ചു

"ആ കേസ് കൊണ്ട് ഒരു ഗുണവും ഉള്ളതായി എനിക്ക് തോന്നിയില്ല.  അത് കൊണ്ടാണ്. "

" ഗുണവും ദോഷവും ഒക്കെ നീ തന്നെ ആണോ തീരുമാനിക്കുന്നത്.?  "

" ഏടത്തി എന്നോട് ഒന്നും ചോദിക്കണ്ട...  ആ കേസ് കൊണ്ട് മുന്നോട്ടു പോകാൻ എനിക്ക് താല്പര്യം ഇല്ല. അത്ര തന്നെ.. "

" നീ  ഇതെന്തൊക്കെയാ ഈ പറയുന്നേ മോനെ...  ..  അങ്ങനെ ചിന്തിക്കാൻ മാത്രം എന്താ ഇപ്പോ ഉണ്ടായത് ... എന്നോട് പറ... "

അമ്മ എന്നെ പറഞ്ഞു അനുനയിപ്പിക്കാനുള്ള ശ്രമത്തിൽ ആണ്.

" അതൊന്നും അല്ല അമ്മേ..  ഇവന്റെ ഉള്ളിൽ വേറെ എന്തൊക്കെയോ ഉദ്ദേശങ്ങൾ ഉണ്ട്..  അമ്മ എന്താന്നവനോട് ചോദിക്ക്... "

ഏടത്തി എരിതീയിൽ എണ്ണ ഒഴിക്കുന്നത് പോലെ എന്തൊക്കെയോ കൊളുത്തി കൊടുക്കുന്നുമുണ്ട്.

" മോനെ നന്ദു..  അമ്മ പറയുന്ന കേൾക്കു. പോലീസിൽ ആ പരാതി

💬 Comments

View all comments