Chapter Title : ദേവനന്ദ 7 [വില്ലി]
ഞാൻ പ്രതീക്ഷിച്ചിരുന്നത് അമ്മയോ ഏടത്തിയോ വരുമെന്നാണ്.. എങ്കിലും എനിക്ക് അത് അപ്രതീക്ഷിതം ആയിരുന്നു ..
ഞാൻ കരുതിയത് പോലെ തന്നെ കരഞ്ഞു കലങ്ങിയ മിഴികളും. കണ്ണുനീരൊഴുകി ഉണങ്ങിയ മുഖവും.... അവളുടെ സങ്കടത്തിന്റെ ആഴം എനിക്ക് കാട്ടി തന്നു.... എങ്കിലും അപ്പോളവളുടെ മുഖത്തു ഗൗരവം നിഴലിച്ചിരുന്നു...... തീർച്ചയായും അവൾ പറയാൻ പോകുന്നവയത്രയും എനിക്ക് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു...
" ദേവു... ഞാൻ....... ! ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചു...... "
" നന്ദുവേട്ടനെ അത്രയ്ക്ക് ഇഷ്ടമായത് കൊണ്ട് തന്നെയാണ്... എല്ലാം സഹിച്ചു ഞാൻ ഇവിടെ വീണ്ടും നിൽക്കുന്നത്.... എന്നിട്ടും എന്തിനാ നിങ്ങളെന്നെ ഇങ്ങനെ അവഗണിക്കുന്നേ...അത്രയും വെറുപ്പ് മനസ്സിൽ ചുമന്നെന്റെ മുന്നിൽ അഭിനയിക്കാൻ മാത്രം എന്ത് തെറ്റാ ഞാൻ നിങ്ങളോടു ചെയ്തത് ? "
എന്നെ പറഞ്ഞു മുഴുവിപ്പിക്കാൻ പോലും സമ്മതിക്കാതെ ദേവു ഉച്ചത്തിൽ അലറി ....അവൾക്കെന്നോടുള്ള എല്ലാ വെറുപ്പും അമർഷവും ആ വാക്കുകളിൽ പ്രതിധ്വനിച്ചു. .
" ചെയ്ത തെറ്റിനെല്ലാം ഞാൻ കാലുപിടിച്ചു മാപ്പു പറഞ്ഞതല്ലേ.. നന്ദുവേട്ട.......എന്നിട്ടും എന്തിനാ എന്നോടിത്ര വെറുപ്പ് നിങ്ങള്ക്ക് .. ? "
ഞാനിന്നു വരെ കാണാത്ത ഒരു ദേവു ആണിപ്പോൾ എന്റെ മുന്നിൽ.. എന്റെ വാക്കുകൾ അത്രക്ക് തറച്ചു കയറിയിരുന്നു അവളുടെ മനസ്സിൽ
" ദേവു ഞാൻ .... "
" വേണ്ട നന്ദുവേട്ട എനിക്കെല്ലാം മനസിലായി... നിങ്ങളെന്റെ മുന്നിൽ കാട്ടിയ എല്ലാ പ്രകടനങ്ങളും..... എന്നെ ഇവിടെ നിന്ന് ഒഴിവാക്കാൻ വേണ്ടി മാത്രം ഉള്ളത് ആയിരുന്നല്ലേ..എന്തിനായിരുന്നു നന്ദുവേട്ട എന്റെ മുന്നിൽ അഭിനയിച്ചത്... ? ഒന്ന് പറഞ്ഞിരുന്നുവെങ്കിൽ ഞാൻ തന്നെ ഇവിടെ നിന്നു ഇറങ്ങി തരുമായിരുന്നില്ലേ .? "
അവളുടെ ഓരോ വാക്കുകളും എന്റെ ഉള്ളിൽ കൂരമ്പ് പോലെ തറച്ചു കയറുകയായിരുന്നു... അബദ്ധത്തിൽ ആണെങ്കിൽ പോലും. ആ നിമിഷം ഞാനുരുവിട്ട ഓരോ വാക്കുകളും ഓർത്തെടുത്തു ഞാനെന്നെ തന്നെ ശപിച്ചു..
" ദേവു എനിക്ക് പറയാനുള്ളത് കൂടി കേൾക്കണം... "
കേൾക്കണം നന്ദുവേട്ട. നിങ്ങള്ക്ക് പറയാനുള്ളത് കൂടി കേട്ടിട്ടേ ഞാൻ.. പോകൂ.... . പക്ഷെ....... "
" ദേവു. . അബദ്ധം പറ്റി.... അറിയാതെ നാവിൽ നിന്ന് വീണു
💬 Comments
View all comments