Chapter Title : ദേവനന്ദ 7 [വില്ലി]
പോയതാണ്.... അതിനിത്ര നിമിഷം വരെയും മനസിലൊരായിരം മാപ്പു നിന്നോട് ഞാൻ പറഞ്ഞു കാണണം.... "
" ...മനസ്സിൽ ഉള്ളതെ നാവിൽ വരും നന്ദുവേട്ട ... ..... എല്ലാം ഞാൻ കേട്ടതല്ലേ... ... ഞാൻ കണ്ടതല്ലേ.... ..... "
ഭാഗീകമായും തളർന്ന സ്വരത്തിൽ അവൾ ചോദിച്ചു...
" ആ രാഘവനും ആയി ഇനിയും ഒരു പ്രശനം വേണ്ടെന്നു കരുതിയാണ് ഞാൻ കേസ് പിൻവലിച്ചത് ...... സത്യമായും... ദേവു ...... നി ഇവിടെ എത്ര കാലം വേണമെങ്കിലും കഴിഞ്ഞോളു... എനിക്കതിൽ പ്രശ്നം ഒന്നുമില്ല.... "
" അത്രയും പറയാൻ മാത്രം പിന്നെ എന്താണ് പ്രശനം ആണ് നന്ദുവേട്ട നിങ്ങൾക്ക്.ഉള്ളത് ... "
പെട്ടന്നതിനൊരു മറുപടി പറയാൻ എനിക്കായില്ല .... അവളെന്നിൽ നിന്നും നിമിഷങ്ങൾ കൊണ്ടാകന്നു പോകുന്നത് പോലെ തോന്നി ......
" എനിക്ക് നിങ്ങൾ വാക്ക് തന്നതല്ലേ നന്ദുവേട്ട എന്റെ അച്ഛനെ കണ്ടു പിടിച്ചു തരുമെന്നു.. "
അവളുടെ നിസ്സഹായത നിറഞ്ഞ വാക്കുകൾ എന്നെ വല്ലാതെ തളർത്തി . ഇനിയും എന്തിനു വൈകുന്നു എന്ന ചോദ്യം എന്റെ ഉള്ളിലിരുന്നാരോ ചോദിക്കുന്നത് പോലെ....
" അച്ഛൻ വന്നാൽ എന്നെ വിട്ടു പോകും എന്ന് പറയുമ്പോൾ എങ്ങനെയാ.. ദേവു..... ഞാൻ നിന്റെ അച്ഛനെ കണ്ടു പിടിക്കുക.... "
എന്റെ വാക്കുകളിലെ അർദ്ധം മനസിലാകത്തതെന്നവണ്ണം അവളെന്റെ കണ്ണിലേക്കു ഉറ്റുനോക്കി.. ഒരു ശിലകണക്കെ ഉറച്ചു പോയ ദേവുവിന്റെ മുഖം ഞാനെന്റെ ഇരു കരങ്ങളാൽ പൊതിഞ്ഞു.. ഈറനണിഞ്ഞ മിഴികളിലേക്കുറ്റു നോക്കി ഞാൻ ചോദിച്ചു.
" അച്ഛൻ വന്നാലും പോകാതെ ഇരുന്നു കൂടെ ദേവു നിനക്കു... എന്നെ വിട്ടു..... അത്രക്കു ഇഷ്ടാ എനിക്ക് ഇപ്പൊ എന്റെ ദേവുവിനെ.... "
പറഞ്ഞു തീർത്തു അവളുടെ മറുപടിക്കായി ഞാനവളുടെ കണ്ണുകളിലേക്കുറ്റു നോക്കി. നിർവചിക്കാൻ ആവാത്ത ഏതൊക്കെയോ വിഗാരങ്ങൾ അവളുടെ മിഴികളിലൂടെ പായുന്നത് ഞാൻ നോക്കി കണ്ടു.
പെട്ടന്നവൾ എന്റെ കൈകൾ തട്ടി മാറ്റി.. കണ്ണീരുണങ്ങിയ മിഴികൾ വീണ്ടും ഈറനണിഞ്ഞു. എന്നെ നേരിടാനാവാതെയോ അതോ ഞാൻ പറഞ്ഞതത്രയും അംഗീകരിക്കാൻ കഴിയാത്തതു കൊണ്ടോ എന്തോ അവളെന്നെ മറികടന്നു വേഗത്തിൽ മുറിക്കു വെളിയിലേക്കു ഇറങ്ങി ഓടി.. എന്താണവളിൽ
💬 Comments
View all comments