0%

Chapter Title : ദേവനന്ദ 7 [വില്ലി]

Author : വില്ലി Read All Parts 1334

പെട്ടന്നുണ്ടായ മാറ്റാമെന്ന് എനിക്കെത്ര ചിന്ദിച്ചിട്ടും ഊഹിക്കാൻ കഴിഞ്ഞില്ല. പറഞ്ഞതത്രയും ആവേശമായി പോയോ എന്നൊരു തോന്നൽ മനസ്സിൽ ഭയത്തെ സൃഷ്ടിച്ചിരുന്നു..

പുറത്തേക്കു പതിയെ കാലുകൾ ചലിച്ചു.  അമ്മയും ഏടത്തിയും ഉറങ്ങിയെന്നു തോന്നി.  പുറത്തിറങ്ങിയതേ ആദ്യം കാണുന്നത് കൈയിൽ എന്തോ ചുരുട്ടി പിടിച്ചു ഇരുന്നു കരയുന്ന ദേവുവിനെയാണ്...

കാലിനു അനുഭവപ്പെട്ടുകൊണ്ട്ഇരുന്ന  വേദനയേക്കാൾ അവളുടെ കണ്ണുനീരിനു ആണ് പ്രാധാന്യം എന്ന് തോന്നി ഞാൻ അവളുടെ അടുക്കെലേക്കു വീണ്ടും നടന്നു...

" ദേവു  ......  "

ഞാൻ പതിയെ വിളിച്ചു...

തല ഉയർത്തി നോക്കിയ അവൾക്കു അപ്പോൾ ഒന്നേ പറയാനുണ്ടായിരുന്നൊള്ളു....

" എനിക്ക് വെറുതെ പ്രതീക്ഷ തരരുത് നന്ദുവേട്ട...  അത് കൂടി സഹിക്കാൻ ഇനി  എനിക്ക് ആവില്ല... ..  "

പറഞ്ഞു തീർത്തവൾ വീണ്ടും മുഖം കുനിച്ചിരുന്നു കരയാൻ തുടങ്ങി. അവളുടെ മനസ്സിൽ അലയടിച്ച എല്ലാ വിഗരങ്ങളും അവളുടെ ആ ഒറ്റവാക്കിൽ പ്രകടമായിരുന്നു....  പ്രയാസപ്പെട്ടാണെങ്കിൽ കൂടിയും ഞാൻ അവളെ എന്റെയൊപ്പം പിടിച്ചെഴുന്നേല്പിച്ചു നിർത്തി..

" എന്ത് പറഞ്ഞ പെണ്ണെ ഞാൻ നിന്നെ സമാധാനിപ്പിക്കുക... "

ഞാനവളുടെ ഇരു കൈകളിലും എന്റെ കൈകളിൽ മുറുകെ പിടിച്ചിരുന്നു... ഒരു ഉറപ്പെന്നവണ്ണം.

"  നീ ഇന്നെന്നെ എത്രത്തോളം സ്നേഹിക്കുന്നുവോ അത്രത്തോളം ഞാൻ നിന്നെയും സ്നേഹിക്കുന്നുണ്ട്..  ഇത് വെറും തമാശ അല്ല. സത്യം ..ആണ് ..  ! അച്ഛനെന്നല്ല ആര് വന്നാലും എന്റെ ദേവുവിനെ ഇനി ആർക്കും വിട്ടുകൊടുക്കാൻ ഞാനൊരുക്കമല്ല.....അത് കൊണ്ടാണ് അതുകൊണ്ട് മാത്രമാണ് ഞാനപ്പോൾ അങ്ങനെ ഒക്കെ പറഞ്ഞത്. .. അല്ലാതെ എനിക്ക് നിന്നെ ഇഷ്ടം അല്ലാഞ്ഞിട്ടോ അച്ഛനെ കണ്ടു പിടിക്കാൻ കഴിയാഞ്ഞിട്ടോ അല്ല...  "

ഞാൻ അവൾക്കു നൽകിയ എന്റെ ഉറച്ച വാക്കുകളത്രയും  വിശ്വസിക്കാനാവാതെ  അവളെന്റെ കണ്ണുകളിലേക്കു നോക്കി...  അവളുടെ മിഴികളിലൂടെ അപ്പോഴും  കണ്ണുനീർ കണങ്ങൾ ധാരയായി ഒഴുകുന്നുണ്ടായിരുന്നു..

" തനിക്കിനിയും എന്നെ വിശ്വാസമായില്ലേ  ദേവു.  "

അപ്പോളും അവൾ ഒരു സ്വപ്നലോകത്തെന്ന പോലെ എന്നെ തന്നെ നോക്കി നിക്കയായിരുന്നു....  അവളുടെ കൈക്കുള്ളിൽ എന്തോ തടയുന്നതു പോലെ തോന്നിയാണ് വേഗം ഞാൻ അവളുടെ വലതു കരം പിടിച്ചു നിവർത്തി നോക്കിയത്.

താലി..  ! ഞാനവളുടെ കഴുത്തിൽ അന്ന്

💬 Comments

View all comments