0%

Chapter Title : ദേവനന്ദ 7 [വില്ലി]

Author : വില്ലി Read All Parts 1338

മിണ്ടാൻ ഉള്ള സാഹചര്യം ഇനി എനിക്ക് ഉണ്ടാകും എന്ന്  തോന്നുന്നില്ല..  കോളേജിൽ എത്തിയാൽ പിന്നെ പ്രശ്നങ്ങൾ ഒന്നുമില്ല. .  പക്ഷെ കാല് ശരിയാവാതെ പോക്കും നടക്കില്ല.  അമ്മയൊട്ടു  അതിനു സമ്മതിക്കുകയുമില്ല. അതിനിയും കുറച്ചു ദിവസം എടുക്കും.   പിന്നെ എന്ത് ചെയ്യും എന്നൊരു പിടിയും ഇല്ല.  പല വഴികളും ആലോചിച്ചു അന്നത്തെ ഒരു പകൽ തീർന്നത് പോലും അറിഞ്ഞില്ല... വൈകിട്ട് ദേവു കോളേജിൽ നിന്ന് വരുമ്പോളും ഞാൻ ആലോചനയിൽ ആയിരുന്നു..   മുറിയിൽ വന്നെന്നെ എത്തി നോക്കുന്നത് കണ്ടിട്ടാണ് ഞാൻ  അവൾ എത്തി എന്നറിഞ്ഞത് തന്നെ....... കതകിനിടയിലൂടെ തല പകുതി അകത്തേക്ക് ഇട്ടു ഉള്ള അവളുടെ നോട്ടം കണ്ടതേ  എനിക്ക് ചിരി വന്നു.  അത് മറക്കാൻ ഞാൻ നന്നേ പാടുപെട്ടു..

ഞാൻ അവളെ കണ്ടു എന്നറിഞ്ഞതും ഒറ്റ ഓട്ടമായിരുന്നു അവൾ.. പാവം പെണ്ണ്.........

ദേവു വന്നതേ ഞാൻ പതിയെ മുറിക്കു പുറത്തേക്കിറങ്ങി ടിവിയുടെ മുന്നിൽ ഇരിപ്പുറപ്പിച്ചു.  പക്ഷെ എനിക്ക് മുന്നിൽ പിടി തരാതെ അവളെന്നിൽ നിന്നും ഒഴിഞ്ഞു മാറി നടക്കയായിരുന്നു.   ചിലപ്പോൾ നാണം കൊണ്ടാകാം എന്ന് കരുതി ആശ്വസിച്ചു.... എങ്കിലും നമ്മുടെ മനസ്സല്ലേ ഓരോന്ന് ചിന്തിച്ചു വെറുതെ വെറുതെ കാടുകയറും....  കോളേജിൽ  നിന്ന് വന്നതിൽ പിന്നെ അവളെ മുറിക്കു പുറത്തേക്കു കണ്ടിട്ടില്ല എന്നതാണ് സത്യം ... രാത്രിയായി..

ദേവുവിനോട് ഒന്ന് സംസാരിക്കാൻ പല വഴികളും ആലോചിച്ചു നോക്കി..  രാത്രിയിൽ അവളുടെ മുറിയുടെ ജനലരികിൽ പോയി തട്ടി വിളിച്ചാലോ എന്ന് വരെ ആലോചിച്ചു.  പിന്നെ ഈ കാലും വച്ച് അവിടെ വരെ എത്തുക എന്നത് പ്രയാസമാണ്.  ഏന്തി വലിഞ്ഞു എത്തിയാൽ തന്നെ ജനലരികിൽ ദേവുവിന് പകരം ഏടത്തി വല്ലതും ആണ് എങ്കിലോ... എല്ലം തീരും...  അതൊന്നും വേണ്ട... ! പാഴ്‌ചിന്തകൾ എല്ലാം മാറ്റിവച്ചു.  അമ്മയുടെ സഹായം കൊണ്ട് മുറിയിൽ തിരിച്ചെത്തി..  ദേവുവിന്റെ കാര്യമൊഴിച്ചാൽ അമ്മക്കിപ്പോൾ എന്നോട് പഴയതു പോലെ സ്നേഹമൊക്കെ ഉണ്ട്.. അന്ന് അമ്മയുടെ മടിയിൽ ഏറെ നേരം കിടന്നു ..  എന്തൊക്കെയോ സംസാരിച്ചു..  ദേവുവിന്റെ കാര്യം അമ്മ മനഃപൂർവം ഒഴിവാക്കിയതായി എനിക്ക് തോന്നി. എനിക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന് കരുതിയാവും.  ദേവുവിന്റെ കാര്യം

💬 Comments

View all comments