0%

Chapter Title : ദേവനന്ദ 7 [വില്ലി]

Author : വില്ലി Read All Parts 1339

പറയാനായി പലപ്പോഴായി എന്റെ നാവും പൊങ്ങിയതാണ് പക്ഷെ അമ്മയതെങ്ങനെ ഉൾക്കൊള്ളുമെന്ന പേടി കൊണ്ട് പുറത്തേക്കു വന്ന നാക്ക് അതുപോലെ അകത്തേക്ക് വലിഞ്ഞു.  എങ്കിലും ഒന്നും അതികം നീട്ടികൊണ്ടു പോകുന്നത് ശരിയല്ല....

*****-----*****-------******

മുഖത്തു ഒരു കൊട്ട ദേഷ്യവും വച്ചാണ് പിറ്റേന്ന് രാവിലെ ദേവുവിനെ കാണുന്നത് .....  എന്താണ് കാരണമെന്നു ചോദിക്കാൻ കഴിഞ്ഞില്ലെങ്കിലും എന്റെ സമിഭ്യം ആണവളിൽ ആ മാറ്റം ഉണ്ടാക്കുന്നതെന്ന് എനിക്ക് മനസിലായി .  അപ്പോൾ അവളുടെ ആ മാറ്റത്തിനും കാരണക്കാരൻ ഞാൻ തന്നെ ആകണമല്ലോ.?  അതിന് ഞാൻ ഒന്നും ചെയ്തില്ലല്ലോ..?

വെറുതെ ഏതൊക്കെയോ കാരണങ്ങൾ ആലോചിച്ചു കൂട്ടി..  കാലിന്റെ നീര് കുറയുന്നതിനനുസരിച്ചു ഞാൻ വീടിന്റെ പുറത്തേക്കൊക്കെ ഇറങ്ങാൻ തുടങ്ങി ഇരുന്നു..  അമ്മ സമ്മതിച്ചിരുന്നു എങ്കിൽ കോളേജിൽ പോകാമായിരുന്നു എന്ന് തോന്നി.  പക്ഷെ തലയിലെ കെട്ടഴിക്കാതെ അമ്മ അതിന് സമ്മതിക്കുമെന്നെനിക്കു തോന്നുന്നില്ല....

അന്നത്തെ ദിവസവും മനസ്സ് മുഴുവൻ ദേവു തന്നെ ആയിരുന്നു.  അവളുടെ വീർത്ത മുഖത്തിന്റെ കാരണം ആലോചിച്ചു വെറുതെ സമയം കളഞ്ഞു.

എന്നും കോളജിലേക്ക് പോകുന്നതിന് മുൻപും വന്നതിനു ശേഷവും കതകിനിടയിലൂടെ മുറിക്കുള്ളിലേക്ക് തലയിട്ടു നോക്കുക എന്നത് പെണ്ണിന്റെ സ്ഥിരം വിനോദമായി മാറി ഇരുന്നു.  എന്തുമാകട്ടെ ഇന്നത്തെ ദിവസം അവളോട് സംസാരിച്ചിട്ട് തന്നെ കാര്യമെന്ന് കരുതി തന്നെ ആണ് വൈകിട്ട് അവൾ വരുന്ന സമയം നോക്കി ഞാൻ കതകിനു പിന്നിൽ ഒളിഞ്ഞു നിന്നതു.

പതിവ് പോലെ കോളേജിൽ നിന്ന് വന്നയുടനെ അവൾ മുറിയുടെ കതകിന്റെ പാതി തുറന്നകത്തേക്കു തലയിട്ടു നോക്കി...  എന്നെ കട്ടിലിൽ കാണാഞ്ഞിട്ടാകാം  അവൾ തല മുഴുവനായും ഉള്ളിലേക്കിട്ടു മുറി മുഴുവനായും ഒന്ന് വീക്ഷിക്കുന്നതായി എനിക്ക് തോന്നി.  അവൾ കാണാതെ ഇരിക്കാൻ കതകിനു പിന്നിലേക്കു ഞാൻ കൂടുതൽ ചേർന്ന് ശ്വാസമടക്കി പിടിച്ചു നിന്നു.  എന്നിട്ടും ഞാൻ മുറിയിലില്ലെന്ന കണ്ടിട്ടാവാം  അവൾ മുറിക്കുള്ളിലേക്ക് കയറിവരാൻ ധൈര്യം കാട്ടിയത് . .

കതകിനു പിന്നിൽ ഒളിച്ചു നിന്നിരുന്ന എന്നെ കണ്ടതും ഞൊടിയിടയിൽ വാതിലിനടുത്തേക്കോടി വന്നവൾ പുറത്തേക്കിറങ്ങാൻ ഒരു ശ്രമം നടത്തി.  അങ്ങനെ ഒന്നവളിൽ നിന്ന് പ്രതീക്ഷിച്ചിരുന്നത് കൊണ്ട് ഞാൻ വേഗത്തിൽ അവളുടെ കൈയിൽ കയറി പിടുത്തം ഇട്ടു.  അവളെ

💬 Comments

View all comments