0%

Chapter Title : ദേവനന്ദ 7 [വില്ലി]

Author : വില്ലി Read All Parts 1340

വലിച്ചു ഭിത്തിയിലേക്ക് ചേർത്തു നിർത്തി വാതിലടച്ചു കുറ്റി ഇട്ടു.  എല്ലാം ഞൊടി ഇടയിൽ....

" നന്ദുവേട്ട...  കയ്യിന്നു വിട്  ...  എനിക്ക് പോണം...ഞാൻ കൂവുട്ടോ.....  പിന്നെ എല്ലാരും കണ്ടാൽ വഴക്ക് കേൾക്കും. .... . "

ഭീഷണിയോടൊപ്പം അല്പം ഗൗരവം ചേർത്തു  അവൾ പറഞ്ഞു...

" അവര് വരട്ടെ....  കാണട്ടെ ..  എന്ത് വന്നാലും നിന്നെ ഇന്ന് വിടുന്ന പ്രശനം ഇല്ല..... "

" നന്ദുവേട്ട എനിക്ക് പേടിയാ...  മാറു..  ഞാൻ പോട്ടേ   . ....   "

" എന്ത് സാധനം ആണെടീ പെണ്ണെ നീയ്.....  ഒന്ന് മിണ്ടാൻ ആയിട്ട് രണ്ടു ദിവസമായി ഞാൻ പിറകെ നടക്കുന്നു . എന്നിട്ട് കടപ്പുറത്തു വച്ച് കണ്ട പരിജയം പോലും ഇല്ലല്ലോ നിനക്ക് ?  "

മറുപടിയൊന്നും പറയാതെ അവൾ തല കുനിച്ചു നിന്നു..

" ദേവു......  തനിക്കിപോഴും എന്നോട് ദേഷ്യമാണോ ? "

മൗനം തന്നെ ആയിരുന്നു മറുപടി....

" എന്തെങ്കിലും ഒന്ന് വാ തുറന്നു പറ പെണ്ണെ..  ഇങ്ങനെ മിണ്ടാതെ ഇരുന്നാൽ ഞാൻ എന്താ കരുതണ്ടേ...  തനിക്കെന്നെ ഇഷ്ടമല്ലെന്നാണോ ? ... "

വീണ്ടും മൗനം....

" അപ്പോൾ ഇഷ്ടമല്ലെന്നു ഞാൻ കരുതിക്കോട്ടെ.... "

അതും പറഞ്ഞു ഞാനവളിൽ നിന്നല്പം അകന്നു നിന്നു.

" ഇഷ്ടമല്ലെന്നു ഞാൻ പറഞ്ഞില്ലല്ലോ..  "

പെട്ടന്നവളുടെ മറുപടി എത്തി..

" പിന്നെ തന്റെ പെരുമാറ്റത്തിൽ നിന്ന് ഞാൻ എന്താ കരുത്തേണ്ടാത്തത്... ? "

" എനിക്കറിയില്ല....  "

" നിനക്ക് എന്താണ് ദേവു...  നീ എന്തിനാ എന്നോട് ഇങ്ങനെ ഓരോന്ന് മറച്ചു വച്ച് സംസാരിക്കുന്നത്.....  "

അവളുടെ കണ്ണുകളിലെ നീരുറവ പൊട്ടൻ അവൾക്കത് മതിയായിരുന്നു...

" താനെന്തിനാ ഇപ്പൊ കരയുന്നെ?  ഏയ്.....  അതിനു ഞാൻ വിഷമിപ്പിക്കാൻ  ഒന്നും പറഞ്ഞില്ലല്ലോ  ?  "

" എന്നെ ശെരിക്കും നന്ദുവേട്ടന് ഇഷ്ടമാണോ ? "

അവളിലിപ്പോഴും ആ സംശയം ബാക്കി ഉണ്ടെന്നെനിക്കു ഉറപ്പായിരുന്നു..

" ദേവു  എന്നെ നിനക്കു വിശ്വാസമില്ലെങ്കിൽ വേണ്ട.  ഈ താലിയിലെങ്കിലും വിശ്വസിച്ചു കൂടെ.  ഒന്നുമില്ലെങ്കിലും.......  "

" എനിക്ക് അറിയില്ല നന്ദുവേട്ട. 

💬 Comments

View all comments