0%

Chapter Title : ദേവനന്ദ 7 [വില്ലി]

Author : വില്ലി Read All Parts 1342

എന്റെ കൈകളാൽ പൊതിഞ്ഞു... എന്താണ് നടക്കുന്നതെന്ന് പോലും മനസിലാകാത്തവളെ പോലെ അവളെന്റെ മുഖത്തേക്കുറ്റു നോക്കി ...

" ചെയ്തതൊന്നും തെറ്റല്ല പെണ്ണെ...  നീ ഒരു ശരിയാണ്...  അതറിയാൻ ഞാൻ വൈകി പോയതാണ് തെറ്റ്...... "

അവളുടെ മുഖത്തു തെളിച്ചം വരുന്നത് ഞാൻ കണ്ടു..

" അറിയാതെ പോയി ...  നിനക്ക് എന്നുള്ള ഇഷ്ടം. ....  അതല്ലേ തെറ്റ്.....  അറിഞ്ഞിട്ടും കണ്ടില്ലെന്നു നടിച്ചതല്ലേ തെറ്റ്...  അപ്പോൾ തെറ്റ് ചെയ്തതെല്ലാം ഞാനല്ലേ?  പക്ഷെ ഇനി വയ്യ... എനിക്ക് വേണം നിന്നെ...  അത്രക് ഇഷ്ടമായത് കൊണ്ട് മാത്രമല്ല...  ഈ പെണ്ണിനെ വേറെ ആർക്കും വിട്ടുകൊടുക്കാൻ ഇനി വയ്യ...... "

ഞാനവളുടെ മുഖം എന്റെ മുഖത്തോടടുപ്പുച്ചു..  എന്റെ ഉദ്ദേശ്യം എന്താണെന്നു കൃത്യമായി മനസ്സിലാക്കിയിട്ടും അവളെനിക്ക് വേണ്ടി കണ്ണുകളടച്ചു നിന്നതേ ഒള്ളു...

ഞാനവളുടെ നെറുകയിൽ എന്റെ ചുണ്ടുകൾ ചേർത്തു...  മതി ! എന്റെ സ്നേഹവും വിശ്വാസവും അവളറിയാൻ.....കണ്ണുകൾ തുറന്നവളെന്നെ  നോക്കി..  അവ വെട്ടിത്തിളങ്ങുന്നതായി എനിക്ക് തോന്നി..

" ഏടത്തി അന്ന്വേക്ഷിക്കുന്നതിന് മുൻപ് ചെല്ല്....  "

പോകാൻ മടിയുണ്ടായിരുന്നിട്ടും അവളെന്നെ അകന്നുമാറി  പുറത്തേക്കു നടന്നു... ...

ദേവുവിന്റെ മനസ്സിൽ എനിക്ക് വിശ്വാസം മുളപ്പിക്കാൻ കഴിഞ്ഞു എന്നാണെന്റെ വിശ്വാസം...  ബാക്കി എല്ലാം മുറക്കു അതിന്റെ സമയം പോലെ നടന്നു കൊള്ളും..

*****----******====*******

" ചേച്ചി ഞാനിറങ്ങുവാ......  "

പിറ്റേന്ന് രാവിലെ ദേവുവിന്റെ ശബ്ദം കേട്ടാണ് മുറിക്കു പുറത്തേക്കിറങ്ങിയത്...

" എക്സാം ആണ് പ്രാർഥിക്കണം കേട്ടോ... "

" വിളിച്ചു കൂവണ്ട ഡി പെണ്ണെ...  നന്നായിട്ടു എഴുതിയിട്ട് വാ... "

എടതിയാണതിന് മറുപടി കൊടുത്തെങ്കിലും ദേവുവിന്റെ വാക്കുകളത്രയും എനിക്ക് കേൾക്കാൻ വേണ്ടിയായിരുന്നു...  പിന്നീട് അങ്ങനെയാണ് ഞങ്ങളുടെ പ്രേമം മുന്നോട്ടു പോയത് ..  വീട്ടിലുള്ളവരുടെ കണ്ണ് വെട്ടിച്ചു ഉള്ള കഥകളിയും ആരും കാണാതെ ഉള്ള അൽപ നേരത്തെ സംസാരങ്ങളും ഒക്കെ ആയി ഒരാഴ്ച ആരുടേയും സംശയത്തിന് പോലും ഇടവരുത്താതെ തള്ളിനീക്കി...  ദേവു അതിൽ സന്ദോഷവതിയാണ്..  ഞാനും.... ! വീട്ടുകാരാരും അറിയാതെ ഉള്ള ഈ പഞ്ചാരയടിയിലും അല്പം ആനന്ദം ഉണ്ടെന്നു തോന്നി തുടങ്ങിയിരുന്നു..  എങ്കിലും ഇത് അതികം നീട്ടികൊണ്ട് പോകുന്നതിലും കാര്യമില്ലെന്നു എനിക്ക്

💬 Comments

View all comments