Chapter Title : ദേവനന്ദ 7 [വില്ലി]
അറിയാമായിരുന്നു... ഒരാഴ്ച ദേവുവിന്റെ ഓർമ്മകളും ദേവുവിന്റെ സാമീപ്യവും കൂടി ചേർന്ന് രാഘവനെ കുറിച്ച് ഉള്ള ഓർമ്മകൾ തന്നെ നഷ്ടപ്പെട്ടിരുന്നു... പ്രണയം എന്നെ വല്ലാതെ മാറ്റിയിരിക്കുന്നു..........
ഒരാഴ്ച കൊണ്ട് കാലിന്റെ കാര്യത്തിൽ ഏകദേശം തീരുമാനമായി.. അല്പം ഞൊണ്ടുണ്ട് എന്നതൊഴിച്ചാൽ നടക്കാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ലാതെ ആയി.. പക്ഷെ തലയുടെ കെട്ടു കൂടി അഴിക്കാതെ പുറത്തു പോലും ഇറങ്ങരുതെന്നാണ് അമ്മയുടെ ആജ്ഞ.. ... എങ്കിലും നമ്മൾ അങ്ങനെ അടങ്ങി ഇരിക്കുവോ... വൈകുന്നേരങ്ങളിൽ ക്രിക്കറ്റ് ഗ്രൗണ്ടിലും പിള്ളേരുടെ കൂടെയും ഒക്കെ ഒന്നിറങ്ങി നടക്കും....അത്ര എങ്കിലും ചെയ്യണ്ടേ.... വീട്ടിലിരുന്നു അത്രക് മടുത്തിരുന്നു...
******-----*****---------*******---------*****
അമ്പലത്തിനു മുന്നിൽ ഏറെ നേരം കാത്തിരുന്നിട്ടാണ് തൊഴുത്തിറങ്ങിയ ദേവുവിനെ ഒന്ന് കാണാൻ കഴിഞ്ഞത്... അവൾ ഒറ്റക്ക് അമ്പലത്തിലേക്കിറങ്ങി എന്ന് കേട്ടപ്പോൾ തന്നെ ഇറങ്ങി ഒരു നടത്തമായിരുന്നു....
" രാവിലെ തന്നെ ഇറങ്ങിയോ ഊരുതെണ്ടാൻ ? "
പതിവിലും അല്പം ഗൗരവം കലർത്തി അവൾ ചോദിച്ചു... ആൽത്തറയിൽ കാത്തു നിന്ന എന്റെ അടുത്തേക്കവൾ ചേർന്ന് നിന്നു.....
ചോരയിൽ മുക്കിയെടുത്തത് പോലെയുള്ള അവളുടെ ദാവണിയുടെ തിളക്കം അവളിലും വല്ലാത്തൊരു ആകർഷണം ഉള്ളത് പോലെ തോന്നി...
" കുളിച്ചോ? "
അടുത്തേക്ക് കൂടുതൽ ചേർന്ന് നിന്ന് കൊണ്ട് അവൾ ചോദിച്ചു.
ഉവ്വെന്നു മറുപടി നൽകിയപ്പോൾ കയ്യിൽ പൊതിഞ്ഞെടുത്ത ചന്ദനത്തിൽ നിന്നല്പം എന്റെ നെറ്റിയിലും തൊട്ടു തന്നു എന്റെ പെണ്ണ് .....
" കാവിലെ ദേവി എന്ത് പറഞ്ഞു എന്റെ ഈ ദേവിയോട് "
" അത് ഞങ്ങൾ ദേവിമാരു തമ്മിലുള്ള സീക്രെട് ആണ്... "
അല്പം കുറുമ്പു ചേർത്തവൾ പറഞ്ഞു....
"
അമ്മയും ഏടത്തിയും കാണാതെ ആകും അല്ലേ പോന്നത് ? "
വീണ്ടും അവൾ ചോദിച്ചു. അതെയെന്ന് മറുപടിയും കൊടുത്തു.
" കറങ്ങി നടന്നു വൈകിട്ടു കാലിനു നീരാണെന്നും പറഞ്ഞു വാ... അപ്പോൾ പറയാം..... "
" അതിനു ഞാൻ നടന്നല്ല വന്നത് ബൈക്കിനാണ്.... "
അമ്പലമുറ്റത് നിർത്തിയിട്ട ബൈക്ക് ചൂണ്ടികാട്ടി ഞാൻ പറഞ്ഞു ... അവളുടെ മുഖത്തു ഒറ്റനിമിഷത്തിൽ അത്ഭുതവും ദേഷ്യവും വിഷമവും കലർന്ന പലഭാവങ്ങളും മിന്നി മറഞ്ഞു...
" എന്റെ ദൈവമേ...
💬 Comments
View all comments