Chapter Title : ദേവനന്ദ 7 [വില്ലി]
ഇതിനാണോ വന്നത്...? ഞാൻ അമ്മയോട് പറഞ്ഞു കൊടുക്കും..നോക്കിക്കോ.. . ഈ വയ്യാണ്ടിരിക്കുമ്പോൾ എന്തിനാ നന്ദുവേട്ട ഈ ആവശ്യമില്ലാത്ത പണിക്കു പോകുന്നെ ? "
" ആഹാ.. നിന്നേം കൊണ്ട് ഇതിലൊന്ന് കറങ്ങാം എന്ന് കരുതി വന്ന ഞാൻ ഇപ്പോ തെറ്റുകാരൻ ആയോ ? "
" കറങ്ങാനൊക്കെ ഇനിയും സമയം ഉണ്ടല്ലോ... ഇതിപ്പോ ഈ വയ്യാണ്ടിരിക്കുന്നുണ്ടല്ലേ... "
" എനിക്കിപ്പോ ഒരു വയ്യായികയും ഇല്ല ദേവു.... ഇനിയും ആ വീട്ടിൽ ഇങ്ങനെ ഇരുന്നാൽ എനിക്ക് വട്ടുപിടിക്കും.. അതുകൊണ്ടാണ്.... "
എൻറെ അവസ്ഥ മനസിലാക്കിയിട്ടോ എന്തോ പിന്നെ അവൾ ഒന്നും പറഞ്ഞില്ല.. വെറുതെ മുഖം വീർപ്പിച്ചു നിനത്തെ ഒള്ളു...
" ഇങ്ങനെ കൊതികുതി നിൽക്കാതെ വന്നു വണ്ടിയിൽ കയറാമോ ദേവു നീയ്? "
ബൈക്കിലേക്ക് കയറി ഇരുന്നു കൊണ്ട് ഞാൻ പറഞ്ഞു .
" എങ്ങോട്ടാ... ഞാൻ വരണില്ല ഇതിൽ.. എനിക്ക് പേടിയാ.... "
" എന്ത് പേടി.... "
" താമസിച്ചു ചെന്നാൽ അവര് വഴക്ക് പറയും... "
" ആരും ഒന്നും പറയില്ല. ഒരുപാടു താമസിക്കാതെ തിരിച്ചു വരാം നമുക്... "
എങ്കിലും അവൾക്കു കയറാൻ മടി ആയിരുന്നു...
" എനിക്ക് പേടിയാ... എനിക്കീ കുന്ദ്രാണ്ടത്തില് ഒന്നും കേറി പരിചയം ഇല്ല.. കേറി കഴിഞ്ഞാൽ പിന്നെ കഴിഞ്ഞ പ്രാവശ്യത്തെ പോലെ നന്ദുവേട്ടന് എന്നെ വഴക്ക് പറയാനല്ലേ... "
മുൻപൊരിക്കൽ എന്റെയൊപ്പം ബൈക്കിൽ കയറിയ അനുഭവം ഓർമയിൽ വച്ചാണവൾ സംസാരിക്കുന്നതെന്ന് എനിക്ക് മനസിലായി...
" ഞാനൊന്നും പറയില്ല.. സമയം കളയാതെ കേറ് ദേവു.... "
പിന്നെ അവളൊന്നും മറുത്തു പറഞ്ഞില്ല. എന്റെ തോളിൽ കൈ വച്ച് അവൾ ബൈക്കിൽ കയറി ഇരുന്നു... ഒരു വശത്തേക്ക് ചരിഞ്ഞു....
അവൾ കയറിയപ്പോൾ ബൈക്ക് ഒന്ന് ആടിയുലഞ്ഞു.... പെട്ടന്നവൾ പേടിച്ചു പോയി എന്ന് തോന്നി..
" ഞാൻ പറഞ്ഞില്ലേ.. എനിക്ക് ഇതിൽ കേറാനും ഇരിക്കാനും ഒന്നും അറിയില്ലെന്ന്... "
അവളൊരു പരിഭവത്തോടെ പറഞ്ഞു.. അതിനു മറുപടിയെന്നവണ്ണം ഞാൻ ദേവുവിന്റെ വലതു കൈ എടുത്ത് എന്റെ വയറിനെ ചുറ്റി... അത് ഒട്ടും പ്രതീക്ഷിക്കാതെ ഇരുന്ന
💬 Comments
View all comments