Chapter Title : ദേവനന്ദ 7 [വില്ലി]
ദേവു എന്നെ ഇറുകെ പിടിച്ചു..... അവളുടെ മുഘതെന്തെന്നില്ലാതെ ഉദിച്ച തിളക്കം ഞാൻ മിററിലൂടെ നോക്കി കണ്ടു...
" നമുക്ക് പിന്നൊരു ദിവസം പോയാൽ പോരെ.. നന്ദുവേട്ട.... "
അവൾഅവസാനമായി ഒന്ന് കൂടി ചോദിച്ചു..
മറുപടി പറയാൻ നിൽക്കാതെ ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു മുന്നോട്ട് പായിച്ചു...
" അതെ...... "
അല്പം മുന്നോട്ടേക്കു എത്തിയതും അവളെന്നേ പിന്നിൽ തോണ്ടി വിളിക്കാൻ തുടങ്ങി...
" എന്തെ ... പേടിയുണ്ടോ? "
" ഹെൽമെറ്റ് ഇല്ലേ ? "
പെട്ടന്നവളുടെ ചോദ്യം എന്നെ അമ്പരപ്പിച്ചു കളഞ്ഞു ..
" ഇല്ലെടോ.... ഹെൽമെറ്റ് വക്കാൻ വയ്യ.. തലയിലെ മുറിവിൽ താങ്ങുമെന്നുള്ളത് കൊണ്ട് മനപ്പൂർവം എടുക്കാഞ്ഞതാ.... "
പിന്നെ അവളൊന്നും മിണ്ടിയില്ല എന്നെ ഇരു കൈകൾ കൊണ്ടും മുറുകെപ്പിടിച്ചിരുന്നു....
ഏറെ ദൂരം ചെന്നിട്ടും ഒന്നും മിണ്ടാതെ ഇരിക്കുന്ന ദേവുവിനെ ഞാൻ മിററിലൂടെ വീണ്ടും നോക്കി . എന്നെ തന്നെ നോക്കി ഇരിക്കയാണ് അവൾ.. ആ മിഴികൾ നിറഞ്ഞിരുന്നതായി തോന്നി....
" കരയുവാണോ നീയ്... "
" ഏയ്... അത് കാറ്റടിച്ചിട്ടാണ്... "
ദേവുവിന്റെ ഭയം കാരണം മെല്ലെ പൊയ്ക്കൊണ്ടിരുന്ന ബൈക്കിൽ ഇരുന്നവൾ അവിശ്വസനീയമായൊരു കള്ളം പറഞ്ഞു...
അല്പദൂരം കൂടി മുന്നോട്ട് പോയി വണ്ടി ചെന്ന് നിന്നത് കോളേജ് മുറ്റത്താണ്... ശനിയാഴ്ചകളിൽ ചിലരെ മാത്രം കാണപ്പെട്ടിരുന്ന കോളേജിലെ തണൽ മരങ്ങൾ നിറഞ്ഞ വഴിയിലൂടെ ഞാൻ വണ്ടി മുന്നോട്ടു കൊണ്ട് പോയി കൊണ്ടിരുന്നു.....
ബൈക്ക് ഒരു സൈഡിൽ നിർത്തി ദേവുവിന്റെ കൈ പിടിച്ചു നടക്കുമ്പോൾ മുൻപവളെന്നോ ആഗ്രഹിച്ചിരുന്ന തന്റെ സ്വപ്നം യാഥാർഥ്യമായതിന്റെ നിഷ്കളങ്കമായാ സന്തോഷം അവളുടെ കണ്ണുകളിൽ നക്ഷത്രംപോൽ മിന്നി തിളങ്ങുന്നതെനിക്ക് കാണാമായിരുന്നു.....
അവളെയും കൊണ്ട് നരെ പോയത് കോളേജിന്റെ വിശാലമായ ക്രിക്കറ്റ് ഗ്രൗണ്ടിന്റെ വലിയ ഗാലറിയിലേക്കാണ്.... ഇവിടെ വച്ചായിരുന്നത്രെ അവളെന്നെ ദിവസവും നോക്കി ഇരുന്നത്..
അവധി ദിവസം ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ ചില പിള്ളേരും കോളേജ് ഹോസ്റ്റലിൽ താമസിക്കുന്ന ചില പെൺകുട്ടികളും അവരുടെ കാമുകന്മാരും അവിടിവിടെങ്ങളിലായി ഇരിക്കുന്നുണ്ടായിരുന്നു......
ഗാലറിയിൽ ഒരു മൂല ചേർന്നു ഞങ്ങൾ ഇരിക്കുമ്പോളും അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നതായി എനിക്ക് തോന്നി...
" ഇപ്പോളും
💬 Comments
View all comments