Chapter Title : ദേവനന്ദ 7 [വില്ലി]
കണ്ണിൽ കാറ്റടിക്കുന്നതാണോ... അതോ ശെരിക്കും കരയുന്നതാണോ ... , "
" ഞാൻ എത്ര ആഗ്രഹിച്ചിട്ടുണ്ടെന്നറിയോ നന്ദുവേട്ട .... നന്ദുവേട്ടന്റെ കൂടെ ഇത് പോലെ... ഇങ്ങനെ.......... സന്തോഷം കൊണ്ട...... "
വാക്കുകൾ പലയിടത്തായി ചിതറി തെറിച്ചുവെങ്കിലും അവൾ പറഞ്ഞു നിർത്തി.. ഒന്നും പറയാതെ അവളുടെ മുഖത്തേക്ക് നോക്കി ഒരു പുഞ്ചിരി മാത്രം ഞാൻ സമ്മാനിച്ചപ്പോൾ എന്റെ കയ്യിൽ അവളുടെ കൈ കോർത്തു അവളെന്റെ തോളിലേക്ക് ചായിഞ്ഞിരുന്നു...... അവളുടെ ആഗ്രഹമെന്ന വണ്ണം... അവളുടെ അവകാശമെന്നവണ്ണം........
" ദേവി എന്റെ പ്രാർഥന കേട്ടു.... "
അല്പനേരത്തെ മൗനം തെചിച്ചു കൊണ്ടവൾ പറഞ്ഞു .... എന്താണെന്ന ഭാവത്തിൽ ഞാൻ അവളെ നോക്കി..
" ഞാൻ ഇന്ന് കാവിലെ ദേവിയുടെ മുന്നിൽ ചെന്ന് പ്രാർഥിച്ചത് ഇതാണ്.... ഇതുപോലെ നന്ദുവേട്ടന്റെ കൂടെ എന്നും ഇങ്ങനെ ഇരിക്കാൻ പറ്റണേ എന്ന്..... "
അതും പറഞ്ഞവൾ എന്റെ കൈകളിൽ മുറുകെ പിടിച്ചു.
" അത് മാത്രേ ദേവിയോട് ആഗ്രഹം പറഞ്ഞുവൊളോ ? "
" എന്നെ പോലെയൊരു പെൺകുട്ടി അത്രയും ആഗ്രഹിക്കുന്നത് തന്നെ വലിയ കാര്യം അല്ലേ.... "
അവളുടെ വാക്കുകൾ ഒരു മുള്ളുകൾ പോലെ മനസ്സിൽ തറച്ചു കയറുന്ന പോലെ തോന്നി...
" എനിക്ക് ഒന്നും വേണ്ടാ നന്ദുവേട്ട.... എപ്പോളും ഇങ്ങനെ കൂടെ ഉണ്ടായാൽ മതി......... "
നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചു കളഞ്ഞു കൊണ്ട് ഞാനവളെ വീണ്ടും എന്റെ തോളിലേക്ക് ചായ്ച്ചു കിടത്തി... ഒരക്ഷരം പോലുമാ നിമിഷം എനിക്ക് പറയാൻ തോന്നിയില്ല....
നിനക്കൊരു കാര്യമറിയുവോ ദേവു...? "
എന്താ? "
" സ്വന്തം ഭാര്യയോടുള്ള സ്നേഹം അറിയിക്കൻ പ്രേമലേഖനം എഴുതേണ്ടി വന്ന ലോകത്തെ ആദ്യത്തെ ഭർത്താവ് ചിലപ്പോൾ ഞാനായിരിക്കും... "
അത് കെട്ടാതെ വലിയ കൗതുകത്തോടെ അവളെന്നെ തന്നെ നോക്കി ഇരുന്നു.
" സത്യം ആണ് ..... ഏടത്തിയും അമ്മയും കാരണം അങ്ങനെയും ഒരു കടുംകൈ ഞാൻ ചെയ്തിരുന്നു.. പക്ഷെ തരാൻ ഉള്ള ധൈര്യം ഉണ്ടായിരുന്നില്ല..... പൈങ്കിളി ആയിപോകുമോ എന്നൊരു തോന്നൽ "
ചെറു ചിരിയാണ് അവളിലിൽ നിന്ന് ഉയർന്നത്...
"പ്രേമം എന്നും പൈങ്കിളി അല്ലെ നന്ദുവേട്ട.....
💬 Comments
View all comments