0%

Chapter Title : ദേവനന്ദ 7 [വില്ലി]

Author : വില്ലി Read All Parts 1347

നന്ദുവേട്ടന് തരാൻ ഞാനെത്ര കത്തുകൾ എഴുതിയിട്ടുണ്ടെന്നറിയാമോ ? അതൊക്കെ കൂട്ടിയാൽ  ചിലപ്പോൾ ഒരു പുസ്തകം തന്നെ ആയേനെ.. .... "

അത്രയും പറഞ്ഞവൾ വീണ്ടും ചിരിച്ചു..  നിറഞ്ഞ മനസോടെ...

" അത്രക്ക് ഇഷ്ടം ഉണ്ടായിരുന്നുവെങ്കിൽ എന്തെ എന്നോട് ഇത് നീ  നേരത്തെ പറഞ്ഞില്ല... "

എന്റെ ചോദ്യത്തിന്  മറുപടിക്കു മുൻപായി എന്റെ കൈകളിൽ അവൾ  ഒന്നു കൂടി മുറുകെ ചുറ്റി പിടിച്ചു..

" പേടി ആയിരുന്നു നന്ദുവേട്ട...... എല്ലാറ്റിനോടും....  നന്ദുവേട്ടന് ഒരിക്കലും യോജിച്ച പെണ്ണല്ല ഞാൻ എന്ന തോന്നൽ....  എന്നിട്ടും  ഞാൻ വന്നിരുന്നു...രണ്ടു തവണ.   .. പക്ഷെ അന്ന്  പറയാൻ പോയിട്ടു മുന്നിലൊന്നു വന്നു നിൽക്കാൻ പോലും ഉള്ള ധൈര്യം ഉണ്ടായിരുന്നില്ല..എനിക്ക്... .  "

ഇതൊക്കെ എന്ന് സംഭവിച്ചു എന്ന ചിന്തകൾ ആയിരുന്നു അപ്പോളെന്റെ മനസ്സിൽ...

" പിന്നെ ദൂരെ നിന്ന് നോക്കി കാണും... നന്ദുവേട്ടന്റെ സന്ദോഷത്തിലും സങ്കടത്തിലും എല്ലാം ദൂരെ നിന്നു പങ്കുചേർന്ന് നന്ദുവേട്ടൻ പോലും അറിയാതെ നന്ദുവേട്ടന്റെ കാമുകിയായി ഞാൻ....... ..... "

അവളുടെ ഓരോ വാക്കുകളിലും എന്നോടുള്ള അവളുടെ പ്രണയത്തിലെ ആഴം  എനിക്ക് വരച്ചു കാണിക്കുന്നുണ്ടായിരുന്നു. .. .....

" അന്നേ എന്നോട് പറയാമായിരുന്നില്ലേ നിനക്ക്.....  ചിലപ്പോ ഇങ്ങനെ ഒന്നിനും  വഴിവക്കാതെ..  നിന്റെ കണ്ണീരിനു ഞാൻ കരണമാകാതെ സ്വന്തമാക്കില്ലായിരുന്നോ അന്നേ നിന്നെ ഞാൻ... "

" ദേവി ചിലപ്പോൾ ഇങ്ങനെ ചേരണമെന്നാവാം  ആവാം നമുക് വിധിച്ചിരിക്കുന്നത്... ..  "

മം..എല്ലാം നല്ലതേ നടക്കു...  ഇനി എന്ത് കാരണത്തിനാലും അത് സാക്ഷാൽ കാവിലെ ദേവി തന്നെ നേരിട്ട് വന്നു പറഞ്ഞാൽ പോലും നിന്നെ ഞാൻ എങ്ങോട്ടും വിടില്ല.... "

" നന്ദുവേട്ടന്റെ അമ്മ പറഞ്ഞാലോ..? "

" അമ്മയോടും ഏട്ടനോടും പറയണം..  ഉടനെ തന്നെ .. .... ഈ ദേവൂനെ എനിക്ക് തന്നെ വേണം എന്ന്.... "

" വേണ്ട നന്ദുവേട്ട ഇപ്പൊ പറയണ്ടാ...... "

പെട്ടന്നുള്ള ദേവുവിന്റെ മറുപടി കേട്ടു ഞാൻ ഒന്ന് ഞെട്ടി  ..

എനിക്ക് പേടിയാ...  എല്ലാം അറിയുമ്പോൾ അവർ എന്നെ വെറുത്താലോ .....  നന്ദുവേട്ടനെ മയക്കി എടുത്ത ഒരു ചീത്ത

💬 Comments

View all comments