0%

Chapter Title : ദേവനന്ദ 7 [വില്ലി]

Author : വില്ലി Read All Parts 1320

വീട്ടുകാർ അവസരം ഒരുക്കില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു. പിന്നെ ഉള്ള ഏക മാർഗം കോളേജ് ആണ്.  പക്ഷെ കാല് ശരിയാവാതെ കോളജിലേക്ക് പോകനുമൊക്കില്ല. അതിനിനിയും മൂന്ന് ആഴ്ചയെങ്കിലും റസ്റ്റ്‌ എടുക്കണമെന്നാണ് ഡോക്ടർ പറഞ്ഞത്. ഇടക്കും വല്ലപ്പോളും മുറിയിലേക്ക് കടന്നു വരുന്ന അമ്മയും ഏടത്തിയും ആയിരുന്നു എന്റെ ഏക നേരംപോക്ക്. കോളേജിൽ പോകുന്നതിന് മുൻപും വന്നതിനു ശേഷവും ദേവു  കതകിനു പുറത്തുനിന്നകത്തേക്കു എത്തി നോക്കുന്നത് കാണാം. ആദ്യത്തെ ഒരു ദിവസം ഞാൻ റൂമിനുള്ളിൽ തന്നെ ഇരുന്നു കഴിച്ചു കൂട്ടി.

പിറ്റേന്ന് രാവിലെ കണ്ണ് തുറക്കുമ്പോൾ കാണുന്നത് ദേവുവിന്റെ ഐശ്വര്യമുള്ള മുഖവും അവളുടെ കൈയിൽ ഉള്ള ചൂലും ആയിരുന്നു.

''ആഹാ നല്ല കണി' ..... "

മനസിൽ പറഞ്ഞതാണെങ്കിലും ശബ്ദം അൽപ്പം ഉയർന്നു പോയി. പെട്ടന്ന്  ഞെട്ടി  തിരിഞ്ഞു നോക്കിയ അവൾ  ഞാനുണർന്നൂ കിടക്കുന്നതറിഞ്ഞു   വേഗത്തിൽ ചൂലുമെടുത്ത് പുറത്തേക്കു നടന്നു.

"എന്തു പറ്റി പണി മതിയാക്കിയോ ?, '"

എൻ്റെ ചോദ്യം കേട്ടവൾ ഒരു നിമിഷം വാതിലിനടുത്ത് നിന്നു ' .

" നന്ദുവേട്ട നോട് സംസാരിക്കുന്നത് കണ്ടാൽ ഏടത്തി എന്നെ വഴക്ക് പറയും. "

കുഞ്ഞിക്കുട്ടികളുടെ പരാതിയെന്നവണ്ണം എൻ്റെ നേരേ തിരിഞ്ഞവൾ ചുണ്ടു മലർത്തി.

അതെന്താടോ അങ്ങനെ? "

" എന്നെ എപ്പോഴും കരയിപ്പിക്കലാ നന്ദുവേട്ടൻ്റെ പണീന്നാ ഏടത്തി പറയുന്നേ... 'ദേ ഇപ്പോ തന്നെ നന്ദുവേട്ടൻ എഴുന്നേൽക്കുന്നതിന്ന് മുൻപ് വരണമെന്ന് പറഞ്ഞ് വിട്ടതാ എന്നെ!"

അവളുടെ പരാതി കേട്ടിരിക്കെ എനിക്ക ചിരി പൊട്ടി. എന്തോ വലിയ അബദ്ധം പറഞ്ഞെന്ന മട്ടിൽ അവളെന്നെ തന്നെ നോക്കി നിന്നു.

അങ്ങനെയാണെങ്കിൽ  എനിക്കെപ്പോൾ ആണെടോ തന്നോട് ഒന്ന് സംസാരിക്കാൻ പറ്റുന്നത്? "

ചിരിയടക്കി ഞാൻ ചോതിച്ചു.

" അതിന് നന്ദുവേട്ടന് എന്നോടെന്ത സംസാരിക്കാൻ  ഉള്ളത് ? "

ദേവുവിൻ്റെ ചോദ്യം ഉയർന്നു.  എന്നെ നോക്കിയവൾ  വീണ്ടും  ചുണ്ടുമലർത്തി . അവളെ ഒന്ന് കാണാനും സംസാരിക്കാനും   പറ്റിയതിലുള്ള കൗതുകത്തിൽ ഞാനവളെ എൻ്റെ അടുത്തേക്ക് വിളിച്ചു. പക്ഷേ അവൾക്ക് പേടിയായിരുന്നു.  അതു മനസിലാക്കി ഞാൻ കട്ടിലിൽ എഴുന്നേറ്റിരിക്കാൻ ഒരു ശ്രമം നടത്തി. പെട്ടന്ന് ചൂല് നിലത്തിട്ട് ഓടിയെത്തി ദേവു എന്നെ നേരെ ഇരിക്കാൻ സഹായിച്ചു..... കട്ടിലിൽ ചാരിയിരുന്ന് ഞാൻ അവളെ നോക്കി. എൻ്റെ നോട്ടം നേരിടാനാവാതെയെന്നവണ്ണം അവൾ കണ്ണുകൾ വെട്ടിച്ചു.

ദേവു "

മൂളലായിരുന്നു മറുപടി.

" ഞാനത്രക്കു ദുഷ്ടനോ ഡോ ?  "

" ഞാൻ ഒത്തിരി തവണ

💬 Comments

View all comments