Chapter Title : ദേവനന്ദ 7 [വില്ലി]
പറഞ്ഞതാ നന്ദുവേട്ട അവരോട്.. എന്റെ വിഷമങ്ങൾക്ക് ഒന്നും കാരണം നിങ്ങൾ അല്ലായെന്നു.... പക്ഷെ... അവര്......... ? "
" തന്റെ വിഷമങ്ങൾക്ക് ഒന്നിനും ഞാനല്ലേ കാരണക്കാരൻ? "
പറഞ്ഞു മുഴുവിപ്പിക്കുന്നതിന് മുൻപേ ഞാൻ ചോദിച്ചു.. എന്റെ ചോദ്യത്തിനവളുടെ പക്കൽ ഉത്തരം ഉണ്ടാവില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. കാരണം അവളുടെ ഇപ്പോളത്തെ സങ്കടങ്ങൾക്ക് എല്ലാം കാരണം ഈ ഞാനാണെന്ന് എനിക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു..
" ഞാൻ വണ്ടിയിൽ നിന്ന് വീണതല്ലെന്നു ദേവുനോടാരാ പറഞ്ഞെ? "
അവൾക്കു ചിന്ദിക്കാൻ അവസരം കിട്ടുന്നതിന് മുൻപേ എന്റെ അടുത്ത ചോദ്യവും അവളെ ഞെട്ടിച്ചു .. ഞാനിന്നലെ ഉറങ്ങി എന്ന് കരുതി അവൾപറഞ്ഞതെല്ലാം ഞാൻ കേട്ടു എന്ന് അറിഞ്ഞ അവൾ വല്ലാതെയായി. വാക്കുകൾക്കായി പരതി......
" അത്..... എനിക്കറിയാം.. നന്ദുവേട്ടാ..... നിങ്ങൾ നന്നായി വണ്ടി ഓടിക്കുമലോ... പിന്നെ... .... എനിക്കറിയാമായിരുന്നു അയാളെന്തെങ്കിലും നന്ദുവേട്ടനെ ചെയ്യുംന്നു.. അയാൾ നന്ദുവേട്ടനെ കൊല്ലാൻ പോലും മടിക്കില്ല....അതുകൊണ്ട്... ..... "
പാടുപെട്ടാണെങ്കിലും അവൾ അത്രയും പറഞ്ഞൊപ്പിച്ചു.. ...... ..
" ദേവു...... "
പ്രതീക്ഷിച്ചിരുന്ന വിളി എത്തി... ഏടത്തിയോട് വരുന്നെന്നു വിളിച്ചു പറഞ്ഞു അവൾ പുറത്തേക്ക് നടന്നു. വാതിൽക്കലെത്തി തിരിഞ്ഞു എനിക്കൊരു പുഞ്ചിരി സമ്മാനിച്ചാണവൾ പോയത് . ദേവുവിന്റെ ഇളം ചുണ്ടുകൾ എന്റെ കവിളിൽ സ്പർശിച്ച ഒരു സുഖാനുഭൂതി ആ പുഞ്ചിരിയിൽ എനിക്ക് കണ്ടെത്താൻ കഴിഞ്ഞു.....
എല്ലാ തിരക്കും തീർത്തു ദേവു കോളേജിൽ പോയി. കാലിനു നീരുള്ളത് കൊണ്ട് അതികം നടക്കാൻ എനിക്ക് വയ്യായിരുന്നു... തുറന്നിട്ട ജനലിലെ കാഴ്ചകൾ ആണ് അന്നെന്റ ഏക സമാധാനം.. മുറ്റത്തെ നിറഞ്ഞ പൂച്ചെടികളും. അതിൽ വിരിഞ്ഞ പൂവുകളും. അവയെ തഴുകി അകലുന്ന തെന്നലും. തെന്നലിൽ പടരുന്ന പൂവിന്റെ സുഗന്ധവും. അതിനുപിന്നാലെ തേൻ നുകരാൻ എത്തുന്ന വർണ ശലഭങ്ങളും എല്ലാം എന്നിൽ ആദ്യമായ് കാണുന്ന കുട്ടിയുടെ കൗതുകമുണർത്തി.... മുമ്പൊരിക്കലും ആ സൗന്ദര്യം ആസ്വദിക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല.. എല്ലാത്തിനും ഭംഗി ഏറിയിരിക്കുന്നതായി തോന്നി. .
കാലിന്റെ നീര് കുറയാൻ ചൂട് പിടിച്ചാൽ മതി എന്ന് അമ്മ എപ്പോളോ ഏടത്തിയോട് പറഞ്ഞിരുന്നു. വൈകിട്ട് ദേവു വരുമ്പോൾ ഏടത്തിയും ഞാനും അതിന്റെ വഴക്കിലായിരുന്നു.. ചൂട് പിടിക്കേണ്ടന്ന് ഞാനും. വേണമെന്നവരും.. അവസാനം ഏടത്തി തന്നെ ജയിച്ചു.
ഞങ്ങളുടെ വഴക്കും പ്രവൃത്തിയും കണ്ടവൾ ഏറെ നേരം അവിടെ നിന്നു.
എങ്കിലും ചൂട് പിടിച്ചത് ഏറെ ആശ്വാസം ആയി.. നീര് കുറഞ്ഞതിനോടൊപ്പം ഏന്തി വലിഞ്ഞാണെങ്കിലും അല്പം നടക്കാം എന്നാ
💬 Comments
View all comments