ദേവനന്ദ 8 [വില്ലി]

📝 Ongoing

👁 1177634 views ❤ 2286 likes 💬 398 comments

ദേവനന്ദ 8
Devanandha Part 8 | Author : Villi |  Previous Parts

ശരീരം ദേവുവിനോടൊപ്പം ആയിരുന്നു എങ്കിലും മനസ്സ് പറക്കുക ആയിരുന്നു.  എങ്ങോട്ടെന്നില്ലാതെ.  എന്തെന്നില്ലാത്ത നിലക്കാത്ത സന്തോഷം എന്നിലും അതിലുപരി ദേവുവിലും വന്നു നിറഞ്ഞിരുന്നു.  ഈ നിമിഷങ്ങൾ ഒരിക്കലും അവസാനിക്കാതിരുന്നെങ്കിൽ.

*******.... ------... ****-------********

" എന്റെ പൊന്നേടത്തി ഒന്ന് പതിയെ തിരുമ്മു കാല് പറിചെടുക്കുമല്ലോ പണ്ടാരം .... "

കുഴമ്പിട്ടു കാൽ തിരുമുമ്പോളുണ്ടായ പ്രാണവേദയിൽ ഞാൻ അലറി..

" ദേ...ചെക്കാ....   മിണ്ടാതെ ഇരുന്നോ.....  ആരും കാണാതെ ബൈക്ക് എടുത്ത് കറങ്ങാൻ പോയിട്ടല്ലേ ..ആരും നിർബന്ധിച്ചിട്ടല്ലോ.  ഇത്തിരി വേദന ഒക്കെ സഹിച്ചോ ..... "

നല്ല ചൂടിലാണ് ഏടത്തി.

" അല്ലെങ്കിലും ഈ വയ്യാത്ത കാലും വച്ചു നി എന്ത് കാണാനാ ഇത്ര തിരക്കിട്ടു അങ്ങ് പോയത്?  ആരെ കാണാനാ പോലും?  ആ ബൈക്ക് വിൽക്കാം എന്നാ  ഏട്ടൻ പറഞ്ഞത്...  "

" ഏട്ടനോടൊക്കെ എന്തിനാ ഏടത്തി ഇതൊക്കെ വിളിച്ചു പറയുന്നേ... "

" പിന്നെ പറയാതെ ...  നിന്റെ കൂടെ ബൈക്ക് കൂടി കാണാതെയായപ്പോൾ   മുതല് തീ തിന്നുകയായിരുന്നു ഇവിടെ ഉള്ളവർ.  .....  ചേട്ടൻ കൂടി അറിയട്ടെ പുന്നാര അനിയന്റെ വിശേഷങ്ങൾ..... "

അമ്മയുടെ വക കഴിഞ്ഞു പോയ ഒരു കൊടുംകാറ്റിനേക്കാൾ ഏടത്തിയുടെ ഈ വഴക്കെല്ലാം വെറും ഇളം കാറ്റു ആണ്...  പക്ഷെ വരാനിരിക്കുന്ന സുനാമിയെ ഓർത്തയിരുന്നു എന്റെ പേടി.  ആ സുനാമി

📚 Chapters

1 published

Related Stories

💬 Comments

View all comments