Chapter Title : ദേവനന്ദ 8 [വില്ലി]
ചങ്കു പിളർത്തി കാട്ടിയാലും ചെമ്പരത്തി പൂ എന്നാരോ പറഞ്ഞത് പോലെ..
" ഇത്ര നാളുകൾക്കിടയിൽ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ പെണ്ണെ എനിക്ക് നി ഒരു തമാശക്കാണ് എന്ന്. "
എന്റെ എല്ലാ വിഷമങ്ങളും ആ വാക്കുകളിൽ നിറഞ്ഞിരുന്നു.
" നന്ദുവേട്ടന്റെ ഇങ്ങനെയുള്ള മറുപടി കേൾക്കാൻ വേണ്ടി ആണ് ഞാൻ അങ്ങനെ ചോതിക്കുന്നെ... അല്ലാതെ..... !
അങ്ങനെ കേൾക്കുമ്പോൾ ഒരു സുഖ... അതുകേട്ടു ഇങ്ങനെ നന്ദുവേട്ടനോട് ചേർന്നിരിക്കാൻ ഒരു പ്രത്ത്യേക സുഖം തോന്നും. അതുകൊണ്ടാണ്..... "
" വിഷമം ആയെങ്കിൽ ഞാൻ ഇനി അങ്ങനെ പറയില്ല... "
എന്റെ ഭാഗത്തു നിന്നു മറുപടിയൊന്നും കാണാഞ്ഞു അവൾ കൂട്ടിച്ചേർത്തു..
എന്തുവാടെ ഇത്. നിങ്ങള്ക്ക് വീട്ടിൽ ഇരുന്നു പ്രേമിച്ചു മതിയായില്ലേ...... "
രാവിലത്തെ ക്രിക്കറ്റ് പ്രാക്ടീസ് കഴിഞ്ഞു വന്ന ഒരുത്തന്റെ ശബ്ദം കേട്ടാണ് പിന്നെ ബോധം വന്നത്.
" നി ഒന്ന് പോയെടാ.... "
ഞങ്ങളെ നോക്കി ഒരു ആക്കിയ ചിരിയും ചിരിച്ചവൻ അവിടെന്നു നടന്നകന്നു.
" നി വന്നേ... ഇനിയും ഇവിടെ ഇങ്ങനെ ഇരുന്നാൽ ശരിയാവില്ല. "
അവനെ പോലെ പലരും ഇനിയും ഇതുപോലെ വന്നു ഓരോ വളിച്ച തമാശകളും ആയി എത്തും എന്ന് അറിയാവുന്നത് കൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്. അല്പം നീരസത്തോടെ ആണെങ്കിലും അവൾ എന്നെ അനുസരിച്ചു. എന്റെ കൈകളിൽ കൈകൾ കോർത്തു അവൾ എന്റെയൊപ്പം കോളേജ് വരാന്തയിലൂടെ നടന്നു.
ക്ലാസ്സിൽ കയറാൻ മനസുണ്ടായിരുന്നില്ല. എനിക്കും അവൾക്കും. അവളുടെ കൈ പിടിച്ചു നേരെ നടുന്നു. അധികം ഒന്നും സംസാരിക്കാൻ ഞങ്ങളിൽ ആരും തയ്യാറായില്ല.
ഞങ്ങളുടേത് മാത്രമായി ഞങ്ങൾ കൊതിച്ച സ്വകാര്യ നിമിഷങ്ങൾ കണ്മുന്നിൽ അരങ്ങേറുമ്പോൾ നിറഞ്ഞ സന്തോഷങ്ങൾക്കു മുന്നിൽ ഞങ്ങളുടെ പക്കൽ വാക്കുകൾ ഇല്ലായിരുന്നു എന്ന് വേണം പറയാൻ.
" ചേച്ചി എന്നെ ഒരു കൂട്ടം പറഞ്ഞു ഏൽപ്പിച്ചിട്ടുണ്ട്..... "
" എന്താണ്...? "
" നന്ദുവേട്ടൻ ഇവിടെ എന്തൊക്കെ തോന്ന്യവാസങ്ങളാ ഒപ്പിക്കുന്നതെന്നു കണ്ടുപിടിക്കാൻ. എന്നിട് പറഞ്ഞു കൊടുക്കാൻ "
നിറഞ്ഞു വന്ന ചിരി അടക്കി നിർത്തി അവളെന്റെ കൈയിൽ തൂങ്ങി നടന്നു.
" ആഹാ പറ്റിയ ആളെ ആണല്ലോ
💬 Comments
View all comments