0%

Chapter Title : ദേവനന്ദ 9 [വില്ലി]

Author : വില്ലി Read All Parts 2773
സ്നേഹിക്കുകയാണ്..  ജീവന് തുല്യം..... അതേ എന്റെ ദേവു സ്നേഹമുള്ളവളാണ്. " എന്റെ മോളെ കൈ വിടരുത് മോനെ..... " ഒരു വിതുമ്പലോടെ അവരെന്നോട് അപേക്ഷിച്ചു.എല്ലാവർക്കും എന്നോടിപ്പോൾ ഒരേയൊരു അപേക്ഷയെ ഉള്ളു എന്നു തോന്നി.  .മറുപടി ഉണ്ടായിരുന്നില്ല എന്നിൽ.. " നന്ദുവേട്ട....ഒന്നിങ്ങു വന്നേ..  " ദേവുവിന്റെ വിളിയെത്തി അവരെ മറികടന്നു ഞാൻ മുറിക്കുള്ളിലേക്ക് കടന്നു. പണ്ടെങ്ങോ അച്ഛൻ  വാങ്ങി കൊടുത്ത സാധനങ്ങൾ മുതൽ പല നിറം മങ്ങിയ വസ്തുക്കളും ഇന്നും കാത്തുസൂക്ഷിക്കുന്ന ഒരു പെട്ടി എനിക്കായി തുറന്നു വച്ചിരിക്കുകയായിരുന്നു അവൾ .... എല്ലാ വസ്തുക്കളും അതിന്റെ സവിശേഷതകളും അവയും ദേവുവും തമ്മിൽ ഉള്ള ആത്മബന്ധവും എല്ലാം ഒരു കൊച്ചു കുട്ടിയെന്ന  പോലെ എനിക്ക് വിവരിച്ചു തന്നു അവൾ ...   ആദ്യമായ് ഞാൻ തന്റെ വീട് കാണുന്നതിന്റെ കൗതുകത്തിൽ ആണവൾഎന്നെനിക്കു മനസിലായി.... എല്ലാറ്റിനും പിന്നിൽ അവളുടെ അച്ഛന്റെ ഓർമ്മകൾ ഒളിഞ്ഞു കിടന്നിരുന്നു...  അതെന്നെ വല്ലാതെ നോവിക്കുന്നുണ്ടായിരുന്നു താനും..  വാതിലിൽ ചാരി നിന്ന ജാനമ്മയുടെ കാര്യവും വ്യത്യസ്തമായിരുന്നില്ല.... നേരം വൈകി ഇറങ്ങാൻ നേരം അവൾ അവരെ കെട്ടിപ്പിടിച്ചു ഒത്തിരി കരഞ്ഞു.. " അച്ഛൻ  വിളിച്ചിരുന്നോ?  " എല്ലാറ്റിനും ഒടുവിൽ അവളുടെ ആ ചോദ്യം എന്നെ നൊമ്പരപ്പെടുത്തി.. സങ്കടമില്ലെന്നവൾ എത്ര ആണയിട്ടു പറഞ്ഞാലും അച്ഛന്റെ ഈ അസാന്നിധ്യം അവളെ വല്ലാതെ നൊമ്പരപ്പെടുത്തുന്നുണ്ടായിരുന്നു... " ഇല്ല മോളെ...... " വിതുമ്പി വന്ന കണ്ണുനീർ അടക്കിപ്പിടിച്ചു അവർ മറുപടി പറഞ്ഞു...  അവരിൽ നിന്നും അടർന്നു മാറിയ ദേവു ചുവരിൽ ഉള്ള അച്ഛന്റെ നിറപുഞ്ചിരിയോടെ ഉള്ള ചിത്രത്തിലേക്ക് നോട്ടം തിരിച്ചു... " തിരിച്ചു വരുമ്പോൾ എന്നോട് ദേഷ്യമായിരിക്കുവോ അച്ഛന്   " " മോളെ.... " വിതുമ്പി നിന്ന ജാനമ്മ അലറി കരഞ്ഞു പോയി ആ നിമിഷം...  ഒരു നിമിഷത്തേക്കെങ്കിക്കും ശില കണക്കെ നിന്നു പോയി ഞാനും . കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ജാനമ്മ ദേവുവിന്റെ മുഖം കൈകളിൽ കോരിയെടുത്തു...  കരയാൻ വെമ്പി നിൽക്കുകയായിരുന്നു ദേവുവിന്റെ ആ മിഴികളും...
" എന്റെ പൊന്നു മോളെ അച്ഛന് അങ്ങനെ വെറുക്കാൻ പറ്റുവോ...... " അത്രയും പറഞ്ഞൊപ്പിച്ചു അവരവളെ കെട്ടിപ്പിടിച്ചു...  എല്ലാ സങ്കടങ്ങളും അവരാ നിമിഷം കരഞ്ഞു തീർക്കുകയാണെന്നു തോന്നി എനിക്ക്..  കണ്ടു നില്കാൻ ശേഷി ഇല്ലാതെ ഞാൻ പുറത്തേക്കു നടന്നു...  ഏറെ നേരത്തെ കാത്തിരിപ്പിനു ശേഷം ആണ് അവർ ഒരുമിച്ചു പുറത്തേക്കു വന്നത്..  ബൈക്കിൽ കയറുന്നതിനു മുൻപ് ഒരു സ്നേഹ പ്രകടനം എന്ന വണ്ണം

💬 Comments

View all comments