0%

Chapter Title : ദേവനന്ദ 9 [വില്ലി]

Author : വില്ലി Read All Parts 2770
മുഴുവൻ നോക്കി ഇരുന്നത്..  ഇവള് പോയതിൽ പിന്നെ ഞാനൊന്നിലേക്കും തിരിഞ്ഞു നോക്കിയിട്ടില്ല.. " മുറ്റത്തെ കാടുപിടിച്ച പൂതോട്ടത്തിലേക്കു നോക്കി നിന്ന എന്നോടായി അവർ പറഞ്ഞു...  ചെറിയൊരു പുഞ്ചിരി അവർക്കു സമ്മാനിച്ചു ഞാൻ അവർക്കൊപ്പം അകത്തേക്ക് കയറി.... നിങ്ങളെന്താ വിശേഷിച്ചു ഇങ്ങോട്ട് വന്നതെന്ന് "ചോദിച്ച ജാനകിയമ്മയോട് ദേവു ആണ് മറുപടി കൊടുത്തത് .  വീട്ടിലെ വിശേഷങ്ങളും മറ്റും പറയുന്ന തിരക്കിലായിരുന്നു ദേവു പിന്നീട്.... ഹാളിലെ കസേരയിൽ ഇരിക്കുമ്പോൾ ഭിത്തിയിൽ തൂങ്ങിയാടുന്ന ചിത്രത്തിൽ ദേവുവിന്റെ അച്ഛൻ  എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു..... " എന്റെ മകളെ നന്നായി നോക്കണം എന്ന് ആ ചിത്രം എന്നോട് പറയുന്ന പോലെ..... " മരിച്ചു പോയി എന്നറിഞ്ഞിട്ടും ആ മനുഷ്യന് വേണ്ടി ഒന്നും ചെയ്യാൻ പറ്റാതെ വന്ന എന്റെ അവസ്ഥയെ ഞാൻ ആ നിമിഷം പഴിച്ചു.. " കഴിഞ്ഞ വർഷം ഞങ്ങൾ ടൗണിൽ പോയപ്പോൾ എടുപ്പിച്ചതാ.... " എനിക്കുള്ള ചായയുമായി കടന്നു വന്ന ദേവു ഫോട്ടോ നോക്കി നിൽക്കുന്ന എന്നോടായി പറഞ്ഞു എന്റെ നേരെ ചായ ഗ്ലാസ്‌ നീട്ടി.. പിന്നീടെന്റെ കണ്ണ് പാഞ്ഞത് ചുവരിൽ ഉള്ള മറ്റൊരു ചിത്രത്തിലേക്കായിരുന്നു..  ദേവുവിന്റെ അമ്മയുടെ .  ആദ്യമായ് കണുന്നതാണെങ്കിലും അവരെ ഞാൻ തിരിച്ചറിഞ്ഞു.  കാരണം അമ്മയുടെ തനി പകർപ്പായിരുന്നു എന്റെ ദേവു... " അമ്മയാ... " എന്റെ നോട്ടം കണ്ടു അവൾ പറഞ്ഞു... " അമ്മയെ പോലെ തന്നെ ആണല്ലോ എന്റെ ദേവുട്ടിയും.... " ചായ ഗ്ലാസ്‌ ചുണ്ടിലേക്കു മുട്ടിച്ചു ഞാൻ പറഞ്ഞു.. ചെറിയൊരു പുഞ്ചിരി സമ്മാനിച്ചു അവൾ അവളുടെ മുറിക്കകത്തേക്കു പോയതും ചെറിയമ്മ അടുക്കളയിൽ നിന്നും ഇറങ്ങി വന്നതും ഒരുമിച്ചാണ്... " നിങ്ങൾ വരേണ്ടി ഇരുന്നില്ല...... " എന്നെ നോക്കി അവർ പറഞ്ഞു. " ഇടയ്ക്കു കയറി വരും അയാൾ....  നിങ്ങളെ ഇവിടെ വച്ചു കണ്ടാൽ പിന്നെ..... .....  "
ജാനകിയമ്മ ഉദ്ദേശിച്ചത് രാഘവനെ കുറിച്ചായിരുന്നു.. " കുറച്ചു ദിവസമായി ഇവിടെ ഇല്ല..  എവിടെയോ പോയിരിക്കുകയാണ്.... " അവര് വീണ്ടും കൂട്ടി ചേർത്തു..... " ദേവുവിന് അമ്മയെ ഒന്ന് കാണണം എന്ന് പറഞ്ഞു അതാണ്...... " അതിനവർ ആദ്യം ഒന്ന് പുഞ്ചിരിക്കയാണ് ചെയ്തത്... " അവൾ സ്നേഹം ഉള്ളവളാ....  സ്നേഹിക്കാൻ മാത്രം അറിയാവുന്നവൾ....  അല്ലെങ്കിൽ ഇത്രയും ഞാൻ അവളെ ദ്രോഹിച്ചിട്ടും എന്നെ തേടി വരില്ലല്ലോ .... " അവര് പറഞ്ഞത് നേരാണ്...  എത്രത്തോളം ഞാൻ അവളെ ദ്രോഹിച്ചിട്ടുണ്ടാകും എന്നിട്ടും ഇന്നും അവളെന്നെ

💬 Comments

View all comments