Chapter Title : ദേവനന്ദ 9 [വില്ലി]
ഇന്നലെ യാചിച്ചിരുന്നുവത്രേ....
" എന്നിട്ട് അമ്മ ദേഷ്യപ്പെട്ടോ ദേവുനോട്? "
" ഇല്ല... എന്നെ കെട്ടിപ്പിടിച്ചു ഒത്തിരി നേരം..... നേരത്തെ പറയാമായിരുന്നില്ലേ എന്ന് ചോദിച്ചു..... "
" മം... സാരമില്ല... എല്ലാം നന്നായില്ലേ...? നീ ഇപ്പൊ ഹാപ്പി അല്ലെ? "
" ഈ ലോകത്തു ഏറ്റവും ഹാപ്പി ആയിട്ടുള്ള ആള് ഞാൻ അല്ലെ നന്ദുവേട്ട ഇപ്പൊ ? പിന്നെ ഈ നെഞ്ചിൽ ഇങ്ങനെ ചേർന്ന് ഇരിക്കുമ്പോൾഒരു പ്രത്യേക സുഖാ..... "
അതെ ഇരുപ്പിൽ എന്റെ നെഞ്ചിലേക്ക് പടർന്നു കയറി എന്നിലേക്ക് ചേർന്നിരുന്നു അവൾ പറഞ്ഞു...
" പിന്നെ അമ്മ ഇന്നലെ ഒരു കാര്യം പറഞ്ഞു... "
" എന്താ? "
" അച്ഛന്റെ സമ്മതം കിട്ടിയാലേ നമ്മുടെ ബന്ധം അംഗീകരിക്കു എന്ന്.... അതു വരെ ഇന്നലത്തെ പോലെ അബദ്ധം ഒന്നും കാട്ടരുതെന്നു.... "
ഒരു നാണം കലർന്ന ശബ്ദത്തിൽ അത്രയും പറഞ്ഞു ദേവു എന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു.. അവളുടെ ചെയ്തികളിൽ എനിക്ക് ചിരി ആണ് വന്നത്. കോളേജിൽ ആണ് എന്ന ബോധം പോലും ഇല്ലാതെ എന്നോട് ഒട്ടി ചേർന്നിരിക്കുന്ന ദേവു എനിക്ക് ഇന്നൊരു കൊച്ചു കുട്ടിയോട് എന്ന പോലെ ഒരു കൗതുകം ആണ്.... അവരെ കാണുമ്പോൾ തോന്നുന്ന അതേ സന്തോഷവും ആശ്വാസവും ഇന്ന് എന്റെ പെണ്ണിന്റെ സാമിപ്യത്തിലും എനിക്ക് കാണാൻ കഴിയുന്നുണ്ട്.....
" ആഹ് നിങ്ങൾക് ഇത് തന്നെ ആണോ പണി ? "
ഹരിയുടെ ശബ്ദം.... ! പിടഞ്ഞെഴുന്നേറ്റ ദേവു പിന്നിൽ നിന്നിരുന്ന ഹരിയെ കണ്ടു നാണിച്ചു...
" ഇതിപ്പോൾ എപ്പോൾ നോക്കിയാലും ഇങ്ങനെ
💬 Comments
View all comments