0%

Chapter Title : ദേവനന്ദ 9 [വില്ലി]

Author : വില്ലി Read All Parts 5.1K
പെണ്ണിനോട് പോലും നന്ദുവേട്ടൻ മിണ്ടണ ഞാൻ കണ്ടിട്ടില്ല...  ഇന്ന് മാത്രം എന്താ ഇത്ര മിണ്ടാൻ?  " " ദേവു നീ ഇനി അതൊരു പ്രശ്നമാക്കേണ്ട. ഞാൻ ഇനി അവളോട് സംസാരിക്കില്ല പോരെ...... " മുഖത്തൊരു തെളിച്ചം വന്നെങ്കിലും ആ വിഷമം മുഴുവനായും പോകാതെ അവളിരുന്നു. " എനിക്കിഷ്ടല്ല അതിനെ...  ഒരു വക കൊഞ്ചികുഴയൽ.....  ഇനി അവളോട് മിണ്ടണ്ടാ ട്ടോ നന്ദുവേട്ട..... " " ഇല്ല ..  " " വേറെ ആരോട് മിണ്ടിയാലും എനിക്ക് കുഴപ്പമില്ല നന്ദുവേട്ട.....  അവളോട് മാത്രം മിണ്ടണ്ടാട്ടോ..... " " ഇല്ല...  മിണ്ടില്ലാ.... വാക്കു..... " അത്രയും കേട്ടതും അവളൊന്നയഞ്ഞു..  പതിയെ ഒരു പുഞ്ചിരിയോടെ എന്റെ തോളിലേക്ക് ചാഞ്ഞു... " ഇന്നലെ അമ്മ തല്ലിയപ്പോൾ വേദനിച്ചോ?  "" എന്റെ കവിളിലൂടെ കൈകൾകൊണ്ട് തഴുകി അവൾ ചോദിച്ചു. " ഇല്ല അമ്മയല്ലേ..... " " വിഷമം ആയൊ?  " " എന്തിനു.... " " അവര് ചീത്ത പറഞ്ഞില്ലേ....?  " " ഇല്ല...  അതും ഞാൻ കേൾക്കേണ്ടതല്ലേ....  എന്നാണെങ്കിലും ഞാൻ അതു പ്രതീക്ഷിച്ചതാ....  ഇത്തിരി നേരത്തെ ആയെന്നെ ഒള്ളു... " " ഇന്നലെ ഞാൻ വല്ലാതെ പേടിച്ചു..  അമ്മ നന്ദുവേട്ടനെ തല്ലുകൂടി ചെയ്തപ്പോൾ നിന്ന നിൽപ്പിൽ ഇല്ലാതാവണ പോലെ തോന്നി...  പിന്നെ അമ്മയുടെ മുറിയിൽ പോയി ഒത്തിരി കരഞ്ഞു ഞാൻ....  കാല് പിടിച്ചു....  നന്ദുവേട്ടനോട് ദേഷ്യം തോന്നല്ലേ എന്നും പറഞ്ഞു...... , "
അവളുടെ ആ വാക്കുകളിൽ അത്രയും നിറഞ്ഞു നിന്നത് എന്നോടുള്ള സ്നേഹം ആയിരുന്നു.. എനിക്ക് വേണ്ടിയും എന്റെ സ്നേഹത്തിനു വേണ്ടിയും അമ്മയോടവൾ

💬 Comments

View all comments