0%

Chapter Title : ദേവനന്ദ 9 [വില്ലി]

Author : വില്ലി Read All Parts 5.1K
രണ്ടു നന്ദുസിനും  ടാറ്റാ...... " അഞ്ചു അത്രയും പറഞ്ഞു ഹരിയോടൊപ്പം നടന്നു നീങ്ങി..  ഞാൻ ദേവുവിനെ കൂട്ടി ഞങ്ങളുടെ സ്ഥിരം സ്ഥലമായ ഗാലറിയിലേക്കും. . " നന്ദു നല്ല പേരാണല്ലോ...  ഞാൻ ഇനി അങ്ങനെ വിളിക്കട്ടെ എന്റെ പെണ്ണിനെ.... " അവളോട് ചേർന്ന് നടക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു. " അവള് വിളിച്ചത് കൊണ്ടാവും അല്ലെ?  " അവളുടെ ഒറ്റ ഡയലോഗ് കൊണ്ട് തന്നെ ഞാൻ അഞ്ജുവും ആയി സംസാരിച്ചു നിന്നത് അവൾക് അത്ര ബോധിച്ചിട്ടില്ലെന്നു എനിക്ക് മനസിലായി.. " അല്ലെങ്കിലും ആ പേര് നല്ലതല്ലേ...  അനന്തുവിന്റെ നന്ദു....  കൊള്ളാം....... " " അങ്ങനെ ഇപ്പൊ കൊള്ളണ്ട.....  ഇത്രനാളും വിളിക്കാൻ തോന്നിട്ടില്ലല്ലോ അങ്ങനെ ഒന്ന്..  ഇന്ന് ആ പെണ്ണ് വിളിച്ചപ്പോൾ അല്ലെ അങ്ങനെ ഒക്കെ തോന്നിയെ.......?  എന്നെ മര്യാദക്ക് ദേവുന്ന് വിളിച്ചാൽ മതി.  എനികതാ ഇഷ്ടം..... " രാവിലെ തന്നെ നല്ല ദേഷ്യത്തിൽ ആണ് കക്ഷി.  വീട്ടിൽ നിന്നും കൂടി അനുവാദം കിട്ടിയതിൽ പിന്നെ പഴയ തൊട്ടാവാടിത്തത്തിനൊക്കെ ഇത്തിരി കുറവ് വന്നു ഒരു തനി വാഴക്കാളിയിലേക്ക് ഉള്ള അവളുടെ മാറ്റം വളരെ പെട്ടന്നായിരുന്നു....
" എന്തായിരുന്നു അവളും ആയിട്ട് ഒരു വർത്തമാനം....  " വൈകാതെ തന്നെ അവളുടെ ചോദ്യമെത്തി.. " അതു വെറുതെ.... " " എന്ത് വെറുതെ ഇത്ര നാളും ഇല്ലാത്ത എന്താ ഇന്ന് മിണ്ടാൻ... " " ഞങ്ങൾ ഒരു ക്ലാസ്സിൽ അല്ലെ ദേവൂട്ടി അതു കൊണ്ട് ...... " " എന്നിട്ടും  ഇത്ര നാളും നിങ്ങടെ പിറകെ നടന്നിട്ട് .  ഇത് വരെ ഒരു

💬 Comments

View all comments