Chapter Title : ദേവനന്ദ 9 [വില്ലി]
ഏടത്തിയുടെ കുഞ്ഞനുജത്തിയായി.... എന്റെ എല്ലാം എല്ലാം ആയി ...........
എങ്കിലും എന്നെ കുഴപ്പിച്ചത് അമ്മയുടെ ആ തീരുമാനം തന്നെ ആയിരുന്നു. ഒരു മടങ്ങി വരവില്ലാത്ത യാത്രയിലാണ് അച്ഛനെന്നു അമ്മയോടും എല്ലാവരോടും ഉറക്കെ വിളിച്ചു പറയണം എന്നുണ്ട്. പക്ഷെ എനിക്കാവില്ല ഒന്നും ആരെയും അറിയിക്കാൻ.....
ചിന്തയിലിടക്ക് കണ്ണ് പാഞ്ഞത് ദേവുവിലേക്കാണ്. അമ്മയുടെ അരികിൽ ഇരിക്കുന്ന ദേവുവിൽ അല്പം കുസൃതിയും അതിലേറെ സന്തോഷവും നിറഞ്ഞു നിന്നു. അതെ കുസൃതിയോടെ അവളെന്നേയും നോക്കി. പുഞ്ചിരിച്ചു..എന്താണ് എന്ന് എന്നോട് കണ്ണുകൾ കൊണ്ട് ആംഗ്യം കാട്ടി..
ഒന്നുമില്ലെന്ന് പറയാനാണ് തോന്നിയതെങ്കിലും ആരും കാണാതെ ഒരു കണ്ണടച്ചൊന്നു ചിരിച്ചു ഉമ്മ കൊടുക്കുന്നത് പോലെ ആംഗ്യം കാട്ടാനാണ് എനിക്ക് കഴിഞ്ഞത്...
" നന്ദുട്ട....... "
എല്ലാം കണ്ടുകൊണ്ടിരുന്ന അമ്മയുടെ താക്കിത് വീണ്ടുമെത്തി. പിന്നെ ഞാൻ ഒന്നിനും പോയില്ല..
കളിയും ചിരിയും തമാശകളും ആയി ദേവുവിനെയും കൂട്ട് പിടിച്ചു ഞങ്ങൾ സന്തോഷത്തിന്റെ തേരിൽ ഏറി പറന്നുയരുക ആയിരുന്നു പിന്നീടങ്ങോട്ട്..
=====*****=====*****=====****
പിറ്റേന്ന് കോളേജിൽ എത്തുമ്പോൾ പതിവില്ലാതെ ഹരിയുടെ കൂടെ അഞ്ജുവും ഉണ്ടായിരുന്നു.. എന്തൊക്കെയോ സംസാരിച്ചു. ചിരിച്ചു. തമാശപറഞ്ഞു.... കോളേജ് ബസ് പടിക്കൽ എത്തുമ്പോഴേ കണ്ടു. പുറത്തേക്കു തലയിട്ട് ഞങ്ങളെ നോക്കുന്ന ദേവുനെ... ശരവേഗത്തിൽ ബസ്സിൽ നിന്നും ഇറങ്ങി ഓടി കിതച്ചു അവളെന്റെ അടുത്തെത്തി ....
" ആഹ് വന്നല്ലോ. അനന്തുവിന്റെ നന്ദു..... ! "
അഞ്ജുവിന്റെ വക ഡയലോഗ് എത്തി.
അഞ്ജുവിനെ ഒന്നു നോക്കി പുഞ്ചിരിക്ക മാത്രം ചെയ്തു ദേവു എന്റെ കൈയിൽ തൂങ്ങി നിന്നു..
" ആഹ് എന്നാ നിങ്ങളുടെ പണി നടക്കട്ടെ. ഞങ്ങള് പോയേക്കുവാ... അപ്പൊ
💬 Comments
View all comments