Chapter Title : ദേവനന്ദ 9 [വില്ലി]
" അതൊക്കെ ശരി ! പക്ഷെ ഇന്നത്തെ പോലെ കുരുത്തക്കേട് വല്ലതും കാട്ടിയാൽ ഞാൻ ചൂരൽ എടുക്കും കേട്ടോ.... "
അമ്മ ഒരു തമാശ എന്ന രൂപേണ ഒരു താക്കിത് ആണ് തന്നത്. അവളുടെ അച്ഛൻ വരുന്നത് വരെ ഇനി ഒന്നും നടക്കില്ലേ ആവോ?
" ഞാൻ ഒന്നും ചെയ്തില്ല... ഈ നന്ദുവേട്ടനാ..... "
ദേവു കുസൃതിയോടെ എന്റെ നേരെ വിരൽ ചൂണ്ടി.
" അവനെ നീ നോക്കണ്ടാ മോളെ.... പണ്ടേ വിവരം ഇല്ലാത്തവനാ...നിന്നേ. നീ തന്നെ നോക്കിയാൽ മതി..... "
കിട്ടിയ അവസരം ഏടത്തിയും മുതലെടുത്തു.
" നന്ദുട്ടാ.. അമ്മ പറഞ്ഞത് ഓർമയുണ്ടല്ലോ.... അല്ലെ ...? " അമ്മയുടെ ഓർമ്മപ്പെടുത്തൽ വീണ്ടും എന്നെ പൊള്ളിച്ചു. എന്ത് മറുപടി പറയണം എന്നറിയാതെ ഞാൻ കുഴങ്ങി. ദേവുവിന് നേരെ കണ്ണോടിക്കുമ്പോൾ അമ്മയുടെ മടിയിൽ കിടക്കുന്ന എന്നെ കൗതുകത്തോടെ നോക്കുകയാണവൾ... അമ്മയുടെയും ഏടത്തിയുടേം സ്നേഹം ഏറ്റുവാങ്ങി അവരുടെ നടുക്കായി ഇരുന്നു എന്റെ പെണ്ണിന്റെ കണ്ണുകൾ നിറഞ്ഞിരുന്നോ.. അറിയില്ല. അത്രക്ക് സന്തോഷവതി ആണിന്നെന്റെ ദേവൂട്ടി..... ഈ കാഴ്ച കൺകുളിർക്കെ നോക്കി കണ്ടു അതൊരു മായാത്ത ചിത്രമായി മനസ്സിൽ പതിപ്പിച്ചിരുന്നു ഞാൻ ...
ഈ ഒരു നിമിഷത്തിനു വേണ്ടി ആണ് ഞാൻ കത്ത് നിന്നത്. ഈ ഒരു നിമിഷം ആണ് ഞാൻ സ്വപനം കണ്ടത്. എന്റെ ദേവുവിനെ എനിക്ക് തന്നെ എന്ന് അവർ തീരുമാനിച്ചിരിക്കുന്നു...
പണ്ടെങ്ങോ ഞാൻ മൂലം നഷ്പ്പെട്ട സന്തോഷം തിരികെ വന്നിരിക്കുന്നു.. ആ സന്തോഷം പങ്കിടാൻ ഇനി എന്റെ ദേവൂട്ടി കൂടി..... ഈ വീട്ടിൽ.... അമ്മയുടെ മകൾ ആയി. ഏട്ടന്റെയും
💬 Comments
View all comments