Chapter Title : ദേവനന്ദ 9 [വില്ലി]
മോളെന്താ അവിടെ നിക്കുന്നെ വാ. വന്നിരിക്കുന്നു.... "
എന്ത് വേണമെന്നറിയാതെ നിന്ന ദേവുവിനെ അമ്മ അടുത്തേക്ക് വിളിച്ചു. ഏടത്തിയുടെയും അമ്മയുടെയും നടുക്കായി ദേവു വന്നിരുന്നു... അപ്പോളും ഞാൻ അമ്മയുടെ മടിയിൽ തല വച്ചു കിടക്കുകയായിരുന്നു. എല്ലാം കണ്ടു കൊണ്ട്...
" മോളിതൊന്നും കണ്ടു പേടിക്കണ്ടാ.... ട്ടോ. ഇതൊക്കെ ഇവിടെ സാധാരണ ആണ്.. പിന്നെ ഇവന് അല്ലേലും ഒരു അടിയുടെ കുറവുണ്ടായിരുന്നു..... "
എന്നെ തഴുകി ഇരുന്ന കൈ ദേവുവിലെക്കു മാറ്റി അമ്മ പറഞ്ഞു..
" അതു നേരാ... ഒരെണ്ണം ഇവൾക്കും കൊട്. അമ്മെ . ഒന്നും പറയാതെ ഒളിപ്പിച്ചു വച്ചില്ലേ... രണ്ടും...."
" അതു ഞാനാ ചേച്ചി പറഞ്ഞത്.... ആരോടും ഒന്നും പറയേണ്ടാ എന്ന്.... എല്ലാം അറിഞ്ഞു കഴിഞ്ഞാൽ നിങ്ങൾ എന്നെ....... "
പറഞ്ഞു മുഴുവിക്കാതെ അവൾ തല താഴ്ത്തി..
" അങ്ങനെ ആണോ മോളെ നീ ഞങ്ങളെ കണ്ടിരിക്കുന്നെ... എന്റെ നന്ദുട്ടന്റെ പെണ്ണായിട്ടാ ഞങ്ങൾ നിന്നെ ആദ്യം കാണുന്നത്.
അന്ന് മുതൽ ഇന്ന് വരെ നീ ഇവിടെത്തെ കുട്ടി തന്നെയാ.... ഇനി അതിൽ ഒരു മാറ്റവും ഇല്ല... "
" ചേച്ചി ഞാൻ.... "
ചെറിയൊരു വിതുമ്പലോടെ ദേവു ചേച്ചിയെ നോക്കി...
" ഇനി അതൊന്നും ഓർത്തു മോൾ വിഷമിക്കണ്ടാ..... ഞങ്ങൾക്ക് ഇതിൽ ഒരെതിർപ്പും ഇല്ല. നിന്റെ അച്ഛന്റെ സമ്മതം കൂടി കിട്ടിയാൽ മാത്രം മതി ഇനി... "
എല്ലാം കേട്ടു കൗതുകത്തോടെ കിടന്ന എനിക്ക് അതു വീണ്ടും ഒരു പ്രഹരം ആയിരുന്നു. ദേവുവിന്റെ മുന്നിൽ വച്ചു എനിക്ക് അമ്മയോടൊന്നും പറയാൻ കഴിയാത്തതിൽ ദുഃഖം തോന്നി
💬 Comments
View all comments