0%

Chapter Title : ദേവനന്ദ 9 [വില്ലി]

Author : വില്ലി Read All Parts 5.1K
അവസ്ഥയിലേക്ക് ഞാൻ പെട്ടന്ന് തന്നെ എറിയപെട്ടു..അമ്മയും ഏടത്തിയും എല്ലാം എല്ലാം അറിയേണ്ട നിമിഷം ഇതാണ്. ഞാൻ എല്ലാം പറയേണ്ടതും.....  പക്ഷെ ദേവു ! അവളെയെല്ലാം അറിയിക്കാൻ ഉള്ള ധൈര്യം ഇന്ന് എനിക്ക് ഇല്ല.  അവളതെങ്ങനെ ഉൾക്കൊള്ളും എന്നും എനിക്ക് അറിയില്ല.  ചിലപ്പോൾ അവളെന്നിൽ നിന്നു പിരിയുമോ എന്ന എന്റെ ഭയം ആകാം.  എല്ലാം എല്ലാവരിൽ നിന്നും മറച്ചു വക്കാൻ എന്നെ ഇന്നും പ്രേരിപ്പിക്കുന്നത്. " അമ്മെ........ " എന്ന വിളിക്കു വേണ്ടി നാവുയർന്നതും ഏടത്തി ആ വിളിയുമായി മുറിക്കുള്ളിലേക്ക് കടന്നു വന്നു.  പിന്നാലെ ഏടത്തിയുടെ കൈയും പിടിച്ചു ദേവുവും.... കൊച്ചു കുട്ടിയുടെ നാണം ആയിരുന്നു അപ്പോൾ എന്റെ ദേവുവിന്റെ മുഖത്തു..  അമ്മയുടെ മടിയിൽ കിടക്കുന്ന എന്നെ അവൾ കൗതുകത്തോടെ നോക്കി.... പതിയെ ഏടത്തിയുടെ പിന്നിലേക്ക് ഒളിച്ചു. " ആഹാ.. ഞാൻ പറഞ്ഞതല്ലേ പെണ്ണെ....  ഇപ്പൊ എന്തായി... ദേ നോക്ക്.....  അടയും ചക്കരയും പോലെ ഇരിക്കുന്ന കണ്ടില്ലേ.....?  " ഏടത്തി ദേവുവിനോടായി പറഞ്ഞു. " നന്ദുവേട്ടനെ അമ്മ വഴക്ക് പറയുവാരിക്കും തല്ലുവാരിക്കും എന്നൊക്കെ പറഞ്ഞു വലിയ ബഹളം ആയിരുന്നു പുറത്തു കിടന്നു....... " അവരുടെ വരവിന്റെ ഉദ്ദേശ്യം എന്തെന്ന് ഏടത്തി വിവരിച്ചപ്പോൾ ഒരു കൂട്ടചിരി അവിടെ ഉയർന്നു..  ഏടത്തിയുടെ പിന്നിൽ പൂർണമായും ഒളിച്ച ദേവു എന്നിൽ നിന്നും തന്റെ ചമ്മൽ ഒഴുവാക്കി നിന്നു. .
" ഞാൻ പറഞ്ഞില്ലേ പെണ്ണെ..  ഇതേ ഇവിടെ നടക്കു എന്ന്...   കുറെ ആയില്ലേ കാണുന്നു. ഞാൻ   ഈ അമ്മേനേം മോനേം... " ദേവുവിനോടങ്ങനെ പറഞ്ഞു ഏടത്തി അമ്മയുടെ അടുത് കട്ടിലിൽ ഇരുന്നു.... "

💬 Comments

View all comments