Chapter Title : ദേവനന്ദ 9 [വില്ലി]
ഇനി എന്റെ ദേവുവും ആയി സല്ലപിക്കാം .. സ്നേഹിക്കാം.... അവളുമൊത്തു ആ സ്നേഹ കടലിൽ നീരാടാം.......
" മോനോട് അമ്മ ഒരു കാര്യം പറയട്ടെ....? സമ്മതിക്കുവോ "
ചിന്തകളിൽ നിന്നും ഉണർത്തി അമ്മ ചോതിച്ചു.
" എന്താ അമ്മെ .... "
" ദേവു മോൾക് ആകെ ഉള്ളത് അവളുടെ അച്ഛൻ അല്ലെ? സ്വന്തം മോൾ നല്ല ഒരു കുടുംബത്തിൽ കയറി ചെല്ലുന്നത് കാണാൻ ആ അച്ഛനും മോഹം ഉണ്ടാവില്ലേ? "
അമ്മയുടെ വാക്കുകളിൽ ദേവുവിന്റെ അച്ചൻ നിറഞ്ഞു വന്നത് എനിക്ക് അരോചകമായി തോന്നി . വല്ലാതെ.!
" ആ അച്ഛന്റെ അനുഗ്രഹം കൂടി ഇല്ലാതെ നിങ്ങൾ ഒരു ജീവിതത്തിലേക്ക് കടക്കുക എന്ന് പറയുമ്പോൾ വളർത്തി വലുതാക്കിയ സ്വന്തം അച്ഛനോട് ദേവുമോൾ ചെയ്യുന്ന ഒരു വലിയ തെറ്റായി പോവില്ലേ അതു....? "
അമ്മയുടെ ചോദ്യം വിരൽ ചൂടുന്നത് എന്തിലേക്ക് ആണെന്ന് എനിക്ക് മനസിലായില്ല....
" അതുകൊണ്ട് നീ കുറച്ചു കൂടി ക്ഷമിക്കണം... അച്ഛൻ വരുന്നത് വരെ. അല്ല അച്ചനെ കണ്ടു പിടിക്കുന്നത് വരെ. ആ അഛന്റെ അനുഗ്രഹം വാങ്ങി വേണം എന്റെ ദേവു മോൾ എന്റെ നന്ദുട്ടന്റെ ജീവിതത്തിലേക്ക് കടന്നു വരാൻ... അതു ഈ അമ്മയുടെ ഒരു ആഗ്രഹം ആണ്... "
അമ്മ എന്റെ മുടിയിഴകളിലൂടെ തഴുകികൊണ്ട് പറഞ്ഞു നിർത്തി. ഓർത്തെടുത്തു വന്ന എന്റെ എല്ലാ പ്രണയ രംഗങ്ങളും ഒരു ചില്ലു കൊട്ടാരം പോലെ പൊട്ടി തകർന്നടിഞ്ഞു.. മടങ്ങി വരില്ല എന്ന് തീർച്ചപ്പെടുത്തിയ ഒരാളുടെ അനുഗ്രഹത്തോടെയെ ഞങ്ങള്ക്ക് ഒന്നാവാന് കഴിയു എന്ന് പറയുമ്പോൾ........ ഒരു തരം മരവിച്ച
💬 Comments
View all comments