0%

Chapter Title : ദേവനന്ദ 9 [വില്ലി]

Author : വില്ലി Read All Parts 2775
നൊമ്പരപ്പെടുത്തി.. സങ്കടമില്ലെന്നവൾ എത്ര ആണയിട്ടു പറഞ്ഞാലും അച്ഛന്റെ ഈ അസാന്നിധ്യം അവളെ വല്ലാതെ നൊമ്പരപ്പെടുത്തുന്നുണ്ടായിരുന്നു... " ഇല്ല മോളെ...... " വിതുമ്പി വന്ന കണ്ണുനീർ അടക്കിപ്പിടിച്ചു അവർ മറുപടി പറഞ്ഞു...  അവരിൽ നിന്നും അടർന്നു മാറിയ ദേവു ചുവരിൽ ഉള്ള അച്ഛന്റെ നിറപുഞ്ചിരിയോടെ ഉള്ള ചിത്രത്തിലേക്ക് നോട്ടം തിരിച്ചു... " തിരിച്ചു വരുമ്പോൾ എന്നോട് ദേഷ്യമായിരിക്കുവോ അച്ഛന്   " " മോളെ.... " വിതുമ്പി നിന്ന ജാനമ്മ അലറി കരഞ്ഞു പോയി ആ നിമിഷം...  ഒരു നിമിഷത്തേക്കെങ്കിക്കും ശില കണക്കെ നിന്നു പോയി ഞാനും . കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ജാനമ്മ ദേവുവിന്റെ മുഖം കൈകളിൽ കോരിയെടുത്തു...  കരയാൻ വെമ്പി നിൽക്കുകയായിരുന്നു ദേവുവിന്റെ ആ മിഴികളും...
" എന്റെ പൊന്നു മോളെ അച്ഛന് അങ്ങനെ വെറുക്കാൻ പറ്റുവോ...... " അത്രയും പറഞ്ഞൊപ്പിച്ചു അവരവളെ കെട്ടിപ്പിടിച്ചു...  എല്ലാ സങ്കടങ്ങളും അവരാ നിമിഷം കരഞ്ഞു തീർക്കുകയാണെന്നു തോന്നി എനിക്ക്..  കണ്ടു നില്കാൻ ശേഷി ഇല്ലാതെ ഞാൻ പുറത്തേക്കു നടന്നു...  ഏറെ നേരത്തെ കാത്തിരിപ്പിനു ശേഷം ആണ് അവർ ഒരുമിച്ചു പുറത്തേക്കു വന്നത്..  ബൈക്കിൽ കയറുന്നതിനു മുൻപ് ഒരു സ്നേഹ പ്രകടനം എന്ന വണ്ണം ജാനമ്മ അവളെ ചേർത്തു പിടിച് നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു.  അതേറ്റു വാങ്ങി എന്ന വണ്ണം ദേവു അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു.. " പോയിട്ടു വരാം... " ബൈക്കിൽ കയറി പോരാൻ നേരം ഞാനവരോട് പറഞ്ഞു. " ഇനി ഇങ്ങോട്ടു വരണ്ടാ മക്കളെ....ഇതൊരു ചെളി നിറഞ്ഞ സ്ഥലമാ..  ഇവിടെ വന്നാൽ നിങ്ങൾക്കും ആ നാറ്റം അടിക്കും...... " എല്ലാ വിഗാരങ്ങളും അടക്കി വച്ചുള്ള അവരുടെ ആ വാക്കുകൾ കേട്ടു ഒന്ന് പുഞ്ചിരിക്ക മാത്രം ചെയ്തു ഞാൻ വണ്ടി മുന്നോട്ടെടുത്തു....  മനസാകെ മരവിച്ച അവസ്ഥയിൽ ആയിരുന്നു.  ദേവുവിനെ ഇവിടേയ്ക്ക് കൊണ്ടു വന്നത് അപധമായി പോയി എന്ന് തോന്നി.... " വരേണ്ടി ഇരുന്നില്ല അല്ലേ നന്ദുവേട്ട... " എന്റെ മനസ് വായിച്ചെന്ന പോലെ അവൾ പറഞ്ഞു.. " വേണ്ടായിരുന്നു....  അവിടെ ചെന്നു എവിടെ തിരിഞ്ഞാലും അച്ഛന്റെ ഓർമ്മകൾ ആണ്...

💬 Comments

View all comments