Chapter Title : ദേവനന്ദ 9 [വില്ലി]
മറക്കാൻ പറ്റണില്ല ഒന്നും..... "
നിറഞ്ഞ കണ്ണുകൾ തുടച്ചു അവൾ പറഞ്ഞു. ഒന്നും മറുപടി പറയാതെ ഞാൻ വണ്ടിക്ക് അല്പം കൂടി വേഗത കൂട്ടി..
സമയം ഒരുപാട് വൈകിയിരുന്നു...വീട്ടുമുറ്റത്തു ബൈക് കയറ്റി നിർത്തുമ്പോൾ ഞങ്ങളെ കാത്ത്എന്ന വണ്ണം ഏടത്തിയും അമ്മയും ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു..
" ഇതെവിടെ ആയിരുന്നെടാ ഇത് വരെ..... ബൈക്കിൽ കറങ്ങേണ്ട എന്നെത്ര പറഞ്ഞാലും കേൾക്കില്ല അല്ലെ .... "
അപ്പോഴാണ് ഏടത്തി ദേവുവിനെ ശ്രദ്ധിക്കുന്നത്..
" ഇതെന്ന ഇവൾക്ക് പറ്റിയത്.. എന്താ നിന്റെ മുഖം വല്ലാതിരിക്കുന്നെ.... "
" ഞങ്ങൾ ഇവളുടെ വീട്ടിൽ പോയിരുന്നു... "
ഏടത്തിയുടെ എല്ലാ ചോദ്യത്തിനുമുള്ള ഉത്തരം ആയിരുന്നു അതു.. പിന്നെ അവരൊന്നും അവളോട് ചോദിച്ചില്ല.....
====***(******=======*****
രാത്രിയിൽ എപ്പോളോ ഏടത്തി വന്നു എന്നെ തട്ടി വിളിച്ചപ്പോൾ ആണ് കണ്ണ് തുറക്കുന്നത്..
" എടാ.. വന്നപ്പോൾ മുതൽ ആ കൊച്ചു വല്ലാണ്ടിരിക്കുന്നതാ.. ഇത് വരെ ഒന്നും കഴിച്ചിട്ടില്ല. ഞാൻ പറഞ്ഞിട്ട് കേൾക്കുന്നില്ല. നീ ഒന്ന് ചെല്ല്... ആ പെണ്ണങ്ങനെ ഇരിക്കുന്ന കണ്ടിട്ട് സഹിക്കുന്നില്ല...... "
ഈ കുടുംബത്തിലെ ഓരോരുത്തക്കും എന്റെ ദേവുവിനോടുള്ള സ്നേഹം ഞാൻ തിരിച്ചറിയുക ആയിരുന്നു അപ്പോൾ.
ഏടത്തിയുടെ അനുവാദത്തോടെ ഞാൻ ദേവുവിനരികിലെക് നടന്നു.. മുറിയിലേക്ക് കയറുമ്പോൾ ഏടത്തി സൂചിപ്പിച്ചതു പോലെ അവൾ സങ്കടപ്പെട്ടിരിക്ക ആയിരുന്നു. കോളേജിൽ നിന്നു വന്ന അതേ കോലം. എന്നെ മുറിക്കുള്ളിൽ കണ്ടതും അവൾ ചാടി എഴുന്നേറ്റു കട്ടിലിൽ ഇരുന്നു..
" ഏടത്തി പറഞ്ഞു വലിയ കരച്ചിലാണെന്നു.... "
അവളുടെ അടുത്തെക്ക് ചേർന്ന് നിന്നു ഞാൻ എന്റെ വരവിനു ഉദ്ദേശ്യം പറഞ്ഞു.
" സങ്കടം വരുവാ നന്ദുവേട്ട..... ചെറിയമ്മ ഒറ്റക്ക് അല്ലെ.. അവിടെ ..? "
അവളുടെ വാക്കുകളിൽ ഇത്ര നാൾ അവരോടു കണ്ട വെറുപ്പ് അല്ലാതെ സ്നേഹം നിറഞ്ഞിരുന്നു....
" അവരിത്ര നാളും അവിടെ ഒറ്റയ്ക്ക് തന്നെ ആയിരുന്നില്ലേ പെണ്ണെ.... ഇപ്പോൾ ആണോ നിനക്ക് അങ്ങനെ ഒന്ന് തോന്നുന്നേ.... "
" അതു പിന്നെ..... ഇന്നലെ വരെ ഉള്ളത് പോലെ അല്ലല്ലോ എനിക്ക് ഇന്ന്... .... "
" അതിനു ഇങ്ങനെ പട്ടിണി
💬 Comments
View all comments