Chapter Title : ദേവനന്ദ 9 [വില്ലി]
കിടന്നാൽ ശെരി ആകുവോ .. ദേ.. നിനക്ക് വയ്യെന്ന് പറഞ്ഞു എല്ലാവരും സങ്കടപ്പെട്ടിരിക്കാ ഇവിടെ.... "
ഒരു നിമിഷം എന്റെ കണ്ണുകളിലേക്കു നോക്കിയാ ദേവു പെട്ടെന്നെന്റെ നെഞ്ചിലേക്ക് ചാഞ്ഞു... കരയാൻ വെമ്പി നിൽക്കുകയായിരുന്നു അവൾ.
" എന്തൊക്കെ. മാറ്റമാണ് എനിക്ക് വന്നത്... .. സ്നേഹിക്കാൻ മാത്രം ഇന്ന് കുറെ പേരുണ്ടെനിക് ചുറ്റും.....ഞാൻ എത്ര ഹാപ്പി ആണെന്നറിയുവോ നന്ദുവേട്ട....... "
എന്റെ നെഞ്ചിലേക്ക് ചേർന്നിരുന്നു എന്നെ ഇറുകെ പിടിച്ചു അവൾ പറഞ്ഞു..
" എല്ലാറ്റിനും കാരണം എന്റെ ഈ നന്ദുവേട്ടനാ.... എന്തിനാ എന്നെ ഇങ്ങനെ സ്നേഹിക്കണേ..... ഇതിനൊക്കെ എന്താ ഞാൻ പകരം തരുകാ.... .... "
" ആഹാ അപ്പൊ ഇതിനായിരുന്നോ ഈ പെണ്ണ് മുഖവും വീർപ്പിച്ചിരുന്നതല്ലേ..... "
ഏടത്തിയുടെ ശബ്ദം കെട്ടവൾ വേഗം ഞെട്ടി തിരിഞ്ഞു എന്റെ നെഞ്ചിൽ നിന്നു പിടഞ്ഞെഴുന്നേറ്റു..... നോക്കുമ്പോൾ അമ്മയോടൊപ്പം വാതിൽക്കൽ ചാരി ഞങ്ങളെ തന്നെ നോക്കി നിൽക്കയായിരുന്നു ഏടത്തി...
" ദൈവമേ അമ്മ..... " അവരെ കണ്ട ആശ്ചര്യത്തിൽ
അറിയാതെ അവളുടെ വായിൽ നിന്നും അവ്യകതമായി ഞാനത് കേട്ടു.....
" കണ്ടോ അമ്മെ.... ഇപ്പോൾ മനസിലായില്ലേ നമ്മുടെ ചെക്കനിട്ടല്ല ഈ മിണ്ടാപ്പൂച്ചക്കിട്ടാ രണ്ടു പൊട്ടിക്കേണ്ടത്..... "
ഇരമ്പി വന്ന നാണം മറക്കാൻ ആവാതെ അവൾ മുഖം പൊത്തി. അമ്മയ്ക്കും ചിരി വരുന്നുണ്ടായിരുന്നു.. എന്ത് വേണമെന്നറിയാതെ ഞാൻ അവിടെ ഇരുന്നു ഉരുകി. .
" മം. മതി മതി.... വന്നു കഴിക്കാൻ നോക്ക് എല്ലാവരും... "
ആ നേരമത്രയും ആ വീട്ടിലേ ആരും ഒന്നും കഴിച്ചിരുന്നില്ല. ദേവുവിന്റെ വിഷമത്തിൽ അവരും പങ്കാളികളായിരുന്നു.....
കഴിക്കാനിരിക്കുമ്പോഴേക്കും ദേവു പഴയ പോലെ സന്തോഷവതി ആയിരുന്നു... എല്ലാവരും ഒരുമിച്ചു ആണ് കഴിച്ചത്.. തമാശകളും കളി പറയലും ഒക്കെയായി വേഗം ഞങ്ങൾ കഴിച്ചെഴുന്നേറ്റു...
" പണ്ട് ഇവന്റെ ഏട്ടൻ ഉണ്ടായിരുന്നപ്പോൾ ഞങ്ങൾ എല്ലാം ഒരുമിച്ചു ഇവിടെ കിടക്കുമായിരുന്നു..... "
അമ്മയുടെ മുറിയിലെ വലിയ കട്ടിലിൽ എല്ലാവരുമൊത്തു കഥ പറഞ്ഞു ഇരിക്കുമ്പോൾ അമ്മ ദേവുവിനോടായി പറഞ്ഞു..
" അങ്ങനെ കിടക്കാൻ വേണ്ടി ഏട്ടൻ പ്രത്യേകം പറഞ്ഞു ചെയ്യിച്ച കട്ടിൽ ആണിത്... "
ഏടത്തിയും
💬 Comments
View all comments