0%

Chapter Title : ദേവനന്ദ 9 [വില്ലി]

Author : വില്ലി Read All Parts 2778
പറഞ്ഞു..  എല്ലാം കേട്ടിരുന്ന ദേവുവിന്റെ ശ്രദ്ധ  പക്ഷെ അമ്മയുടെ മടിയിൽ തല വച്ചു കിടന്ന എന്നിൽ ആയിരുന്നു... " നമുക്കെല്ലാം ഇന്നിവിടെ കിടക്കാം അമ്മെ?  " ഞാൻ ചോദിച്ചു
" അതിനെന്താ  കിടക്കാം.... " അമ്മയുടെ അനുവാദത്തിന് കത്ത് നിൽക്കാതെ ഞാൻ ചാടി കട്ടിലിൽ കയറി കിടന്നു ... ", ചെക്കന്റെ ഒരു ആവേശം കണ്ടില്ലേ....  നീ എന്തിനാ ഈ കിടന്നു കളിക്കുന്നതെന്നു എനിക്ക് മനസ്സിലാവുന്നുണ്ട് ട്ടോ ... " എന്റെ ഉദ്ദേശ്യം മനസിലായെന്ന പോലെ ഏടത്തി എന്നെ രൂക്ഷമായി നോക്കി. ഒരവിഞ്ഞ ചിരി അവർക്കു സമ്മാനിച്ചു ഞാൻ അവർക്ക് എതിരെ തിരിഞ്ഞു കിടന്നു..  എന്റെ അടുത്തമ്മയാണ് കിടന്നത്...  അതിനപ്പുറം ദേവു പിന്നെ ഏടത്തി.... " ലൈറ്റ് ഓഫ്‌ ചെയ്യണ്ടാ ട്ടോ അമ്മെ....  ഇവിടെ ഒരാൾക്ക് ഇരുട്ട് പേടിയാ..... " ദേവുവിനെ കുറിച്ചാണ് ഏടത്തി പറഞ്ഞതെന്ന് എനിക്ക് മനസ്സിലയ്... " അതു കുഞ്ഞിലേ തൊട്ടു പേടിയാ..  പക്ഷെ ഇപ്പൊ എല്ലാരും ഉണ്ടല്ലോ ലൈറ്റ് ഓഫ്‌ ആക്കിയാലും കുഴപ്പമില്ലമ്മേ.... " ശബ്ദത്തിൽ അല്പം കൊഞ്ചലും ചേർത്തവൾ പറഞ്ഞു. " വേണ്ട വേണ്ടാ.....  ഇനി ഇരുട്ട് കണ്ടു എന്റെ മോളു പേടിക്കണ്ട.... " അമ്മയും അവൾക്കു അനുകൂലമായി പറഞ്ഞു.  ഞാൻ ഉറങ്ങാനെന്ന വണ്ണം പതിയെ കണ്ണുകളടച്ചു. എന്റെ കുഞ്ഞിലേ മുതലുള്ള കുസൃതിയും ഞാൻ ചെയ്ത  മണ്ടത്തരങ്ങളും ഏടത്തി വന്നതിനു ശേഷമുള്ള എന്റെ ഓരോ അനുഭവങ്ങളും തമാശകളും ഓരോന്നായി നിരത്തി ഇത്തിരി ചേരുവകൾ ഒക്കെ ചേർത്തു കുഴച്ചു ദേവുവിന് മുന്നിൽ വിളമ്പാൻ അമ്മയ്ക്കും ഏടത്തിക്കും വലിയ ആവേശം ആയിരുന്നു പിന്നീട് ... പെണ്ണിന്റെ മുന്നിൽ ഉള്ള വില കൂടി കളയാനുള്ള ശ്രമം ആണിവരെന്നു തോന്നുന്നു... ഞാൻ ഉറങ്ങിയെന്നു കരുതി കാണണം.... " അപ്പൊ ഞാൻ വിചാരിച്ച പോലെ പാവം ഒന്നും അല്ല നന്ദുവേട്ടൻ അല്ലെ അമ്മെ..... " " നീയ് എന്തിനാ ദേവു അങ്ങനെ ആവശ്യമില്ലാത്തതൊക്കെ വിചാരിച്ചു വച്ചിരിക്കണേ....  നിനക്ക് ഇനിയും മനസിലായിട്ടില്ലേ  ഇവനെ.... " ഏടത്തി പറഞ്ഞു കൊണ്ടിരിക്കെ ഞാൻ അമ്മയുടെ നേരെ തിരിഞ്ഞു അമ്മയെ കെട്ടിപ്പിടിച്ചിരുന്നു.... " ഇപ്പോഴും കുട്ടികളിക്ക്

💬 Comments

View all comments