0%

Chapter Title : ദേവനന്ദ 9 [വില്ലി]

Author : വില്ലി Read All Parts 2779
വലിയ കുറവൊന്നും ഇല്ല... .  നീ വരുന്നത് വരെ എന്തൊക്കെ പുകിലായിരുന്നെന്നോ...ഇവിടെ ...?  " അവരുടെ തമാശയ്ക് വെറുതെ ഇരുന്നു ചിരിക്കുന്ന ദേവുവിനെ കണ്ടു എനിക്ക് അസൂയ തോന്നി...  എന്ത് പെട്ടന്നാണ് ഈ പെണ്ണ് വീട്ടിലെ എല്ലാവരുടെയും മനസ്സിൽ വലിയൊരു സ്ഥാനം പിടിച്ചെടുത്തത്....
ഞാൻ പതിയെ കൈകൾ അമ്മയുടെ ദേഹത്ത് നിന്നും ദേവുവിന്റെ ദേഹത്തേക്ക് എത്തിച്ചു പിടിച്ചു. പതിയെ അവളുടെ വയറിന്റെ ഭാഗത്തു ചെറുതായൊരു ഞുള്ളു വച്ചു കൊടുതു ..... അമ്മെ.....  ഒരലറലോടെ അവൾ കട്ടിലിൽ നിന്നു ചാടി എഴുന്നേറ്റു... " അമ്മെ ഈ നന്ദുവേട്ടനെന്നെ ഞുള്ളി പറിച്ചു.... " വേദന എടുത്ത ഭാഗം തിരുമ്മി കൊണ്ട് അവൾ എന്നെ ചൂണ്ടി കൈ മലർത്തി .... " എടാ നന്ദു അടങ്ങി കിടക്കുന്നുണ്ടോ അവിടെ...  എന്റെ കൈയിൽ നിന്ന് വാങ്ങിക്കും നീയ്..... " വെറുതെ ഒന്നു വിരട്ടി അമ്മ കൈ നീട്ടി എന്നെ ഒന്ന് അടിച്ചു..  വേദനിച്ചില്ലെങ്കിലും പിന്നെ ഞാൻ ഒന്നും ചെയ്യണോ മിണ്ടനോ പോയില്ല...   ഒരു ചിന്തകൾക്കും മനസ്സിൽ ഇടം കൊടുക്കാതെ.........അന്ന് ഞാൻ .. സുഖമായി ഉറങ്ങി... ഇടക്കെപ്പഴോ കണ്ണ് തുറന്നു നോക്കി...  അമ്മയോട് പറ്റി ചേർന്നു കിടക്കുന്ന ദേവുവിനെ കണ്ടു കണ്ണും മനസ്സും നിറഞ്ഞിരുന്നു......... തനിക് കിട്ടാതെ പോയ സ്നേഹം അത്രയും ഇന്നവൾ ആവോളം ആസ്വദിക്കുന്നുണ്ടെന്ന് അവളുടെ മുഖത്തു തെളിഞ്ഞു കാണാമായിരുന്നു..  ഉറങ്ങുന്ന പെണ്ണിനും അഴകേറുമെന്നും  അപ്പോൾ അവൾക്കു ഇരുട്ടിന്റെ കാവൽക്കാരനായ  നിലാവിന്റെ ഭംഗിയുണ്ടാകുമെന്നാരോ  എപ്പോഴോ പറഞ്ഞത് ഞാൻ അപ്പോൾ  ഓർത്തെടുത്തു....... ശെരിയാണ് എന്റെ ദേവുവും സുന്ദരിയാണ്... കോളേജിലും നാട്ടിലും ചുണ്ടത്തു ചായവും മുഖത്തു വെള്ളയും മുടിക്ക് പല വർണവും പൂശി നടക്കുന്ന ഞാൻ ഇന്നുവരെ കണ്ട സുന്ദരിമാരെ പോലെ അല്ല. കണ്ണിൽ കരിമഷിയും നെറ്റിയിൽ കുറിയും മുടിയിൽ തുളസിക്കതിരും മുഖത്തു നാണവും ചാലിച്ച പെണ്ണിന്റെ അഴക് . .  അതും ഒരു സൗന്ദര്യം ആണ്.....   എന്റെ ദേവുവും ഒരു സുന്ദരി തന്നെ ആണ്............ ===*****====****=====*****====****** പലപ്പോഴും ഉറക്കത്തിൽ   അവളുടെ അച്ഛനെ ഞാൻ കാണാറുണ്ട്. " എന്റെ മകളെ നന്നായി നോക്കണേ..... " എന്ന അപേക്ഷയുമായി. 

💬 Comments

View all comments