Chapter Title : ദേവനന്ദ 9 [വില്ലി]
"
രാവിലെ എഴുന്നേറ്റപ്പോൾ ആരും അടുത്തുണ്ടായിരുന്നില്ല.. ആ വലിയ കട്ടിലിൽ ഞാൻ മാത്രം. ഏടത്തി ചായയും ആയി വന്നു. കോളേജിൽ പോകാൻ ഉള്ള ഒരുക്കങ്ങൾ ആയിരുന്നു പിന്നെ. ദേവുവിനോടൊപ്പം ചിലവഴിക്കുന്ന കോളേജിലെ നിമിഷങ്ങൾ ആണ് ഇന്ന് ഞാൻ ഏറെ കൊതിക്കുന്നത്. കാരണം ആ സമയങ്ങളിൽ എല്ലാം എന്റെ ദേവൂട്ടി സന്ദോഷവതിയാണ്. അവളിലെ ആ ചിരി കാണാൻ എന്തും ചെയ്യാം എന്ന ഒരു അവസ്ഥയിൽ അവളെന്നെ ഇന്ന് എത്തിച്ചിരുന്നു.
അവളുടെ അച്ഛന് ഇതെല്ലാം കേൾക്കുന്നുണ്ടോ എന്നെനിക്കറിയില്ല. എങ്കിലും " എന്നിൽ ജീവൻ അവസാനിക്കും വരെ ദേവുവിനെ ഞാൻ ചേർത്തു പിടിക്കും...എന്റെ നെഞ്ചോടു ." അതെന്റെ വാക്കാണ്
******====*****=====*****
ഇത്തവണയും ചെക്കപ്പിനായി പോകുമ്പോൾ ദേവുവിനെ കൂട്ടാതെ ഏടത്തി പോയതിൽ എനിക്കൊരാശ്ചര്യവും തോന്നിയില്ല. കാരണം ഏടത്തിക്കിന്ന് ഞങ്ങളെ അറിയാം. ഞങ്ങളുടെ മനസ്സും. ക്ലാസ്സില്ലാത്തതു കൊണ്ട് താമസിച്ചെഴുന്നേൽക്കാം എന്ന് തീരുമാനിച്ചതാണെങ്കിലും ദേവുവിനോടൊപ്പം ഒറ്റക്ക് ഇരിക്കാൻ വീട്ടിൽ വച്ചു കിട്ടുന്ന അപൂർവ അവസരങ്ങളിൽ ഒന്നായതു കൊണ്ട് നേരത്തെ എഴുന്നേറ്റു അവര് പോകുന്നത് വരെ ഞാൻ അവരെ ചുറ്റിപറ്റി നിന്നു. ....
" എന്നെ തൊടണ്ടാട്ടോ നന്ദുവേട്ട..... " അവരെ യാത്രയാക്കി വെറുതെ
എന്നോട് ചേർന്നിരിക്കെ പെട്ടന്നവൾ ആവശ്യപ്പെട്ടു.
"എന്തേ...? "
" നമ്മൾ അമ്മക്ക് വാക്കു കൊടുത്തല്ലേ... ഇനി അങ്ങനെ ഒന്നും ഇണ്ടാവില്ല എന്ന്....? "
ആശ്ചര്യത്തോടെ ഞാൻ നോക്കി നിൽക്കേ അവൾ പറഞ്ഞു.
എന്നും എന്നെ പറ്റി ചേർന്നിരിക്കാൻ വാശി പിടിക്കുന്നവളുടെ കുസൃതി കെട്ടു ഞാൻ ഒന്ന് പുഞ്ചിരിച്ചു.
" അതിന് ഞാൻ നിന്നെ ഒന്നും ചെയ്തില്ലല്ലോ...ദേവു .? "
" ഇല്ല.. എങ്കിലും ഈ ചെക്കന്റെ സ്വഭാവം എപ്പോഴാ മാറുന്നതെന്ന് പറയാൻ പറ്റില്ലേ... അനുഭവം അങ്ങനെ അല്ലെ..... "
പഴയ ഓർമ്മകൾ വാക്കുകളിൽ നിറച്ചു ദേവു എന്നെ നോക്കി ചിരിച്ചു..
" അതിനെന്താ ഇപ്പൊ ഒന്ന് തൊട്ടാൽ... അങ്ങനെ ഒക്കെ നടന്നത് കൊണ്ടല്ലേ അവരൊക്കെ എല്ലാം അറിഞ്ഞതും എല്ലാം സമ്മതിച്ചതും ..... അല്ലെങ്കിലും ഞാനതെങ്ങനെ പറയും എന്നാലോചിച്ചിരിക്ക ആയിരുന്നു. ഇതിപ്പോൾ അവരെല്ലാം അറിയുകയും ചെയ്തു. എനിക്ക് ഒരടിപൊളി ഉമ്മയും കിട്ടിയില്ലേ......? "
സന്തോഷമെന്നവണ്ണം
💬 Comments
View all comments