0%

Chapter Title : ദേവനന്ദ 9 [വില്ലി]

Author : വില്ലി Read All Parts 2781
അവളെ എന്നിലേക്ക്‌ ചേർത്തു പിടിച്ചു ഞാൻ പറഞ്ഞു. " ഉവ്വ...  എനിക്കൊരടി പൊളിയും തോന്നില്ലാട്ടോ....  ആളെ നോവിച്ചിട്ട ഒരടിപൊളി...  എനിക്കെത്ര വേദനിച്ചുന്നറിയുവോ അന്ന്.  ജീവൻ പോണ പോലെ തോന്നി..... "
എന്റെ കൈ തട്ടി മാറ്റി കേറുവോടെ അവൾ പറഞ്ഞു.  അന്നെന്റെ കൈ അവളുടെ മാറിടങ്ങളിൽ അമർന്നപ്പോൾ അവൾക്കുണ്ടായ വേദന ഇന്നും അവളുടെ മുഖത്തു നിന്നെനിക്കു വായിച്ചെടുക്കാൻ കഴിഞ്ഞു. " ഉമ്മ വക്കാൻ സമ്മതിച്ചാൽ ഉമ്മ വച്ചാൽ പോരെ...  ഇത് ചുമ്മാ...  കൈയും അനങ്ങാതിരിക്കില്ല ആളും വെറുതെ ഇരിക്കില്ല.. " ആരോടെന്നില്ലാതെ ആണ് പറയുന്നതെങ്കിലും എല്ലാം എന്റെ നേർക്കുള്ള അവളുടെ ഒളിയമ്പുകളായിരുന്നു .  അവളുടെ പരാതി കേട്ടു എനിക്ക് ചിരിയാണ് വന്നത്. " ആഹ് ചിരിച്ചോ... ചിരിച്ചോ....  ഇനിയും വരുമല്ലോ.  ഉമ്മ കുമ്മ എന്നൊക്കെ പറഞ്.  അപ്പോൾ ഇതിന്റെ ബാക്കി പറയാം.... സമ്മതിക്കില്ല ഞാൻ ഒന്നിനും..  " " എന്റെ പൊന്നു ദേവു നി ഇങ്ങനെയുള്ള കടുത്ത തീരുമാനങ്ങൾ ഒന്നും എടുക്കരുത് ട്ടോ...  " " എടുക്കും..  എനിക്കന്നത്രക്കു വേദനിച്ചിട്ട...  എന്നിട്ടു പറഞ്ഞപ്പോൾ ചിരിക്കുവല്ലേ ചെയ്തേ...  അല്ലേലും പണ്ടേ എന്നെ കരയ്ക്കുന്നതും   നോവിക്കുന്നതുമൊക്കെ ആണല്ലോ നന്ദുവേട്ടന് ഇഷ്ടം. ...  " അവളുടെ  കണ്ണുകൾ പതിയെ നിറയുന്നത് ഞാൻ കണ്ടു.  എന്തൊക്കെയോ ഇന്നും അവളുടെ മനസ്സിൽ ഉണ്ടെന്നു ഒരു തോന്നൽ.പരാതി പെട്ടി മുഴുവനായി തുറക്കപ്പെടുന്നതിനു മുൻപേ അവളെ സമാധാനപ്പെടുത്താൻ ഞാൻ തീരുമാനിച്ചു. .. " എന്തിനാ പെണ്ണെ ഈ കഴിഞ്ഞ കാര്യങ്ങൾ ഒക്കെ ഓർത്തു ഇരുന്നു കരയുന്നത്.  അതൊക്കെ കഴിഞ്ഞതല്ലേ...? ഇപ്പൊ ഞാൻ നന്നായില്ലേ... ....?  " " മം..  എങ്കിലും ഇടക്കതൊക്കെ ഓർമ വരും നന്ദുവേട്ട...  എല്ലാം ഓർക്കും.  അച്ഛനേം അമ്മേനേം....  ഒക്കെ....  രാത്രി കിടക്കുമ്പോൾ എന്നും ഓർക്കും..ചിലപ്പോൾ സങ്കടം വരും. . " " രാത്രി അതൊന്ന് ഓർക്കാതിരിക്കാൻ എന്റെ കൈയിൽ ഒരു മരുന്നുണ്ട്.... " എന്റെ കള്ള ചിരി കണ്ടിട്ടും മനസിലാവാതെ അവൾ എന്നെ ചോദ്യ ഭാവത്തിൽ നോക്കി. " എന്താ....?  "  ചോദിക്കേണ്ട താമസം.  ഞൊടിയിടയിൽ അവളുടെ കവിളിൽ എന്റെ ചുണ്ടു ഞാൻ പതിച്ചിരുന്നു... 

💬 Comments

View all comments