0%

Chapter Title : ദേവനന്ദ 9 [വില്ലി]

Author : വില്ലി Read All Parts 2782
അവളുടെ തുടുത്ത കവിളിൽ എന്റെ ചുംബനത്തിന്റെ നനവ് അവൾ അറിഞ്ഞു.  ഒന്ന് ഞെട്ടിയത് പോലെ തോന്നി.  എല്ലാം ഒറ്റ സെക്കന്റിൽ..
" രാത്രി ഇതോർത്തു ഇന്ന് കിടന്നാൽ മതി. അപ്പോൾ വിഷമം വരില്ല..  " നാണം കൊണ്ടു ചുവന്നു തുടുത്ത അവളുടെ മുഖം അപ്പോൾ അസ്തമയ സൂര്യന്റെ പ്രകാശത്തോളം ഭംഗിയുള്ളതായിരുന്നു..എന്നിൽ നിന്നവൾ അങ്ങനെ ഒന്ന് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.... ..  എങ്കിലുമാ കണ്ണുകളിൽ തിളക്കത്തിന് പുറമെ  കൂടുതൽ നിറഞ്ഞിരുന്നതായി തോന്നി. " ഇനി എന്തിനാ പെണ്ണെ..  നീ ഈ കരയുന്നെ..... ? " അവളുടെ മുഖമെന്റെ നേരെ ഉയർത്തി ഞാൻ ചോദിച്ചു... " പോ നന്ദുവേട്ട.....  " എന്റെ വാക്കും എന്റെ നോട്ടവും നേരിടാനാവാതെ അവളെന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി..  നാണം കൊണ്ട്.... "എന്റെ ദേവൂട്ടിയുടെ  ഈ കണ്ണുകൾ ഇനിയും നിറയാതിരിക്കാൻ ഞാൻ എന്താ ചെയ്യണ്ടേ..... ?  " അവളെ മാറോടു ചേർത്തു നിർത്തി ഞാൻ ചോദിച്ചു.... " എന്നെ എന്നും ഇത് പോലെ സ്നേഹിക്കുവോ.... ?  " അവളുടെ ആവശ്യം ഞാൻ പ്രതീക്ഷിച്ചിരുന്നതാണ്.  മറുപടിയായി അവളെ എന്നിലേക്ക്‌ ഞാൻ കൂടുതൽ ചേർത്തു വച്ചു.. " എന്റെ ഈ ജീവിതം മുഴുവൻ ഇനി എന്റെ പെണ്ണിനെ ഇങ്ങനെ ചേർത്തു പിടിച്ചു സ്നേഹിക്കാൻ ഉള്ളതല്ലേ...?  " ആാാ വാക്കുകൾ അവളിലും ആശ്വാസമായി എന്നവളെന്നിലേക്കു   കൂടുതൽ ചേർന്നിരുന്നപ്പോൾ എനിക്ക് മനസ്സിലായി.... " ദേവൂട്ടി..... " " മം..... " എന്റെ നെഞ്ചിലെ ചൂട് ആസ്വദിക്കേ മറുപടി അവളൊരു മൂളലിൽ ഒതുക്കി. " ഇനി രാത്രി അച്ഛനേം അമ്മേനേം സ്വപനം കണ്ടു കരയുവോ...?  " " പോ നന്ദുവേട്ട കളിയാക്കതേ.... " എന്റെ നെഞ്ചിൽ ശക്തിയായി അവളൊന്നിടിച്ചു ചിണുങ്ങി കൊണ്ട് പറഞ്ഞു. " തമാശ അല്ല പെണ്ണെ....  പറ.. ഇനി അവരെ സ്വപനം കാണുമോ?  " " ഇല്ല... " ഉടനെ തന്നെ മറുപടി എത്തി.
" പിന്നെ ആരെ കാണും....?  " " നന്ദൂട്ടനെ.... !" അല്പം നാണം കലർത്തി ചൂണ്ടു വിരൽ എന്റെ നെഞ്ചിൽ കുത്തി എന്നെ നോക്കാതെ അവൾ ഉത്തരം തന്നു..

💬 Comments

View all comments