0%

Chapter Title : ദേവനന്ദ 9 [വില്ലി]

Author : വില്ലി Read All Parts 2783
" പിന്നെ എന്താ...  ഇനി കാണുക...?  " എന്റെ ചോദ്യങ്ങൾക്ക് അറുതി ഇല്ലായിരുന്നു. വെറുതെ അവളെ വട്ടാക്കാനൊരു ശ്രമം. പക്ഷേ എന്നെ അത്ഭുതപ്പെടുത്തിയത് അവളുടെ അടുത്ത നീക്കം ആയിരുന്നു.. ചോദിച്ചു തീരുന്നതിനു മുൻപേ അവളുടെ ആ നനുത്ത ചുണ്ടുകൾ എന്റെ കവിളിൽ പതിച്ചിരുന്നു..  അപ്രതീക്ഷിതമായിട്ടാണെങ്കിൽ കൂടിയും ആ ചുംബനത്തിൽ മനസ്സിൽ ഒരായിരം ലഡ്ഡു പൊട്ടിയ സന്തോഷം ഞാൻ അപ്പോൾ ആസ്വദിച്ചു. " ഇത്.... " മറുപടിയായി പറഞ്ഞവളെന്റെ കണ്ണുകളുടെ കോണിൽ നിന്നും നാണം മറക്കാൻ മുഖം തിരിച്ചു. ഇത്ര നേരവും അവളിൽ കണ്ട പരിഭവവും കുറുമ്പും എല്ലാം ഒറ്റ നിമിഷത്തിൽ മാറി നാണം മാത്ര അവളിൽ തളം കെട്ടി. എന്തെന്നില്ലാത്ത സന്തോഷവും ആനന്ദവും വന്നു മൂടി എന്ത് വേണമെന്ന അവസ്ഥയിൽ ആയിരുന്നു ഞാൻ.  അവളുടെ ഒരു ചുംബനത്തിൽ അല്ല അതിനു ശേഷമുള്ള അവളുടെ ഈ ചെറു നാണം ആണെന്നെ കൂടുതൽ ആസ്വാദ്യകരമാക്കിയത്... " എന്നാൽ ഈ ചെറിയ സ്വപ്നം ഒക്കെ മാറ്റി നമുക്കല്പം വലിയ സ്വപ്‍നം കാണാൻ പഠിച്ചാലോ ദേവൂട്ടി....?  " ചെറിയ കൊഞ്ചലോടെ അവളെ എന്നിലേക്ക്‌ ചേർത്തിരുത്തി ഞാൻ ചോദിച്ചു. എന്റെ വാക്കുകളിൽ ഒളിഞ്ഞിരുന്ന ദുരൂഹത അവൾക്കപ്പോൾ കൃത്യമായി മനസിലായി.  ഞാൻ പറഞ്ഞതിനർദ്ധം മനസിലായി എന്ന രീതിയിൽ അവൾ എന്നെ രൂക്ഷമായി ഒന്ന് നോക്കി.. " അതൊന്നും വേണ്ടാ ട്ടോ ...  ഞാനിതൊക്കെ വച്ചു കുഞ്ഞി സ്വപ്നമൊക്കെ കണ്ടു നേരം വെളുപ്പിച്ചോളാം... മോൻ അത്രക്ക് ബുദ്ധിമുട്ടണ്ടാ... " " ശെരി വേണ്ടെങ്കിൽ വേണ്ട. ഏതായാലും ഇത്ര ആയില്ലേ.. എന്നാൽ ഒരു ഉമ്മ കൂടി താ ദേവു.. " " പറ്റില്ലാട്ടോ നന്ദുവേട്ട....  അതൊന്നും വേണ്ട.  അവരറിഞ്ഞാൽ ചീത്ത കേൾക്കുവേ...." " അതിനവര് അറിയാതിരുന്നാൽ പോരെ... "
ഞാൻ അവളിലേക്ക് അടുക്കാൻ ശ്രമിക്കുംതോറും അവൾ പിന്നോക്കം മാറി ഇരിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു... പെട്ടന്നവളെന്നെ രണ്ടു കൈ കൊണ്ടും എന്നെ ശക്തിയായി പിന്നിലേക്ക്  തള്ളി മാറ്റി. " മാറിക്കെ...  വെറുതെ കള്ളത്തരം കാട്ടാൻ  നിക്കണ്ടാ ട്ടോ നന്ദുവേട്ട.  ഞാൻ സമ്മതിക്കില്ല.... " മൗനത്തിന് എന്നും ചില നേരങ്ങളിൽ പല അർത്ഥങ്ങളും ഉണ്ടാകും

💬 Comments

View all comments