0%

Chapter Title : ദേവനന്ദ 9 [വില്ലി]

Author : വില്ലി Read All Parts 2791
കാണുന്നുണ്ടാവാം കേൾക്കുന്നുണ്ടാവാം..  ഞങ്ങളെ തഴുകി കടന്നു പോകുന്ന ഈ തണുത്ത കാറ്റു ചിലപ്പോൾ അച്ഛന്റെ സാമിപ്യം ആകാം...  ദേവുവിന്റെ കാലിൽ തട്ടി തിരികെ പോകുന്ന ഓരോ തിരമാലകളും ഇന്നദ്ദേഹത്തിന്റെ അനുഗ്രഹം ആകാം... " ഹലോ .....  " ഒരു പെൺകുട്ടിയുടെ ശബ്ദം ആണ് ഞങ്ങളെ ഉണർത്തിയത്.  പരസ്പരം  അടർന്നു മാറി ഞങ്ങൾ അവരെ തുറിച്ചു നോക്കി.  മുൻ പരിചയമൊന്നും ഇല്ലാത്ത രണ്ടു മുഖങ്ങൾ. ഒരു സ്ത്രീയും പുരുഷനും. " ഞങ്ങളെ മനസിലായില്ലേ..?  " എന്റെ നോട്ടം കണ്ടിട്ടാവാം അവരങ്ങനെ ചോദിച്ചത്.. പക്ഷെ എന്റെ ഓർമകളിൽ ഒന്നും അവരുടെ മുഖം തെളിഞ്ഞു വന്നില്ല. " തനിക്ക് ഓർമ കാണാൻ വഴിയില്ല.  പക്ഷെ കുട്ടിക്കെന്നെ ഓർമ വരുന്നില്ലേ.... ?  " എന്നിൽ നിന്നു തിരിഞ്ഞു അവർ ദേവുവിനോടായി ചോദിച്ചു.. " ഇല്ല... " പതിഞ്ഞ സ്വരത്തിൽ അവൾ അങ്ങനെ പറഞ്ഞു മുഖം താഴ്ത്തി... " എന്താണ് കുട്ടി....നിങ്ങടെ ജീവിതത്തിലെ ഒരു പ്രധാന ദിവസത്തിൽ കൂടെ ഉണ്ടായിരുന്ന ഞങ്ങളെ ഓർമ ഇല്ലെന്നു വച്ചാൽ.... കഷ്ടം ആണുട്ടോ  .  ....... " എല്ലാം സംസാരിക്കുന്നത് ആ സ്ത്രീ ആയിരുന്നു. " നിങ്ങൾ എന്തൊക്കെയാണീ പറയുന്നത്....  നിങ്ങൾ ഉദ്ദേശിക്കുന്ന കാര്യം എന്താണെന്ന് പറയു.... " ഞാനല്പം ശബ്ദം ഉയർത്തി ചോദിച്ചു. " ആഹാ...  അപ്പോൾ അന്ന് ഹോട്ടലിൽ വച്ചു നടന്നതൊക്കെ മറന്നോ നിങ്ങൾ.. നിങ്ങൾ മറന്നാലും എനിക്കും സുധിക്കും നിങ്ങളെ മറക്കാൻ പറ്റില്ല....  അന്ന് ഞങ്ങൾ വന്നില്ലായിരുന്നെങ്കിൽ കാണാമായിരുന്നു... ഇവളുടെ ബന്ധുക്കൾ തന്നെ കൊന്നേനെ.... " എല്ലാറ്റിനും മറുപടി അവരയിരുന്നു പറഞ്ഞിരുന്നത് . അതികം ആലോചിക്കേണ്ടി വന്നില്ല. ഞങ്ങളുടെ ജീവിതം മാറ്റി മറിച്ച ആ  ഹോട്ടലിൽ അവരും ഉണ്ടായിരുന്നു എന്നെനിക് മനസിലായി...  എനിക്കവരെ കണ്ടതായി ഓർമ ഇല്ല. കാരണം  അപ്രതീക്ഷിതമായി കിട്ടിയ ഒരടിയിൽ എന്റെ ബോധം നഷ്ടപ്പെട്ടിരുന്നു..  പക്ഷെ ദേവു..... ! എങ്കിൽ ഇവൾക്ക് അവരെ ഓർമ കാണേണ്ടതാണല്ലോ....
" തൊട്ടടുത്ത റൂമിൽ ആയിരുന്നു ഞങ്ങൾ... ശബ്ദം കേട്ടു ഓടി വന്നതാണ്...   ഞങ്ങൾ തന്നെ ആണ് പോലീസിൽ വിവരം അറിയിച്ചതും   ഇല്ലെങ്കിൽ ചിലപ്പോൾ അവർ തന്നെ

💬 Comments

View all comments