0%

Chapter Title : ദേവനന്ദ 9 [വില്ലി]

Author : വില്ലി Read All Parts 2792
കൊന്നേനെ.......  " അല്പം അഭിമാനം കലർത്തി അവർ പറഞ്ഞു. " ഓഹ് ..  എനിക്ക് ഓർമ കിട്ടുന്നില്ല സോറി..... " ഞാനവരെ നിരാശപ്പെടുത്താത്ത വണ്ണം പറഞ്ഞു. "ഹേയ്.. അല്ലെങ്കിലും തനിക്കെന്നെ ഓർമ കാണില്ലെടോ...  ബോധം ഉണ്ടായിരുന്നില്ലല്ലോ.. " അവരെന്നെ കളിയാക്കുന്ന മട്ടിൽ പറഞ്ഞു. " പക്ഷെ ഈ കുട്ടി....  കുട്ടി ഞങ്ങളെ ഓർക്കുന്നില്ലേ...?  " അവർ ദേവുവിനോടായി ചോദിച്ചു. അവളെന്തു ഉത്തരം പറയുമെന്നറിയാതെ ഞാൻ അവളെ തന്നെ നോക്കി ഇരിക്കയാണ്.... " എനിക്ക് ഇവരെ അറിയില്ല നന്ദുവേട്ട...  നമുക്ക് പോകാം... "  അവരുടെ മുഖത്തേക്ക് കൂടി നോക്കാതെ അവൾ എന്റെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു... " അറിയില്ലെന്നോ...  കഷ്ടം ഉണ്ട് കുട്ടി... അന്നവിടെ എന്നെ കെട്ടിപിടിച്ചു കരഞ്ഞു നന്ദി പറഞ്ഞതൊക്കെ മറന്നോ...താൻ . " " എനിക്ക് നിങ്ങളെ അറിയില്ല എന്ന് പറഞ്ഞില്ലേ...  പിന്നെയും എന്തിനാ ചോതിക്കുന്നെ.. നന്ദുവേട്ടൻ വാ....  ഓരോരോ ശല്യങ്ങൾ...... " ആദ്യമായി ഒരാളോട് ശബ്ദം ഉയർത്തി ദേവു സംസാരിക്കുന്നതിന്റെ അമ്പരപ്പിൽ ഞാനും ഒന്നും മനസിലാകാത്ത വണ്ണം അവരും ശിലാകണക്കെ നിന്ന നേരം എന്റെ കൈയിൽ പിടിച്ചു വലിച്ചവൾ നടക്കാൻ തുടങ്ങി.. ദേവുവിൽ നിന്നേറ്റ  അപമാനത്തിൽ അവരോട് ക്ഷമ പോലും ചോതിക്കനാവാതെ അവിടെ നിന്ന് ഞങ്ങൾ നടന്നു നീങ്ങി... " എന്താ ദേവു ...  എന്താ പറ്റിയെ..  നിനക്ക്....  അവരെ അറിയുവോ നീയ്.... " " എനിക്കൊരാളെയും അറിയില്ല... ഓരോന്നും പറഞ്ഞു വലിഞ്ഞു കേറി വന്നോളും.....  ഞാൻ നന്ദുവേട്ടനോട് പറഞ്ഞതല്ലേ ഇങ്ങോട്ട് വരണ്ടാ എന്ന്....  ഇനി ക്ലാസ്സ്‌ കട്ട്‌ ചെയ്യാൻ ഞാൻ ഇല്ല ട്ടോ........  " നടത്തിനിടയിൽ അവൾ എന്നോടും ദേഷ്യപ്പെട്ടു....  ആദ്യമായാണവൾ ഇങ്ങനെ പെരുമാറുന്നത്....  എന്തോ ഒന്നവൾ മറക്കാൻ പാടുപെടുന്നത് പോലെ ഒരു തോന്നൽ... അവളുടെ പെരുമാറ്റത്തിൽ നിന്നും എനിക്കൊരു കാര്യം ഉറപ്പായിരുന്നു.  അവൾക്കു അവരെ അറിയാം എന്ന്....
ബൈക്കിൽ കയറാൻ നേരം എന്നത്തേയും പോലെ ഹെൽമെറ്റ്‌ വക്കാൻ എന്നെ ഓർമിപ്പിച്ചതല്ലെതെ തിരിച്ചു കോളജിലേക്ക് പോകുന്ന വഴി നീളെ  ദേവു നിശബ്ദത പാലിച്ചു.....  വലിയ ചിന്തയിൽ മുഴുകി ഇരിക്കയാണവളെന്നു തോന്നി.. ഞാനും

💬 Comments

View all comments