Chapter Title : ദേവനന്ദ 9 [വില്ലി]
ഒന്നും ചോദിക്കാനായി പോയില്ല....
കോളേജ് വളപ്പിലേക്ക് വണ്ടി കയറ്റി നിർത്തി വണ്ടിയിൽ നിന്നിറങ്ങിയ നേരം തന്നെ അവളെന്നേയും വിളിച്ചു നേരെ ഒരു മരച്ചുവട്ടിലേക്കു നടന്നു... ഒന്നും മിണ്ടാതെ ഒരധികാര ഭാവത്തോടെ. കാര്യം എന്തെന്നറിയാതെ ഒരു പൊട്ടനെ പോലെ ഞാൻ കൂടെയും ..
മരച്ചുവട്ടിൽ അവളോട് ചേർന്നിരിക്കെ ഏറെ നേരം അവളൊന്നും മിണ്ടായില്ല. എന്റെ തോളിലേക്ക് തല ചായ്ച്ചു അവൾ എത്ര നേരം ഇരുന്നു എന്നെനിക്കു തന്നെ അറിയില്ല.
" ക്ലാസ്സ് കട്ട് ചെയ്യണ്ട.. തിരിച്ചു കയറണം എന്ന് പറഞ്ഞു വിളിച്ചു കൊണ്ടു വന്നത് ഇവിടെ ഇരിക്കാൻ ആണോ ഡി പെണ്ണെ... "
എന്റെ ചോദ്യമുയർന്നു നിമിഷം പെട്ടന്നവളെന്നെ കെട്ടിപിടിച്ചു. ഇറുക്കി....
" എന്നോട് ദേഷ്യമുണ്ടോ നന്ദുവേട്ട....? "
ശബ്ദത്തിൽ അല്പം സങ്കടം കലർത്തി അവൾ ചോദിച്ചു
" എന്തിന് ? "
" ഞാൻ അറിയാതെ അവരോട് ദേഷ്യപ്പെട്ടതാ... അല്ലാതെ... ഒന്നും മനസ്സിൽ വച്ചല്ല..... സോറി... "
" എന്നോട് അല്ലല്ലോ .. അവരോട് ആയിരുന്നില്ലേ പറയേണ്ടി ഇരുന്നത്... "
" എനിക്ക് എന്റെ നന്ദുവേട്ടനെ ബോധിപ്പിച്ചൽ മതി.. ഞാൻ മനസ്സിൽ ഒന്നും ഉദ്ദേശിച്ചല്ല പറഞ്ഞത്. അപ്പോഴങ്ങനെ പറഞ്ഞു പോയതാ.... എന്നോട് ദേഷ്യം തോന്നരുത്... "
" സാരമില്ല പോട്ടേ..... "
" എന്നെ ഇട്ടിട്ടു പോകുവോ നന്ദുവേട്ട....? "
അല്പം കൂടി എന്നിലേക്ക് ചേർന്നവൾ അവസാനമായി ചോദിച്ചു.
" എനിക്ക് വേറെ ആരും ഇല്ല നന്ദുവേട്ട.. ... "
അവളപ്പോഴേക്കും ഒരു കരച്ചിലിന്റെ വക്കോളം എത്തിയിരുന്നു.
എന്ത് മറുപടി പറയണം എന്നെനിക് അറിയില്ലായിരുന്നു. അവളെ ചുറ്റി വലിഞ്ഞു നെഞ്ചിലേക്ക് ചേർത്തതല്ലാതെ. അവളെ കൈ വിടില്ലെന്ന് ഉറപ്പോടെ.......
*****===**---====*--
ദേവുവിൽ എന്തൊക്കെയോ ഒളിഞ്ഞിരിപ്പുണ്ടെന്നൊരു തോന്നൽ. അല്ലെങ്കിൽ അവളെന്തോ എന്നിൽ നിന്ന് മറക്കുന്നു എന്നു തോന്നി തുടങ്ങിയത് ആ സംഭവത്തിന് ശേഷം ആണ്.. ഇത് വരെയും അവളോട് ചോദിക്കാത്ത അന്നത്തെ ദിവസത്തെ പറ്റി ഇനി എങ്കിലും ചോതിക്കാതിരിക്കുന്നത് തെറ്റാണു. അമ്മ പറഞ്ഞതോർമ്മ ഉണ്ട്. എല്ലാം അറിയുമ്പോഴും ഞാൻ അവളെ ചേർത്തു പിടിക്കണം എന്ന്. അപ്പോൾ ഞാൻ അറിയാനായി ഇനിയും എന്തൊക്കെയോ
💬 Comments
View all comments