0%

Chapter Title : ദേവനന്ദ 9 [വില്ലി]

Author : വില്ലി Read All Parts 2794
ബാക്കി ഉണ്ടെന്നല്ലേ...  അതറിയണം.  അറിയേണ്ട സമയമായെന്ന് തോന്നി.  അറിയുമ്പോൾ എന്റെ ദേവു കുറ്റക്കാരി ആകുമോ?  അറിയില്ല..  എങ്കിലും എനിക്കിനി അവളെ വിട്ടുകളയാൻ വയ്യ.  എത്ര വലിയ തെറ്റവൾ ചെയ്തിട്ടുണ്ടെങ്കിലും അവളെ ഞാൻ ചേർത്തു പിടിക്കും..  എന്റെ ഈ നെഞ്ചോട്...... ****===***===****==****==== അന്ന് അവിചാരിതമായി ദേവുവിന്റെ ഡയറി മുറിയിൽ കാണുകയുണ്ടായി. പെട്ടന്ന്  ചെറിയമ്മ പറഞ്ഞതാണെനിക്ക് ഓർമ വന്നത്..  എന്റെ ചിത്രം അതിൽ അവര് കണ്ടിരുന്നു എന്ന്...... എടുത്തു നോക്കാതിരിക്കാൻ മനസ്സനുവദിച്ചില്ല.  ഒരിക്കൽ തുറന്നു നോക്കിയതാണ്.  അന്നവൾ ആരും കാണാതെ അതിൽ സൂക്ഷിച്ച ഞങ്ങളുടെ ആ വിവാഹ  ചിത്രം ഇന്ന് എന്റെ കൈയിൽ സുരക്ഷിതമാണ്. .  .  ഡയറി കൈയിൽ പിടിച്ചു ചുറ്റും ഒന്ന് നോക്കി അവളെവിടെ എങ്കിലും ഉണ്ടോ എന്ന്.  കാണാൻ കഴിഞ്ഞില്ല.  ഇല്ലെങ്കിൽ എവിടെ നിന്നെങ്കിലും ചാടി വീഴേണ്ടതാണ്.... ഞാൻ പതിയെ ഓരോ താളുകളായി മറിച്ചു നോക്കാൻ തുടങ്ങി ..  ഒന്നും മനസിലാവാത്ത കുറെ വരികൾ.  എല്ലാറ്റിലും പ്രണയം ആണ് വിഷയം എന്ന് വ്യക്തം.  താളുകൾ ഓരോന്നായി മറിക്കെ ഓരോരോ വരികൾ അവൾ വരച്ച ചെറു ചിത്രങ്ങൾ എല്ലാം കണ്ണിലുടക്കി അതൊരു കൗതുകം ആയി തീർന്നു.  ഞാൻ കരുതിയതിലും വലിയൊരു പ്രതിഭ അവളിൽ ഉണ്ടെന്നു എനിക്ക് കാട്ടി തരിക ആയിരുന്നു ആ ഡയറിയിലെ ഓരോ താളുകളും.. മുഴുവൻ നോക്കാൻ അനുവദിച്ചില്ല.  കാറ്റുപോലെ പറന്നെത്തി അവൾ എന്റെ അടുത്ത്.. " എന്റെ ഡയറി എന്തിനാ എടുത്തേ...... " എൻറെ കൈയിലിരുന്ന ഡയറിയുടെ ഒരു വശത്തു പിടുത്തമിട്ടവൾ ചോദിച്ചു.. " ഒന്ന് കാണട്ടെ ടീ പെണ്ണെ...  എന്ത് രസാ ഇതിലെ ഓരോ വരകളും... " " വേണ്ട.  അതൊന്നും കാണണ്ടാ...  അതിങ്ങു താ.... " അവൾ അതു ശക്തിയായി വലിക്കുംതോറും ഞാൻ അതിലെ പിടി മുറുക്കി.  അവളുടെ കൈ ഒന്നയഞ്ഞതും ഞാനതു തട്ടി പറിച്ചു മുകളിയ്ക്കുയർത്തി പിടിച്ചു ..... എന്റെ ഒപ്പം അവൾക്കു പൊക്കം ഇല്ലാത്തതു കൊണ്ട് അവൾക്കതൊരിക്കലും എത്തി പിടിക്കാൻ പറ്റില്ലെന്നെനിക്ക് ഉറപ്പായിരുന്നു..
" കഷ്ടം ഉണ്ടുട്ടോ നന്ദുവേട്ട.. അതിങ്ങു തന്നേ .   നന്ദുവേട്ടന് കാണാൻ ഒന്നുല്ല അതിൽ..." അവളതെത്തി

💬 Comments

View all comments