0%

Chapter Title : ദേവനന്ദ 9 [വില്ലി]

Author : വില്ലി Read All Parts 2806
മുൻപ് എന്റെ ആ വാക്കുകൾ കേട്ടിരിക്കാം... അവസാനം ആയി അയാളെന്തോ പറയാൻ തുനിഞ്ഞു. പക്ഷെ അതിനുള്ള ശേഷി അയാൾക്കുണ്ടായിരുന്നില്ല..  പൂർണമായും അയാൾ ബോധ രഹിതനായി.... ബോധം നിലച്ചിട്ടും അയാളെ പ്രഹരിക്കുന്ന എന്നെ ബലമായവൻ പിടിച്ചു വലിച്ചു ഹരി പുറത്തേക്കിറങ്ങി.. " എന്നെ വിട്..  കൊല്ലും ഞാനിന്നയാളെ.. എന്റെ ദേവുവിന്റെ കണ്ണീരിനു പകരം ചോദിക്കണം എനിക്ക്... " " എന്നാൽ പോയി കൊല്ല്.  കൊന്നിട്ട് ജയിലിലോ എവിടെയാന്നെന്നു വച്ചാൽ പോയി കിടക്കു... " എന്നെ ശക്തിയായി പുറകിലേക്ക് തള്ളി മാറ്റി ഹരി അലറി. " അയാളെ കൊന്നിട്ട് നിനക്ക് എന്ത് കിട്ടാനാ..  ആ പെണ്ണിന് വേണ്ടി ആണെങ്കിൽ അവളുടെ സന്തോഷത്തിനു വേണ്ടി ആണെങ്കിൽ.  അയാളെ കൊന്നാൽ എല്ലാം ശരിയാകുമോ. " അവന്റെ വാക്കുകളിൽ നിറഞ്ഞ സത്യം നിമിഷങ്ങൾക്കുള്ളിൽ ഞാൻ തിരിച്ചറിഞ്ഞു.  അയാളെ കൊന്നു ജയിലിൽ പോയാൽ എന്റെയും ദേവുവിന്റെയും ജീവിതം ഇല്ലാതെ ആകും എന്നതല്ലാതെ മറ്റൊന്നും ജീവിതത്തിൽ ബാക്കി ആവില്ല.. " അളിയാ നീ ഒന്നടങ്.  നമുക്ക് വഴിയുണ്ടാക്കാം..." എന്നെ അനുനയിപ്പിച്ചു ഹരി തിരിഞ്ഞത് ആ പെൺകുട്ടിയുടെ നേരെ ആയിരുന്നു.. എല്ലാം കണ്ടു നിന്നു പേടിച്ചു കരയുകയായിരുന്നു ആ പാവം. " എന്നെ ഒന്നും ചെയ്യല്ലേ ചേട്ടാ....  എനിക്കൊന്നും അറിയില്ല.  കടം വാങ്ങിയ കാശു തിരികെ കൊടുത്തില്ലെങ്കിൽ എന്നേം അമ്മേനേം കൊല്ലും എന്ന് അയാൾ പറഞ്ഞു പേടിപ്പിച്ചപ്പോൾ  എനിക്ക് വേറെ വഴിയില്ലായിരുന്നു.... " അവൾ ഞങ്ങൾക്ക് നേരെ കൈകൾ കൂപ്പി അപേക്ഷിച്ചു.. " അതിനു സ്വന്തം ശരീരം വിൽക്കണോടീ കഴുവേറീടെ മോളെ..... " അപ്പോഴും കെട്ടടങ്ങാത്ത ദേഷ്യം അത്രയുംകൂട്ടി വച്ചു ഞാനവളോട് അലറി... " ഞങ്ങൾക്ക് ആരും ഇല്ല ചേട്ടാ.. അമ്മക്ക് വയ്യ..  ഇത്രയും കടം വീട്ടാൻ വേറെ വഴി ഇല്ലാഞ്ഞിട്ട...  എന്നെ രക്ഷിക്കണം..  ആരോടും പറയരുത്.... അമ്മക്ക് പോലും അറിയില്ല ഇത്... " കരച്ചിലടക്കാൻ ആവാതെ അവൾ പറഞ്ഞു.  എല്ലാം കേട്ടവളോട് എനിക്കും സഹതാപം തോന്നി.  സത്യത്തിൽ അന്ന് ഞാനില്ലാതിരുന്നു എങ്കിൽ എന്റെ  ദേവുവിന്റെ അവസ്ഥയും ഇത് തന്നെ ആകുമായിരുന്നില്ലേ...
" ഇല്ല..  നിന്നെ ഞങ്ങൾ ഒന്നും ചെയ്യില്ല. 

💬 Comments

View all comments