Chapter Title : ദേവനന്ദ 9 [വില്ലി]
തന്റെ നഗ്നത മറച്ചു മുറിയുടെ മൂലയിലേക്ക് ഓടി മാറിയിരുന്നു.
മുറിക്കുള്ളിൽ നിന്നുയരുന്ന അയാളുടെ ശബ്ദം കേട്ടെന്നോണം എവിടെ നിന്നോ സെക്യൂരിറ്റി ഓടി എത്തി.... ഹരി അയാളെ പിടിച്ചു മാറ്റി ചെകിട്ടത്തൊന്നു പൊട്ടിക്കുന്നത് കണ്ടു... ആയാളും ഒറ്റ അടിയിൽ നിലം പതിച്ചു.
അവിടെ വച്ചു നിർത്താൻ എനിക്ക് തോന്നിയില്ല.
ഇത് വരെ അയാൾക്ക് വേണ്ടി കാത്ത് വച്ച കണക്കുകളെല്ലാം എണ്ണി എണ്ണി പറഞ്ഞു ഞാൻ അയാളെ പ്രഹരിച്ചു... ഭയം ഒരുതരി പോലും തോന്നിയില്ല. രക്തം വാർന്നൊഴുന്ന അയാളുടെ മുഖം കാണുമ്പോൾ എല്ലാം ഒരാനന്ദം തോന്നി... അപ്പോഴും ഉള്ളിൽ ദേവു ആയിരുന്നു. അന്ന് പേടിച്ചോടി എന്റെ മുറിക്കുളിലെത്തിയ അവളുടെ മുഖം ആയിരുന്നു..
" എന്റെ ദേവുവിനെ... നീ..... "
ഒന്നെതിർക്കാൻ പോലു ആവാത്ത വിധം അയാൾ അവശനായിരുന്നു... അന്ന് ഞാൻ കിടന്നതു പോലെ .. അന്നയാൾ എന്റെ കോളറിന് കുത്തി പിടിച്ചു പറഞ്ഞവ എല്ലാം എന്റെ കാതുകളിൽ അപ്പോൾ മുഴങ്ങി കൊണ്ടിരുന്നു.. ഇന്നെന്റെ ദിവസം ആണ്....
കലി തീരാതെ ഞാൻ അയാളെ തലങ്ങും വിലങ്ങും തല്ലി.. എന്തോ ഒരു നികൃഷ്ട ജീവിയെ എന്ന പോലെ.. ഇങ്ങനൊരു ചെകുത്താനിനി ലോകത്തു വേണ്ടെന്നു മനസിലിരുന്നാരോ പറയുന്ന പോലെ...
" നന്ദു.... അളിയാ മതി.. ഇനി തല്ലിയാൽ അയാൾ ചത്തു പോകും.. "
അയാളുടെ അടുത്ത് നിന്നെന്നെ പിടിച്ചു മാറ്റുമ്പോൾ ഹരി പറഞ്ഞു..
" ചാകട്ടെ...ഈ നാറി ഇനി ലോകത്തിനു ആവശ്യമില്ല.... ഇവനിനിയും ജീവിച്ചിരുന്നൽ എനിക്കും എന്റെ ദേവുവിനും സമാധാനം ഉണ്ടാവില്ല..... "
ഞാൻ അവന്റെ പിടിയിൽ നിന്നും കുതറി മാറാൻ ശ്രമം നടത്തി.
ചാടി മാറി ഞാൻ അയാളുടെ കോളറിന് കുത്തി പിടിച്ചു...
"എല്ലാം ഞാൻ മറന്നതാണ്.. എന്റെ ദേവുവിന് വേണ്ടി.. പക്ഷെ ഇത് നീ ആ കണക്കിൽ കൂട്ടണ്ട.... "
അയാളൊന്നും മനസിലാകാത്ത മട്ടിൽ എന്നെ നോക്കി . അയാളെ പൊക്കി എടുത്തു അയാളുടെ കാതോരം ചേർന്ന് നിന്നു ഞാൻ പറഞ്ഞു.
" ഇനിയും എന്റെ പെണ്ണിന്റെ പിന്നാലെ നിന്റെ നിഴലെങ്കിലും പതിഞ്ഞൽ... കൊല്ലും ഞാൻ തന്നെ...... "
അയാളുടെ ബോധം മറയുന്നതിനു
💬 Comments
View all comments