Chapter Title : ദേവനന്ദ 9 [വില്ലി]
ചാകുന്നതിനു മുൻപ് എന്റെ മോൾക്ക് വേണ്ടി എനിക്ക് ഒന്നേ ചെയ്യാനുള്ളൂ. നിങ്ങളുടെ നല്ലതിന് വേണ്ടി ആ ചെകുത്താന്റെ ചോര അയാളുടെ മരണം..... "
കൈകൾ തട്ടി മാറ്റാൻ ശ്രമിക്കുന്നതിനിടയിൽ അവരലറി. എങ്ങനെ അവരെ പറഞ്ഞു മനസ്സിലാക്കണം എനിക്കറിയില്ലായിരുന്നു..
" ജാനമ്മ ഒന്നനടങ്ങു. അങ്ങനെ അയാളെ കൊന്നാൽ നിങ്ങൾക്കെന്തു കിട്ടാൻ ആണ്... അയാൾക്ക് വേണ്ടത് ഞാൻ കൊടുത്തോളാം.. ഇനി പറയാനും ചെയ്യാനുമുള്ള അവകാശം എനിക്കാണ്... "
പഴയ കണക്കുകൾ ബാക്കി നിൽക്കെ അയാൾക്കുള്ള പുതിയ കണക്കുകൾ കൂടി കൂട്ടി വക്കാൻ എന്റെ മനസ്സ് എന്നെ അനുവദിച്ചില്ല. ജാനമ്മയെ ഓരോന്ന് പറഞ്ഞു മനസ്സിലാക്കി ഞാൻ പതിയെ അവിടെ നിന്നിറങ്ങി.. ജാനമ്മ പറഞ്ഞത് നേരാണ്. എന്റെയും എന്റെ ദേവുവിന്റെയും സന്തോഷത്തിന് അയാൾ ജീവനോടെ ഉണ്ടാക്കാൻ പാടില്ലെന്ന് തോന്നി.....
പകയുടെ കണക്കുകൾ തീർക്കാൻ സമയം ആയി...
====****=====***====*****===
ഹരിയേയും കൂട്ടി നേരെ പോയത് അയാളുടെ വീട്ടിലേക്കാണ്.... മുൻവാതിൽ ചവിട്ടി തുടന്ന് കയറുമ്പോഴേ അകത്തു നിന്നെവിടെന്നോ അവ്യക്തമായ എന്തോ ഒന്നു കേൾക്കാമായിരുന്നു .. ഓടി കയറി ശബ്ദം കേട്ട വാതിൽ തള്ളി തുറക്കുമ്പോൾ കാണാം മദ്യലഹരിയിൽ ഒരു പെൺകുട്ടിയോടൊപ്പം കട്ടിലിൽ പൂർണ നഗ്നനനായി ആറാടുന്ന രാഘവനെ. എന്നെ കണ്ടതേ അയാൾ ചാടി എഴുന്നേറ്റു. ഉടുതുണി പോലും ഇല്ലാതെ അയാളെന്റെ മുന്നിൽ നിന്നലറി.
" നീ എന്താടാ നായെ എന്റെ വീട്ടിൽ.. നിനക്ക് കിട്ടിയതൊന്നും പോരെ... "
അയാളുടെ ശബ്ദം ഉയർന്നു കേട്ടു. പറഞ്ഞു തീർക്കാൻ അയാളെ ഞാൻ അനുവദിച്ചില്ല. കൈയിൽ കരുതിയ ക്രിക്കറ്റ് സ്റ്റമ്പ് അയാളുടെ തലയ്ക്കു നേരെ ആഞ്ഞു വീശി...
" ആആആ...... "
ഇടി മുഴക്കം പോലെ അയാളുടെ ആർത്ത നാദം ആ വീട്ടിലാകെ മുഴങ്ങി കേട്ടു... ഒറ്റ പ്രഹരത്തിൽ തന്നെ അയാൾ നിലം തൊട്ടിരുന്നു.. തലയിൽ നിന്നും രക്തം വരാൻ തുടങ്ങും മുൻപേ ഞാൻ അയാളുടെ മുകളിൽ കയറി ഇരുന്നു.. തിരിച്ചു ഒന്ന് പ്രതികരിക്കാൻ അയാൾക്ക് ആകുന്നതിനും മുൻപ് അയാളുടെ മുഖം അടച്ചെന്റെ അടുത്ത അടിയും വീണിയുന്നു....
എന്താണ് നടക്കുന്നതെന്ന് പോലും മനസ്സിലാവാതെ കട്ടിലിൽ കിടന്ന പെൺകുട്ടി പേടിച്ചു കട്ടിലിലെ പുതപ്പെടുത്തു
💬 Comments
View all comments