0%

Chapter Title : ദേവനന്ദ 9 [വില്ലി]

Author : വില്ലി Read All Parts 2803
?  അല്ലെങ്കിലും ദേവു നിങ്ങളുടെ സ്വന്തം മകൾ അല്ലല്ലോ  ?  " മനസ്സിൽ തോന്നിയതെല്ലാം വിളിച്ചു പറഞ്ഞു നിർത്തിയ ആ നിമിഷം തന്നെ അവരുടെ കൈ എന്റെ മുഖത്തു പതിച്ചിരുന്നു .. അവരുടെ ദേഷ്യമത്രയും ആ കൈത്തലത്തിൽ ഞാൻ അറിഞ്ഞു. " വെറുതെ വായിൽ തോന്നിയത് വിളിച്ചു പറയരുത് ...  എന്റെ ദേവു മോളെ ഞാനെന്തു ചെയ്തെന്ന നീ ഈ പറയുന്നത്?  " അവരുടെ അടിയുടെ വേദനയേക്കാൾ പതിന്മടങ്ങപ്പൊഴും  എന്റെ നെഞ്ചു നീറുന്നുണ്ടായിരുന്നു. " എന്തിനാണീ അഭിനയം..  എനിക്കറിയണം  അന്ന് ആ ഹോട്ടലിൽ അവളെത്തിയതിനു പിന്നിൽ നിങ്ങളുടെ അറിവുണ്ടോ എന്ന്..  അന്ന് അവളെ വില പറഞ്ഞുറപ്പിക്കുമ്പോൾ അതിൽ നിങ്ങളുടെ പങ്കെത്രെ ആണെന്ന്.... " ഒന്നും മനസിലാവാത്തത് പോലെ അവരെപ്പോഴും എന്നെ നോക്കി നിൽക്കുകയായിരുന്നു... നീ എന്തൊക്കെയാ മോനെ ഈ പറയുന്നത്..  തെളിച്ചു പറ....  " ദയനീയ സ്വരം അവരിൽ നിന്നുയർന്നു. ദേവുവിൽ നിന്നറിഞ്ഞതും എനിക്കറിയാവുന്നതുമായാ എല്ലാ കാര്യങ്ങളും ഞാൻ അവർക്കു മുന്നിൽ വിവരിച്ചു.  കേട്ടതത്രയും വിശ്വസിക്കാനാവാതെ ഒരു തേങ്ങലോടെ അവർ അടുത്ത് കണ്ട കസേരയിലേക്കിരുന്നു..... " എന്നവൾ ആ ഹോട്ടലിൽ വന്നത് എന്നെ കാണാൻ അല്ല...  അയാൾ ചതിച്ചു കൊണ്ടു വന്നതാണ്... അന്ന് ഞാൻ അവിടെ ഉണ്ടാവണം എന്നത് എന്റെ വിധി ആയിരുന്നു..ദേവുവിന്റെയും. .  " എല്ലാം കെട്ടു സ്വയം നിയന്ദ്രിക്കാനാവാതെ അവർ മുഖം പൊത്തി ഇരുന്നു കരഞ്ഞു.
" എന്റെ ജീവിതം നശിപ്പിച്ചതും പോരാഞ്ഞു.  അയാളെന്റെ മകളെയും....  ദുഷ്ടൻ ആണയാൾ....  ദൈവമേ..  ഒന്നുമറിയാതെ ഞാനെന്റെ മോളെ എത്ര ശപിച്ചിട്ടുണ്ടാകും...  എല്ലാറ്റിനും കാരണം ഞാൻ ആണ്..  എന്റെ അജയേട്ടന്റെ വരെ മരണത്തിനു കാരണക്കാരി ഈ ഞാനാണ്..  എനിക്കിനി ജീവിക്കാൻ വയ്യ.... " അവരത്രയും പറഞ്ഞു നിർത്തി കണ്ണുകൾ തുടച്ചു പകയോടെ ചാടി എഴുന്നേറ്റു ജനലിൽ പിടിപ്പിചിരുന്ന വെട്ടുകത്തി എടുത്തു പുറത്തേക്കു നടന്നു... എന്താണ് സംഭവിക്കന്നത് എന്നറിയുന്നതിനു മുന്നേ ഞാൻ അവരുടെ കൈ കയറി പിടിച്ചു അവരെ തടഞ്ഞു... " എന്നെ വിട്..  ഈ ലോകത്തു ഞാനോ ആ ചെകുത്താനോ ഇനി ആവശ്യമില്ല.  അങ്ങനെ എനിക്ക് ഒറ്റക്ക് മരിക്കാനും കഴിയില്ല. 

💬 Comments

View all comments