Chapter Title : ദേവനന്ദ 9 [വില്ലി]
എന്റെ ദേവൂട്ടി... !!
അയാൾക്ക് വേണ്ടത് ഇവളെ ആണ്.... അതെർതിത്തപ്പോൾ ആകാം അച്ഛനെ അയാൾ ഇല്ലാതാക്കിയതും.. അയാളിൽ ഒളിഞ്ഞിരിക്കുന്ന ചെകുത്താനെ ഞാനിന്നു മനസിലാക്കുകയായിരുന്നു... അപ്പോൾ അവൾക്കായി ഇനിയും അയാൾ വരും . എന്നലയാൾ അച്ഛനെ പോലെ എന്നെയും...? ഇല്ല അതിനവസരം ഒരുക്കരുതെന്നു തോന്നി...
പക്ഷെ എന്റെ മനസ്സിനെ അലട്ടിയ ചോദ്യം മറ്റൊന്നായിരുന്നു. ഒരിക്കൽ പോലും ഒരിറ്റു സ്നേഹം പോലും ദേവുവിനോട് കാട്ടാത്ത ജാനമ്മയുടെ ഇന്നത്തെ മാറ്റം.. രാഘവന്റെ ചൊല്പടിക്കെന്നും വഴങ്ങിയിരുന്ന അവരുടെ ഈ മാറ്റത്തിൽ ഇന്നെനിക്കു സംശയം തോന്നുന്നു. അവരിന്നു ഓരോന്ന് പറഞ്ഞു കൂടിയത് എന്റെ ദേവുവിനേ കൊണ്ട് പോകാൻ ആണോ ? ആാാ രാഘവന് വേണ്ടി.. സംശയങ്ങൾ ഒന്നും ബാക്കി വെക്കേണ്ട കാര്യം ഇല്ലല്ലോ.
ബൈക്കെടുത്തു നേരെ ജാനമ്മയുടെ വീട്ടിലേക്ക് പാഞ്ഞു . വണ്ടി നിർത്തി ചാടി ഇറങ്ങി അകത്തു കയറുമ്പോഴേക്കും അവരെന്നെ കണ്ടിരുന്നു..
" വാ മോനെ.... എന്താ വിശേഷിച്ചു.... "
ഒരു പുഞ്ചിരിയോടെ അവരെന്നെ അകത്തേക്ക് ക്ഷണിച്ചു...
" ഞാൻ നിങ്ങളുടെ സൽക്കാരം ഏറ്റുവാങ്ങാൻ വന്നതല്ല. എന്റെ ദേവുവിന് എല്ലാവരും കൂടി വില പറഞ്ഞുറപ്പിച്ചതിൽ നിങ്ങൾക്കും പങ്കുണ്ടോ എന്നറിയാനാണ്.... "
ഒരു മുഖവരയുടെയും ആവശ്യം ഇല്ലാതെ ഞാൻ ചോദിച്ചു. കാരണം കേട്ടറിഞ്ഞവ എല്ലാം എന്റെ നിയന്ത്രണം തെറ്റിക്കുന്നവ ആയിരുന്നു...
"വിലപറഞ്ഞെന്നോ . മോനെന്തൊക്കെയാ പറയുന്നേ.... എനിക്ക് ഒന്നും മനസിലാകുന്നില്ല... "
" എന്നെ ഇനിയും പൊട്ടനാക്കാം എന്ന് കരുതണ്ടാ. നിങ്ങളെന്റെ മുന്നിൽ ഇത്ര നാൾ കാട്ടിയത് അഭിനയം ആണോ.. ഇന്നും നിങ്ങൾ ആ പാവം പെണ്ണിനെ പറ്റിക്കുകയാണോ... "
" മോനെ കാര്യമെന്തെന്നറിയാതെ സംസാരിക്കരുത്.... "
അവരുടെ ഒന്നുമറിയില്ല എന്ന ഭാവം എന്നെ വല്ലാതെ ചൂടാക്കി.
" ഇനി എന്തറിയാനാണ്... സ്വന്തം മകളെ പോലെ ആണെന്ന് പറഞ്ഞു അവളുടെ സ്നേഹവും വിശ്വാസവും പിടിച്ചു പറ്റിയത് അവളെ വീണ്ടും അയാൾക്ക് മുന്നിൽ കാഴ്ച വക്കാൻ വല്ലതും ആയിരുന്നോ.. നിങ്ങൾ ഒരു സ്ത്രീ തന്നെ ആണോ.. മകളെ വിൽക്കാൻ മാത്രം അധപധിച്ചോ നിങ്ങൾ. ? അതെങ്ങനെ സ്വന്തം ശരീരം വിറ്റു ജീവിക്കുന്ന നിങ്ങൾക് എന്ത് മകൾ അല്ലെ
💬 Comments
View all comments