Chapter Title : ദേവനന്ദ 9 [വില്ലി]
കയറിയ സങ്കടം അവളുടെ വാക്കുകളിൽ പകുതിയും വിഴുങ്ങി.
" ഇതിന്റെ പേരിൽ ഇനി ഒരു വഴക്കിനും പോകരുത് നന്ദുവേട്ട... എനിക്ക് ആരോടും ഒരു പരാതിയും ഇല്ല.... അയാളിപ്പോൾ നമ്മളെ ശല്യം ചെയ്യാൻ ഒന്നും വരുന്നില്ലല്ലോ.... എനിക്ക് വാക്കു താ നന്ദുവേട്ട..അയാളുടെ. അടുത്തേക്ക് പോവില്ലെന്നു.....എനിക്ക് നന്ദുവേട്ടൻ അല്ലാതെ വേറെ ആരും ഇല്ല... ഞാൻ കാരണം ഇനി നന്ദുവേട്ടന് ഒന്നും സംഭവിക്കരുത്. . "
അവളുടെ വാക്കുകൾക്ക് ഞാൻ മൗനം പാലിച്ചു... പകയുടെ കനലെരിയുക ആയിരുന്നു മനസ്സ് നിറയെ.. അമ്മ പറഞ്ഞത് നേരാണ്... ഞാൻ പോകും.. എന്റെ പെണ്ണിനെ കൂട്ടിക്കൊടുക്കാൻ നോക്കിയ ആ നായയെ കാണാതിരിക്കാനും പകരം ചോതിക്കാതിരിക്കാനും മാത്രം എന്നിലെ ആണത്തം ക്ഷയിച്ചിട്ടില്ലെന്നു തോന്നി....
" നന്ദുവേട്ടനെന്താ ഒന്നും മിണ്ടാത്തെ..... ഞാൻ പറഞ്ഞത് ഒന്നും വിശ്വസായില്ലേ.... അതോ ഞാൻ ചീത്തയാണെന്നു തോന്നുന്നുണ്ടോ.. "
എന്റെ നെഞ്ചിലേക്കൊരിക്കൽ കൂടി അവൾ വീണു.. കരഞ്ഞു കലങ്ങിയ കണ്ണിലെ കണ്ണുനീരിന്റെ നെഞ്ച് നനച്ചു...
" നന്ദുവേട്ടന്റെ ദേവു ചീത്തയല്ല നന്ദുവേട്ടാ....മനസ്സുകൊണ്ടു പോലും.... ഞാൻ എന്റെ നന്ദുവേട്ടന്റെ പെണ്ണാ....വിശ്വസിക്ക് . "
അവളുടെ വാക്കുകൾക്കു മുന്നിൽ എനിക്ക് മറുപടി ഇല്ലായിരുന്നു . പകരം അവളുടെ മുഖം കൈകളിൽ കോരിയെടുത്തു ഞാൻ ചുംബിച്ചു... ഒരു ഭ്രാന്തന്റെ ചുംബനം പോലെ എന്റെ ചുണ്ടുകൾ അവളുടെ മുഖം ആകെ ഒഴുകി നടന്നു....
" എന്റെ പെണ്ണിനെ എനിക്ക് വിശ്വാസം ആ...നീ എന്റെ പെണ്ണാ....ഈ അനന്തുവിനെ.....അതു ദൈവം വിധിച്ചതാ.. .. "
ആാാ വാക്കുകൾ കേൾക്കെ ഒരു ചെറു പുഞ്ചിരി അപ്പോഴും മുഖത്ത് വരുത്തി അവളെന്നെ മുറുകെ പുണർന്നു... എത്ര നേരം അങ്ങനെ ഞങ്ങൾ ഇരുന്നു എന്നെനിക്കറിയില്ല.... ദേവുവിന്റെ സങ്കടം കെട്ടടങ്ങി എങ്കിലും എന്റെ നെഞ്ചിലെ തീ ആളി കത്തുകയായിരുന്നു.. ഒരു നിമിഷമെങ്കിലും അന്ന് ഞാൻ അവിടെ എത്തി ഇല്ലായിരുന്നുവെങ്കിൽ എന്ന് ചിന്തിച്ചു പോയി... മനസ്സും ശരീരവും മരവിച്ച ഒരു ദേവുവിനെ എനിക്ക് ചിന്തിക്കാൻ കൂടി വയ്യ..
എന്തിനു വേണ്ടിയാണിന്നും ആ രാഘവൻ ഇവളെ പിന്തുടരുന്നതെന്നതിനും അച്ഛനെ എന്തിനായാൾ കൊന്നു എന്നതിനും ഇന്നെന്റെ മുന്നിൽ ഉത്തരം ഉണ്ട്... ആ ഉത്തരമാണിന്നെന്റെ ജീവൻ.....
💬 Comments
View all comments